തിയേറ്ററുകളിൽ ബോസിന്റെ ആധിപത്യം, എക്‌സ്ട്രാ ചെയറുമായി ആരാധകർ: 4 ദിവസംകൊണ്ട് 20 കോടി കളക്ഷൻ

17

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് 2019 ന് പിന്നാലെ 2020 നല്ല വർഷമാണ് എന്നാണ് തെളിയുന്നത്. തുടക്കം തന്നെ ഗംഭീരമായിരിക്കുകയാണ്. അജയ് വാസുദേവിന്റെ കിടിലൻ ഡയറക്ഷനിൽ വന്ന ഷൈലോക്ക് ബോക്‌സോഫീസിനെ വിറപ്പിക്കുകയാണ്.

റിലീസ് ചെയ്ത് നാലാം ദിവസമാകുമ്പോഴും എക്ൾസ്ട്രാ ചെയറുകളുമായിട്ടാണ് ആരാധകർ സിനിമ കാണുന്നത്. ചില തിയേറ്ററുകളിൽ നിലത്തിരുന്നും ഷോ കാണുന്നവരുണ്ട്. മമ്മൂട്ടിയുടെ ബോസ് എന്ന അസുരനെ കേരള ജനത നെഞ്ചേറ്റിയെന്ന് ചുരുക്കം. റിലീസ് ആയി 4 ദിവസമാകുമ്പോൾ ചിത്രം 20 കോടിക്കടുത്ത് കളക്ട് ചെയ്തതായി റിപ്പോർട്ട്.

Advertisements

ആദ്യ ദിനം 5 കോടിക്കടുത്താണ് പടം കളക്ട് ചെയ്തത്. രണ്ടാം ദിവസം 3.70 കോടി, മൂന്നാം ദിവസം 5 കോടിയും നാലാം ദിവസമായ ഞായറാഴ്ച 6.50 കോടിയും നേടിയെന്നാണ് റിപ്പോർട്ട്. കണക്കുകൾ ഔദ്യോഗികമല്ല. ഔദ്യോഗിക കളക്ഷൻ റിപ്പോർട്ട് അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടുമെന്നാണ് കരുതുന്നത്.

റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം വമ്ബൻ വരവേൽപ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഓൾ റൗണ്ടർ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

Advertisement