സിനിമയിലായാലും രാഷ്ട്രീയത്തിലായാലും സുരേഷ് ഗോപിയുടെ ഡയലോഗുകളെല്ലാം സൂപ്പര്‍ഹിറ്റാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സൂപ്പര്‍ ഡയലോഗുമായി കയ്യടിവാങ്ങുകയാണ് താരം. താരത്തിന്റെ പോസ്റ്റിന് താഴെ പരിഹാസവുമായി എത്തിയ ആള്‍ക്കാണ് താരം വായടപ്പിക്കുന്ന മറുപടി നല്‍കിയത്. തന്റെ പുതിയ ചിത്രം കാവലിന്റെ ചിത്രീകരണം ആരംഭിച്ചു എന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് പരിഹാസ കമന്റ് എത്തിയത്.
‘എടപ്പാള്‍ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഉടനെ എത്തി സുരേഷ് ഗോപിയുടെ മറുപടി. ‘അല്ല..വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനെതിരെ ‘കാവല്‍’നില്‍ക്കുന്ന കഥയാ സേട്ടാ..’ എന്തായാലും താരത്തിന്റെ മറുപടി ലൈക്കുകള്‍ വാരിക്കൂട്ടുകയാണ്. താരത്തെ പിന്തുണച്ച് നിരവധി പേരാണ രംഗത്തെത്തുന്നത്. സിനിമയേയും രാഷ്ട്രീയത്തേയും കൂട്ടിക്കുഴക്കരുത് എന്നാണ് പലരുടേയും കമന്റ്.
ഇതാദ്യമായാണ് തനിക്കുനേരെയുള്ള പരിഹാസങ്ങള്‍ക്കു തക്ക മറുപടിയുമായി സുരേഷ് ഗോപി എത്തുന്നത്. പല സൂപ്പര്‍താരങ്ങള്‍ക്കു നേരെയും സൈബര്‍ ആക്രമണം ഉണ്ടാകാറുണ്ടെങ്കിലും ആവര്‍ മറുപടി നല്‍കാറില്ല. ചെറിയ ഇടവേളക്കു ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് സുരേഷ് ഗോപി. നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലാണ് പുതിയ ചിത്രം. കസബക്കു ശേഷം നിധിന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് ഇത്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ശോഭനയ്‌ക്കൊപ്പമാണ് താരം അഭിനയിക്കുന്നത്.