മോഹൻലാൽ ഒന്ന് സമ്മതം മൂളിയാൽ മതി, അദ്ദേഹത്തിന്റെ ലൈഫിലെ ഏറ്റവും മികച്ച സിനിമ ഞാൻ കൊടുക്കും: ജയരാജ്

3675

കലാമൂല്യമുള്ളതും വാണിജ്യ വിജയം നേടിയതുമായ നിരവധി സിനിമകൾ മലയാളത്തിന് സമ്മാനിച്ച് സൂപ്പർ സംവിധായകൻ ആണ് ജയരാജ്. സംസ്ഥാന ദേശിയ അവാർഡുകൾ കരസ്ഥമാക്കിയിട്ട് ഉള്ളവയാണ് ജയരാജ് സംവിധാനം ചെയ്ത സിനിമകളിൽ ഒട്ടുമിക്കതും.

അതേ സമയം മെഗാസ്റ്റാർ മമ്മൂട്ടിയേയും സുരേഷ് ഗോപിയേയും ജയറാമിനെയും എല്ലാം നായകൻമാരാക്കി സിനിമകൾ ഒരുക്കിയിട്ടുള്ള ജയരാജ് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഇതിവരേയും സിനിമകൾ ഒന്നും ചെയ്തിട്ടില്ല. മോഹൻലാലും ഒത്ത് എന്തുകൊണ്ടാണ് സിനിമ ഇല്ലാത്തതെന്ന് മുമ്പ് ഒരിക്കൽ ജയരാജ് തുറന്നു പറഞ്ഞിരുന്നു.

Advertisements

തന്റെ വ്യക്തിപരമായ കാരണത്താൽ ആണ് മോഹൻലാലും ഒമൊത്തുള്ള ഒരു സിനിമ മുടങ്ങിപ്പോയത് എന്നാണ് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ ജയരാജ് അന്ന് പറഞ്ഞത്. ദേശാടനത്തിന് ശേഷം മഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം അണിയറയിൽ ഒരുങ്ങിയിരുന്നു.

Also Read
പൃഥ്വിരാജൊന്നും പഴയ ആളല്ല, ടൊവിനോ ഒക്കെ എത്രയോ ഭേദമാണ്, എനിക്ക് വളരെ ഇഷ്ടമാണ്: ബൈജു സന്തോഷ്

ഗാനങ്ങളും കോസ്റ്റ്യൂമും ലൊക്കേഷനുമടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ചിത്രം പക്ഷേ എന്റെ വ്യക്തിപരമായ ഒരു പ്രശ്‌നം കൊണ്ട് മുടങ്ങുകയായിരുന്നു. കുടുംബത്തോടൊപ്പം ആഫ്രിക്കയിൽ യാത്രപോയിരുന്ന മോഹൻലാൽ ചിത്രത്തിന് വേണ്ടി മാത്രം ട്രിപ്പ് ക്യാൻസൽ ചെയ്ത് വന്നു. അപ്പോഴാണ് സിനിമ ഉപേക്ഷിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്.

നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്നാണ് മോഹൻലാൽ അപ്പോഴെന്നോട് ചോദിച്ചത്. ആ ഓർമ ഉള്ളതിനാലാവാം അദ്ദേഹം ഞാനുമായി പിന്നീട് ചിത്രങ്ങൾ ചെയ്യാൻ സമ്മതം തരാത്തത് ജയരാജ് പറഞ്ഞു. അതേ സമയം മോഹൻലാൽ ഒരു സമ്മതം അറിയിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ ലൈഫിലെ മികച്ച സിനിമ താൻ കൊടുക്കുമെന്ന് ജയരാജ് പറയുന്നു.

താൻ ദേശാടനത്തിന് ശേഷം സംവിധാനം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ഒരു സിനിമയിൽ മോഹൻലാൽ ആയിരുന്നു നായകനായി എത്തേണ്ടിയിരുന്നതെന്ന് പ്രമുഖ മാധ്യത്തിന് നൽകിയ അഭിമുഖത്തിൽ ജയരാജ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ തന്റേതായ ഒരു തെറ്റ് കൊണ്ട്, ജീവിതത്തിലെ ഒരു പ്രത്യേക സാഹചര്യം കൊണ്ട് തനിക്കാ സിനിമ ചെയ്യാൻ സാധിച്ചില്ലെന്നും അതിനായി തയ്യാറായി വന്ന മോഹൻലാലിനെ നിരാശനാക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു.

അത് അദ്ദേഹത്തെ വിഷമിപ്പിച്ചിരിക്കാമെന്നും പിന്നീട് താൻ പല തിരക്കഥയുമായി അദ്ദേഹത്തെ സമീപിച്ചുവെങ്കിലും മോഹൻലാൽ ലാഘവത്തോടെ ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറുക ആയിരുന്നുവെന്നും ജയരാജ് പറയുന്നു. ഞാൻ നൽകിയ കുഞ്ഞാലി മരയ്ക്കാരുടെ തിരക്കഥ അദ്ദേഹം മൂന്ന് വർഷം കൈയ്യിൽ വെച്ചിട്ട് മറുപടിയൊന്നും പറഞ്ഞില്ല. മറ്റൊരു ചിത്രമായ വീരത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുവെന്നും ജയരാജ് വ്യക്തമാക്കിയിരുന്നു.

Also Read
തല്ലുകൊള്ളിത്തരം, അനുസരണക്കേട്! സ്‌കിറ്റും മൈമും നാഷണല്‍ ലെവലില്‍ വിജയിച്ചിട്ടുണ്ട്; എന്നിട്ടും വീട്ടില്‍ ഭയങ്കര പ്രശ്‌നമായിരുന്നു; ധ്യാനത്തിന് കൊണ്ട് പോയെന്ന് നിലീന്‍ സാന്ദ്ര

Advertisement