മകന്റെ ആദ്യ ക്രിസ്തുമസിന് കുടുംബത്തിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച് ശാലു കുര്യൻ, ഏറ്റെടുത്ത് ആരാധകർ

199

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് സീരിയലായിരുന്ന ചന്ദനമഴയിലെ വർഷയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി ശാലു കുര്യൻ. ചന്ദനമഴയിലെ വില്ലത്തി വേഷം നടിയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു.

ചന്ദനമഴയ്ക്ക് പിന്നാലെ മഴവിൽ മനോരമയിലെ തട്ടീം മുട്ടീം പരമ്പരയിലെ ശാലു കുര്യന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിധു എന്ന കഥാപാത്രത്തെയാണ് ഈ പരമ്പരയിൽ നടി അവതരിപ്പിച്ചത്. വർഷങ്ങൾ നീണ്ട കരിയറിൽ ഇരുപതിലധികം പരമ്പരകളിലാണ് നടി അഭിനയിച്ചത്.

Advertisements

സീരിയലുകൾക്ക് പുറമെ സിനിമകളിലും ശാലു കുര്യൻ ഭാഗമായിരുന്നു. അതേസമയം 2017ലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. പത്തനംതിട്ട റാന്നി സ്വദേശി മെൽവിൻ ഫിലിപ്പാണ് നടിയെ ജീവിതസഖിയാക്കിയത്. പക്കാ അറേഞ്ച്ഡ് മാര്യേജായിരുന്നു ഞങ്ങളുടെതേന്ന് ശാലു കുര്യൻ മുൻപ് തുറന്നുപറഞ്ഞിരുന്നു.

അടുത്തിടെയാണ് നടി തട്ടീം മുട്ടീം പരമ്പരയിൽ നിന്നും ഇടവേള എടുത്തത്. പിന്നാലെ അമ്മയായ വിവരം ശാലു കുര്യൻ ആരാധകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അലിസ്റ്റർ മെൽവിൻ എന്നാണ് കുഞ്ഞിന് താരം പേരിട്ടത്. അല്ലു എന്നാണ് ഓമനപ്പേര്.

അതേസമയം മകന്റെ ആദ്യ ക്രിസ്തുമസിന് കുടുംബത്തിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച് ശാലു കുര്യൻ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഭർത്താവിനും മകനുമൊപ്പമുളള പുതിയ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് നടി എല്ലാവർക്കും ക്രിസ്മസ് ആശംസകൾ അറിയിച്ചത്.

ജൂബിലി എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തിയത്. 2008ലാണ് ചിത്രം പുറത്തിറങ്ങിയത്. കപ്പൽ മുതലാളി, ആത്മകഥ, റോമൻസ്, ഹാപ്പി ജേണി പോലുളള സിനിമകളിലും ശാലു കുര്യൻ അഭിനയിച്ചു. സിനിമകൾക്കും സീരിയലുകൾക്കും പുറമ നിരവധി ടെലിവിഷൻ പരിപാടികളിലും നടി പങ്കെടുത്തിരുന്നു. കൃഷ്ണപക്ഷം എന്ന സീരിയലിലൂടെയായിരുന്നു ശാലു കുര്യൻ കരിയർ തുടങ്ങിയത്.

Advertisement