വർഷങ്ങളായി മലയാളത്തിന്റെ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ നിറഞ്ഞു നിന്നിരുന്ന നടിയാണ് അമ്പിളി ദേവി. കലോൽസവ വേദികളിൽ തിളങ്ങി നൃത്തത്തിലൂടെ അഭിനയത്തിൽ എത്തിയ താരം ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
തന്റൈ സിനിമാ കരിയർ ബാലതാരമായിട്ട് ആയിരുന്നു ആരംഭിച്ചതെങ്കിലും പിന്നീട് നായികയായി മാറുകയായിരുന്നു അമ്പിളി. വിനയന്റെ സംവിധാനത്തിൽ 2003 ൽ പുറത്ത് ഇറങ്ങിയ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ഇന്നും മിനിസ്ക്രീനിൽ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്.
അതേ സമയം അമ്പിളി ദേവിയെ പോലെ തന്നെ രണ്ട് മക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. തന്റെ അഭിനയ നൃത്ത വിശേഷങ്ങൾക്ക് ഒപ്പം കുഞ്ഞുങ്ങളുടെ സന്തോഷവും അവരുടെ കുഞ്ഞ് വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെയാണ് നടി അധികം വിശേഷങ്ങൾ പങ്കുവെയ്ക്കുന്നത്.
അമ്പിളി ദേവിയുടെ വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
ഇപ്പോഴിത അമ്പിളി ദേവി പങ്കുവെച്ച പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
തന്റെ രണ്ടാമത്തെ കുഞ്ഞിനെ ആദ്യമായി കൊറ്റൻകുളങ്ങര ദേവിക്ഷേത്രത്തിൽ കൊണ്ടു പോയതിന്റെ വിശേഷമാണ് വീഡിയേയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
കൂടാതെ പ്രസവസമയത്തുള്ള കോംപ്ലിക്കേഷൻസിനെ കുറിച്ചുമൊക്കെ പറയുന്നുണ്ട്. താരത്തിന്റെ പുതിയ വീഡിയോ വൈറൽ ആയിട്ടുണ്ട്. അമ്പിളി ദേവിയുടെ വാക്കുകൾ ഇങ്ങനെ:
അർജുൻ മോനെ പ്രഗ്നന്റായിരിക്കുന്ന സമയത്ത് കുറച്ച് കോംപ്ലിക്കേഷൻസൊക്കെയുണ്ടായിരുന്നു. ബ്ലീഡിംഗൊക്കെ ആയിരുന്നു. ബെഡ് റെസ്റ്റൊക്കെ പറഞ്ഞിരുന്നു. അമ്പലത്തിന് മുന്നിലൂടെയാണ് ആശുപത്രിയിലേക്ക് പോവുന്നത്. ശരിക്കും കരഞ്ഞാണ് പോയത്. ദേവി എന്റെ കുഞ്ഞിനെ ഒരാപത്തും കൂടെ തന്നേക്കണേ.
ദേവിയമ്മയുടെ നടയിൽക്കൊണ്ടുവന്ന് തുലാഭാരം തൂക്കിയേക്കാമെന്നായിരുന്നു അന്ന് ഞാൻ പ്രാർത്ഥിച്ചതെന്ന് അമ്പിളി ദേവി പറയുന്നു. അന്ന് മോനാണോ മോളാണോ എന്നറിയില്ല. ഭാഗ്യത്തിന് ഒരാപത്തും കൂടെ മോനെ ഞങ്ങൾക്ക് കിട്ടി. അവൻ ജനിച്ച് അധികം കഴിയാതെ തന്നെ ലോക്ഡൗണായി. ചോറൂൺ സമയത്തൊന്നും പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു.
ഇപ്പോൾ അവന് 2 വയസായി, ഈ സമയത്താണ് ഞങ്ങൾക്ക് അവനേം കൊണ്ട് പുറത്തൊക്കെ പോവാൻ പറ്റിയത്.
ആദ്യമായാണ് പോവുന്നതെങ്കിലും അവൻ നല്ല ഹാപ്പിയായിരുന്നു. മുൻപരിചയമുള്ള ആളെപ്പോലെ ഞങ്ങളുടെ കൈയ്യൊക്കെ വിടുവിച്ചായിരുന്നു നടന്നത്. ആ വീഡിയോയാണ് താൻ കാണിക്കാൻ പോവുന്നതെന്നും അമ്പിിളി പറഞ്ഞത്.
വീഡിയോയ്ക്ക് താഴെയായി വരുന്ന കമന്റുകളെല്ലാം ശ്രദ്ധിക്കാറുണ്ട്. ഡാൻസ് വീഡിയോയും ഡേ ഇൻ മൈ ലൈഫുമെല്ലാം ചെയ്യാം. ഷൂട്ടിന്റെ തിരക്കിലും കുറച്ച് യാത്രകളിലുമെല്ലാമായിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. കൊറ്റൻ കുളങ്ങര അമ്മയുടെ അനുഗ്രഹം ചേച്ചിക്ക് എന്നും ഉണ്ടാകും. ചേച്ചിയും കുഞ്ഞുങ്ങളും സന്തോഷത്തോടെ എന്നും മുന്നോട്ട് പോകുന്നത് ആണ് ഞങ്ങൾ പ്രേഷകർക്കു ഒത്തിരി ഇഷ്ടം.
നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമാണ് നമ്മുടെ കുഞ്ഞുങ്ങൾ. ഒരു കുറവുകളും കൂടാതെ അവരെ നല്ല മക്കളായി വളർത്തിഎടുക്കുവാനുള്ള അനുഗ്രഹം ഈശ്വരൻ ചേച്ചിക്ക് നൽകട്ടെ. ദൈവം തന്ന രണ്ട് നിധികൾ മക്കളെ നല്ലോണം നോക്കി തോൽപ്പിച്ചവരുടെ മുന്നിൽ ജീവിച്ച് ജയിച്ച് കാണിക്കൂ. മക്കളാണ് നമ്മുടെ സ്വത്ത്. നല്ലത് വരുത്തട്ടെ അമ്പിളിക്കും, പൊന്നു മക്കൾക്കും. അവരെ കാണുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോവുന്നു എന്നുമായിരുന്നു ആരാധകരുടെ കമന്റുകൾ.
അതേ സമയം രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം അമ്പിളി ദേവി വീണ്ടും വീണ്ടും സീരിയലിൽ സജീവമായിട്ടുണ്ട്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലൂടെയാണ് താരം മടങ്ങി എത്തിയിരിക്കുന്നത്.