അമ്മ അറിയാതെയിലെ അലീന ശരിക്കും ആരാണെന്നറിയാവോ, മലയാളി മനസ്സുകളിൽ ഇടം നേടിയ മലയാളിയല്ലാത്ത താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

536

മലാളം മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അമ്മഅറിയാതെ എന്ന സീരിയൽ. ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ ഈ സീരിയലിനെ സ്വീകരിക്കുന്നത്. കേന്ദ്രകഥാപാത്രമായ അലീനയായി എത്തുന്നത് അന്യ ഭാഷാ നടി ശ്രീതു കൃഷ്ണനാണ്.

ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ ശ്രീതു ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളടക്കം പങ്കുവയ്ക്കാറുണ്ട്. മൂന്ന് ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സാണ് താരത്തിന് ഇൻസ്റ്റയിലുള്ളത്. ശ്രീതു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പരമ്പരയാണ് അമ്മയറിയാതെ.

Advertisements

കേരളത്തിൽ എറണാകുളത്താണ് ജനിച്ചതെങ്കിലും കുടുംബത്തോടൊപ്പം ചെന്നൈയിലാണ് പിന്നീട് വളർന്നത്. 12ാം വയസ്സുമുതൽ തമിഴ് സീരിയൽ രംഗത്ത് സജീവമാണ്. 7സി എന്നതായിരുന്നു ആദ്യ പരമ്പര. ശേഷം തമിഴ് ചാനലുകളിൽ നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെ ഭാഗമായി.

മാരി, മെല്ലെ തിരന്തത് കഥവു, കല്ല്യാണമാ കല്ല്യാണം, ആയുധ എഴുത്ത് എന്നീ സീരിയലുകളിലും 10 എൻട്രക്കുള്ളെ, റംഗൂൺ, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആരാധകരുമായി താരം സംവദിച്ചിരുന്നു. സൗന്ദര്യ രഹസ്യത്തെക്കുറിച്ചും ഇഷ്ട ഭക്ഷണത്തെക്കുറിച്ചുമൊക്കെ ആരാധകർ ചോദിച്ചു. അതിനൊക്കെ ശ്രീതു മറുപടിയും പറഞ്ഞു. സൗന്ദര്യ പരിചരണത്തിൽ താൻ സ്ഥിരമായി ആശ്രയിക്കുന്ന ഒന്ന് കറ്റാർവാഴയാണെന്നായിരുന്നു ശ്രീതുവിന്റെ മറുപടി.

കേരള ഭക്ഷണം ഇഷ്ടമാണോ എന്ന ചോദ്യത്തിന് ഏറെ ഇഷ്ടമാണെന്നായിരുന്നു മറുപടി. സാമ്പാറും കേരള സ്റ്റൈൽ മീൻ കറിയും കപ്പയുമൊക്കെ തന്റെ പ്രിയ വിഭവങ്ങളാണെന്നും അവർ പറഞ്ഞു. ഇഷ്ട നായകൻ ആരെന്ന ചോദ്യത്തിന് സൂര്യയാണെന്നായിരുന്നു മറുപടി.

Advertisement