പീറ്റർ ഹെയ്ൻ എന്ന ആക്ഷൻ കോറിയോ ഗ്രാഫർ മലയാളികൾക്കിടയിൽ സുപരിചിതനായത് താരരാജാവ് മോഹൻലാലിന്റെ പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളിലൂടെയാണ്. ആക്ഷൻ കോറിയോഗ്രഫറും സ്റ്റണ്ട് കോർഡിനേറ്ററുമായ പീറ്റർ ഹെയ്ൻ ദക്ഷിണേന്ത്യൻ സിനിമകളിലാണ് സജീവംമായിരുക്കുന്നത്.
പീറ്റർ ഹെയിനിനനെ മലയാളികൾ അടുത്തറിഞ്ഞത് പുലിമുരുകൻ മുതലാണെങ്കിലും സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മുൻപേ ഇദ്ദേഹം പ്രസിദ്ധനാണ്. അന്യഭാഷാ സൂപ്പർഹിറ്റുകളായ അന്യൻ, ഗജിനി, മഗധീര, എന്തിരൻ, രാവണൻ, ഏഴാം അറിവ്, ബാഹുബലി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് പീറ്റർ ഹെയ്നാണ്.
അതേ സമയം ഏറ്റവും മികച്ച സ്റ്റണ്ട് കോറിയോഗ്രഫറിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് പുലിമുരുകൻ എന്ന സിനിമയിലൂടെ പീറ്റർ ഹെയ്ൻ സ്വന്തമാക്കിയിരുന്നു. ഈ പുരസ്‌കാര വിഭാഗത്തിൽ ആദ്യമായി അർഹനാകുന്ന ആളാണ് പീറ്റർ ഹെയ്ൻ.
ഇപ്പോഴിതാ പീറ്റർ ഹെയ്‌നും ഭാര്യ പാർവതിയും വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ചിത്രങ്ങൾ സഹിതമാണ് ആഘോഷത്തെ കുറിച്ച് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഭാര്യ പാർവതിക്ക് നന്ദി അറിയിച്ചുകൊണ്ടാണ് പീറ്റർ ആശംസ അറിയിക്കുന്നത്. 25 വർഷത്തോളമായി എനിക്ക് അരികിൽ നിൽക്കുന്ന വ്യക്തിക്ക് രജത ജൂബിലി ആശംസകൾ.
സ്‌നേഹം എത്രത്തേളമുണ്ടെന്ന് എനിക്ക് കാണിച്ച് തരികയും മികവുറ്റ ചെറിയൊരു കുടുംബത്തെ എനിക്ക് തരികയും ചെയ്തു. ലവ് യു ചെല്ലം എന്നാണ് പാർവതിക്കായി പീറ്റർ കുറിക്കുന്നത്. 1995 ഡിസംബറിലായിരുന്നു പീറ്ററും പാർവതിയും തമ്മിലുള്ള വിവാഹം. കിരൺ ഹെയ്ൻ ആണ് ഇവരുടെ മകൻ.
ഫേസ്ബുക്ക് പേജിലൂടെ പാർവതിക്ക് ഒപ്പമുള്ള നിരവധി ചിത്രങ്ങൾ പീറ്റർ പങ്കുവെച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ കാരൈക്കൽ എന്ന സ്ഥലത്താണ് പീറ്റർ ഹെയ്ൻ ജനിച്ചത്. അച്ഛൻ തമിഴ്‌നാട് സ്വദേശിയും അമ്മ വിയറ്റ്‌നാം സ്വദേശിയുമാണ്. ചെന്നൈയിലെ വടപളനിയിലുമായി വളർന്ന പീറ്ററിന്റെ അച്ഛൻ പെരുമാൾ, തമിഴ് സിനിമകളിൽ അസിസ്റ്റന്റ് ഫൈറ്റ് മാസ്റ്റർ ആയി ജോലി ചെയ്തിരുന്നു.
വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം പീറ്റർ അച്ഛന്റെ പാത പിന്തുടർന്ന് തമിഴ് , തെലുങ്ക് , മലയാളം ഭാഷകളിലായി എക്‌സ്ട്രാ ഫൈറ്റർ ആയും അസിസ്റ്റന്റെ ഫൈറ്റ് മാസ്റ്ററായും തുടക്കമിട്ടു. ആക്ഷൻ ഡയറക്ടർമാരായ കനൽ കണ്ണനും വിജയനും ഒപ്പം അസിസ്റ്റന്റായാണ് പീറ്റർ ഹെയ്ൻ കരിയർ ആരംഭിച്ചത്.
ഗൗതം മേനോൻ സംവിധാനം ചെയ്ത മിന്നലേഎന്ന ചിത്രത്തിലൂടെ ഫൈറ്റ് മാസ്റ്ററായി അരങ്ങേറ്റം കുറിച്ചു. അതിനുശേഷം തിരക്കുള്ള ആക്ഷൻ സിനിമ സംവിധായകനും, ആക്ഷൻ കോ ഓർഡിനേറ്ററും, നിരവധി തെലുഗു, തമിഴ് ചിത്രങ്ങൾക്കു വേണ്ടി ആക്ഷൻ ഡയറക്ടറുമായി പീറ്റർ മാറി. രാം ഗോപാൽ വർമ്മയുടെ ജെയിംസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും പീറ്റർ ഹെയ്ൻ ചുവടുറപ്പിച്ചു.
മാത്രമല്ല,നടിമാരായ രംഭ, മീന, റോജ, വിജയശാന്തി എന്നിവർക്കായി ബോഡി ഡബിളായും ആദ്യകാലങ്ങളിൽ പീറ്റർ ഹെയ്ൻ പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം, സംവിധാനത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ് താരം. വിയറ്റ്‌നാമീസ് ഭാഷയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് സാം ഹോയി എന്നാണ്.
ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിയറ്റ്‌നാമീസ് താരങ്ങളായ ബിൻ, ആൻ തു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോക്‌സറുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് പ്രമേയം. അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ പ്രത്യേകതയാണ്.
താമസിയാതെ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനായിക്കിയും ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് നേരത്തെ പീറ്റർ ഹെയ്ൻ പ്രഖ്യാപിച്ചിരുന്നു. ഏതായാലും ആക്ഷൻ കോറിയോഗ്രാഫിയിലെ കിങ്ങും താരരാജാവും ഒന്നുക്കുന്നത് കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.