അഭിനയം മോശമാണെങ്കിൽ നിർത്തിക്കളയാം, പ്രതീക്ഷിച്ചതിലേറെ സൗഭാഗ്യങ്ങൾ എനിക്ക് കിട്ടി: തുറന്നു പറഞ്ഞ് അന്നാ ബെൻ

143

ഫഹദ് ഫാസിലിന് ഒപ്പം യുവതാരങ്ങളും അണിനിരന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ യുവ സുന്ദരിയാണ് അന്നാ ബെൻ. വളരെ ചുരുങ്ങിയ സമയംകൊണ്ട് വെറും മൂന്നേമൂന്ന് സിനിമകളിലൂടെ മലയാളത്തിൽ പേരെടുക്കാനായ താരമാണ് അന്ന ബെൻ.

കുമ്പളങ്ങി നൈറ്റ്സിലും ഹെലനിലും കപ്പേളയിലും മികച്ച പ്രകടനത്തിലൂെ അന്നാ ബെൻ പ്രേക്ഷകരെ അതിശയിപ്പിച്ചു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രമാണ് അന്ന ബെന്നിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. നാടകരചയിതാവും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന.

Advertisements

ഇപ്പോഴിതാ സിനിമയായിരിക്കും തന്റെ കരിയർ എന്ന് ഒരിക്കലും താൻ കരുതിയിരുന്നില്ലെന്നും അഭിനയം മോശമാണെങ്കിൽ നിർത്തിക്കളയാം എന്ന ഒരു ചിന്തയിലാണ് സിനിമയിലെത്തിയതെന്നുമാണ് അന്നാ ബെൻ പറയുന്നത്. മാതൃഭൂമി സ്റ്റാർ ആൻഡ് സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് അന്ന തുറന്നു പറച്ചിൽ നടത്തിയത്.

അന്ന ബെന്നിന്റെ വാക്കുകൾ ഇങ്ങനെ:

കുമ്പളങ്ങിയ്ക്ക് ശേഷം എന്നൊരു പ്ലാൻ മനസിലുണ്ടായിരുന്നില്ല. അഭിനയം മോശമാണെങ്കിൽ നിർത്തിക്കളയാം എന്നായിരുന്നു മനസിൽ. എന്നാൽ പ്രതീക്ഷിച്ചതിലേറെ സൗഭാഗ്യങ്ങൾ എനിക്ക് കിട്ടി. ആ എക്സൈറ്റ്മെന്റിലാണ് ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിലെത്തുന്നത് ഓഡീഷൻ വഴിയാണ്.

ബേബി മോൾ എന്ന കഥാപാത്രത്തിന് ഞാൻ വിചാരിച്ചതിനേക്കാളും മൈലേജ് ലഭിച്ചു. അതിന് ശേഷം ചെയ്ത ഹെലൻ എന്ന കഥാപാത്രവും ഏറെ പ്രശംസ നേടിത്തന്നു. കോൾഡ് സ്റ്റോറേജ് മുറിയിൽ ഷൂട്ടിങ് വേണ്ടി ഷൂട്ടിന് വേണ്ടി ഏറെ നേരം ചിലവിടേണ്ടി വന്നിട്ടുണ്ട്.

മൈനസ് ഡിഗ്രിയിലാണ് ഷൂട്ട് ചെയ്തത്. ശാരീരികമായ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. നമ്മുടെ അധ്വാനത്തിന്റെ ഫലം എന്ന് പറയുന്നത് സിനിമ ഇറങ്ങുമ്പോൾ കേൾക്കുന്ന നല്ല വാക്കുകളാണ്. അവാർഡുകളൊന്നും പ്രതീക്ഷിച്ചിരിക്കാറില്ല. നമ്മുടെ നല്ല പ്രകടനത്തിന് കിട്ടുന്ന പ്രോത്സാഹനമായാണ് അവാർഡുകളെ കാണുന്നത്.

പ്രേക്ഷകരിൽ നിന്ന് കിട്ടുന്ന നല്ല അഭിപ്രായങ്ങളും അവാർഡുകളാണ്. സിനിമയോടുള്ള പാഷൻ കൊണ്ടാണ് അഭിനയിക്കുന്നത്. പിന്നെ ആർട്ട് എന്ന് പറയുന്നത് ഒരു മത്സരമല്ലല്ലോ? ചില കഥാപാത്രങ്ങൾ വായിക്കുമ്പോൾ തന്നെ ഒരുപാട് റിലേറ്റ് ചെയ്യാൻ സാധിക്കുമെന്നും കാരണം ആ കഥാപാത്രങ്ങളെ പലയിടത്തും കണ്ടിട്ടുണ്ടാകും.

മറ്റ് ചിലത് സെറ്റിലെത്തി സംവിധായകൻ അതിനെ കുറിച്ച് വിശദമായി പറയുമ്പോഴായിരിക്കും കുടുതൽ റിലേറ്റ് ചെയ്യാനാവുക. പല കഥാപാത്രങ്ങളും പല വിധത്തിലാണ് നമ്മളിലേക്ക് എത്തുന്നതെന്നും അന്ന ബെൻ പറയുന്നു.

Advertisement