വിക്കിയുടെ കൈകോർത്ത് വീട്ടിലേക്ക്, പ്രിയതമന് ഒപ്പം നയൻതാരയുടെ പുതിയ പ്രണയാദ്ര ചിത്രങ്ങൾ, വൈറൽ

308

മലയാളിയായ തെന്നിന്ത്യൻ താരറാണിയാണ് നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിൽ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു നയൻതാര. ഇപ്പോഴിതാ നയൻതാരയും ഇപ്പോഴത്തെ കാമുകനും തങ്ങളുടെ പ്രണയ നിമിഷങ്ങൾ ആഘോഷമാക്കുകയാണ്.

ഇതിന് മുൻപും പ്രണയങ്ങൾ ഉണ്ടായിരുന്നെങ്കിലും യുവ സംവിധായകൻ വിഘ്നേഷ് ശിവനൊപ്പമുള്ള ബന്ധം നയൻതാര ജീവിതത്തിലേക്ക് ചേർത്തു പിടിക്കുകയാണ്. കാരണം, ആദ്യമായാണ് ഒരു പ്രണയബന്ധം താരം പരസ്യമാക്കുന്നതും ആഘോഷമാക്കുന്നതും.

Advertisements

നിരവധി പ്രണയാദ്രമായ ഫോട്ടോകളാണ് സംവിധായകനായ വിക്കിക്കൊപ്പം നയൻതാര പങ്കുവയ്ക്കുന്നത്.
ഇപ്പോഴിതാ, ഹൈദരാബാദിൽ നിന്നും തിരികെ വീട്ടിലേക്ക് മടങ്ങുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി. വിക്കിയുടെ കൈകോർത്ത് വളരെ പ്രണയപൂർവമാണ് എയർപോർട്ടിൽ നിന്നും നയൻസ് മടങ്ങുന്നത്.

അണ്ണാത്തെ എന്ന സിനിമയുടെ ഷൂട്ടിംഗിനായി ഹൈദരാബാദിൽ എത്തിയതായിരുന്നു താരം. എന്നാൽ, സെറ്റിൽ എട്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വീട്ടിലേക്ക് മടങ്ങിയതാണ്. കേരളത്തിൽ ഷൂട്ടിംഗിനെത്തുമ്പോൾ മാത്രമാണ് നയൻതാര ഒറ്റക്ക് വരുന്നത്.

ലോകത്തിന്റെ മറ്റേത് ഭാഗത്തായാലും നയൻസിന് തുണയായി വിഘ്നേഷ് ഷൂട്ടിംഗ് തിരക്കുകൾ മാറ്റിവെച്ച് ഒപ്പമുണ്ടാകും. ഇപ്പോൾ നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തുവാക്കുള്ളെ രണ്ടു കാതലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

സാമന്ത, വിജയ് സേതുപതി എന്നിവരാണ് മറ്റുതാരങ്ങൾ. ഒരു ത്രികോണ പ്രണയ കഥയാണ് ചിത്രം പങ്കു വയ്ക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും വിഘ്നേശ് ശിവൻ തന്നെയാണ്. സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കാത്തുവാക്കുള്ളെ രണ്ടു കാതൽ.

ചിത്രത്തിന്റെ ഷൂട്ടിംഗ് 2020 ഏപ്രിലിൽ ആരംഭിക്കാനിരിക്കെയാണ് ലോക്ഡൗൺ ആരംഭിച്ചത്. വൈകിയെങ്കിലും ഷൂട്ടിംഗ് ആരംഭിച്ച സന്തോഷത്തിലാണ് അഭിനേതാക്കൾ. നാനും റൗഡി താൻ എന്ന ചിത്രത്തിലാണ് ആദ്യമായി വിഘ്നേശ് ശിവനും നയൻതാരയും ഒന്നിച്ചത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു.

ഇരുവരും ഒന്നിച്ചാണ് ലോക്ക് ഡൗൺ കാലം ചിലവഴിച്ചത്. എന്നാണ് പ്രിയ താരങ്ങളുടെ വിവാഹം എന്ന കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം, അടുത്തിടെ ആയിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പിറന്നാൾ. ഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധിപ്പേരാണ് താരത്തിന് വ്യത്യസ്ത രീതിയിലുള്ള പിറന്നാൾ ആശംസകളുമായി എത്തിയത്.

അച്ഛനും അമ്മയും സഹോദരനും ചേർന്ന് നയൻതാരയ്ക്കായി ഒരുക്കിയ പിറന്നാൾ ആഘോഷവും ശ്രദ്ധനേടിയിരുന്നു. കുഞ്ചാക്കോ ബോബന്റെ നായികയായി നയൻതാര വേഷമിടുന്ന നിഴൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി കേരളത്തിൽ എത്തിയപ്പോഴാണ് നയൻസ് വിഘ്നേഷിന്റെ അഭാവത്തിൽ പിറന്നാൾ ആഘോഷിച്ചത്.

അതേസമയം, അരികിലില്ലെങ്കിലും മനോഹരമായൊരു സർപ്രൈസ് വിക്കി നയൻസിന് ഒരുക്കിയിരുന്നു. നെട്രികൺ ടീസറാണ് വിക്കി പുറത്തു വിട്ടത്. വിഘ്നേഷ് ശിവൻ നിർമിക്കുന്ന നെട്രികൺ അന്ധയായ യുവതിയുടെ കഥയാണ് പങ്കു വയ്ക്കുന്നത്. സസ്‌പെൻസ് ത്രില്ലറാണ് ചിത്രം. ദർബാർ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം ലില്ലി എന്ന കഥാപാത്രമായാണ് ഏറ്റവുമൊടുവിൽ നയൻതാര എത്തിയത്.

നെട്രിക്കൺ, അണ്ണാത്തെ, നിഴൽ എന്നിവയാണ് റിലീസിന് ഒരുങ്ങുന്നത്. മൂക്കുത്തി അമ്മൻ എന്ന ചിത്രം ഒ ടി ടി റിലീസിൽ മികച്ച പ്രതികരണം നേടിയിരുന്നു. അതോടൊപ്പം, നയൻതാര മലയാളത്തിൽ കൂടുതൽ സജീവമാകുകയാണ്. നിഴലിന് പിന്നാലെ ഫഹദ് ഫാസിൽ നായകനാകുന്ന പാട്ടിലും നായികയായി എത്തുന്നത് നയൻതാരയാണ്.

Advertisement