തനിക്ക് വരുന്ന അവസരങ്ങൾ തുടർച്ചയായി നഷ്ട്ടപെടുന്നതിന്റെ കാരണം വ്യക്തമാക്കി സീമ ജി നായർ

134

ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ താരം തിളങ്ങിയിട്ടുള്ള സീമ ജി നായർ മലയാളം സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. ഇതിനോടകം തന്നെ സിനിമ സീരിയൽ മേഖലയിൽ താരത്തിന് തന്റെതായ ഒരു ഇടം കണ്ടെത്താനും സാധിച്ചിട്ടുണ്ട്.

തന്റെ അഭിനയ ജീവിതത്തിലെ ആർക്കും അറിയാത്ത ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് സീമ ജി നായർ. 1984 ൽ പാവം ക്രൂരൻ എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. സിനിമയിലെ പരിചയക്കാർ വഴിയാണ് സീമ അഭിനയിത്തിലേക്ക് എത്തുന്നത്.

Advertisements

പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നു, എന്നാൽ ശ്രദ്ധിക്കുന്ന വേഷങ്ങൾ ആയിരുന്നില്ല.
സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സീമ ജി നായർ . നിരവധി സീരിയലുകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്.

സീരിയലുകളിൽ നിന്ന് ഒരുപാട് അവസരങ്ങൾ വന്നിട്ടുണ്ടെന്നും എന്നാൽ ചില കാരണങ്ങളാൽ അവയെല്ലാം മുടങ്ങി പോകുന്നുവെന്നുമാണ് സീമ ഇപ്പോൾ പറഞ്ഞത്. വാനമ്പാടിയിൽ ശ്രദ്ധേയമായ വേഷമാണ് ലഭിച്ചത്. എന്നാൽ ആ സീരിയലിനു ശേഷം രണ്ടുമൂന്ന് അവസരങ്ങൾ വന്നിരുന്നു.

എന്നാൽ അവയും പിന്നെ ഇല്ലാതാകുകയായിരുന്നുവെന്നും താരം പറയുന്നു. സീമാ ജി നായരുടെ വാക്കുകൾ ഇങ്ങനെ:

ഇത് വരെ ഞാൻ സീരിയലുകളിൽ സെലെക്ടിവ് ആയി അഭിനയിച്ചിട്ടില്ല. ഏത് കഥാപാത്രവുമായാണോ എന്നെ സമീപിക്കുന്നത്, ഞാൻ അത് അഭിനയിക്കുമായിരുന്നു. അല്ലാതെ സെലെക്ടിവ് ആയി മാത്രം സീരിയൽ ചെയ്യുന്ന ഒരാൾ അല്ല ഞാൻ.

സിനിമ ആണെങ്കിലും സീരിയൽ ആണെങ്കിലും ഞാൻ ഒരു പോലെ തന്നെയാണ് നോക്കി കാണുന്നത്. ഒരുപക്ഷെ സിനിമയേക്കാൾ എനിക്ക് പ്രേക്ഷക പ്രീതി ലഭിച്ചത് സീരിയലുകളിൽ നിന്ന് തന്നെയാണ്. എന്നാൽ പ്രതിഫലത്തിന്റെ കാര്യം വരുമ്പോൾ സിനിമയിൽ ആണെങ്കിലും സീരിയലിൽ ആണെങ്കിലും അത് കൂടുതൽ അല്ലെ എന്ന ചോദ്യം വരും.

ഒരിക്കലും അവർക്ക് തരാൻ കഴിയാത്ത പ്രതിഫലം ഞാൻ ആരോടും ചോദിച്ചിട്ടില്ല. നമുക്ക് അത്രയും പ്രതിഫലം വാങ്ങിക്കാൻ യോഗ്യത ഉണ്ട് എന്ന ഉറപ്പുള്ളത് കൊണ്ടാണ് പ്രതിഫലം പറയുന്നത്. അത് കൂടുതൽ അല്ലെ എന്നാണ് തിരിച്ച് പറയുന്ന മറുപടി.

ഇന്നലെ വന്നവർ വരെ അതിനേക്കാൾ കൂടുതൽ പ്രതിഫലം കൈപറ്റുമ്പോൾ ആണ് നമ്മളോട് അവർ ഇങ്ങനെ കണക്ക് പറയുന്നത്. വനാനമ്പാടിക്ക് ശേഷം ഒന്ന് രണ്ടു സീരിയലുകളിൽ നിന്ന് അവസരം വന്നിരുന്നു. എന്നാൽ പ്രതിഫല കാര്യം പറഞ്ഞു അവ തെറ്റി പോയിയെന്നും സീമാ ജി നായർ പറയുന്നു.

Advertisement