ആദ്യമായി ക്രഷ് തോന്നിയത് സ്‌കൂൾ ടൈമിൽ, ബ്രേക്കപ്പിന് ശേഷം ആകെ മരവിപ്പായിരുന്നു; സങ്കടത്തോടെ അഭിരാമി സുരേഷ്

1591

ഗായിക അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ് വ്ളോഗർ, അവതാരക, ഗായിക, നടി എന്നീ മേഖലകളിൽ തിളങ്ങിയ താരമാണ്. മാത്രമല്ല മോഡലിങ്ങിലും തിളങ്ങിയിട്ടുള്ള അഭിരാമി എല്ലവർക്കും പണ്ടേ സുപരിചിതയാണ്.

ചേച്ചി അമൃതക്കൊപ്പം വളരെ ചെറുപ്പത്തിൽ തന്നെ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികളുടെ എല്ലാം ഇഷ്ടം നേടിയെടുത്ത താരം അമൃതയുമായി ചേർന്ന് ആരംഭിച്ച മ്യൂസിക് ബാൻഡ് അമൃതം ഗമയ വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ അനേകം വേദികളിൽ പരിപാടികൾ അവതരിപ്പിച്ച് ജനപ്രീതി നേടിയെടുത്തിരുന്നു.

Advertisements

പ്രേക്ഷക ശ്രദ്ധ ആകർഷിച്ച എഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം സീസൺ ടൂവിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെയെത്തി പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു അഭിരാമി. ബിഗ്ബോസിലെ ഏറ്റവും ശക്തനായ മത്സരാർത്ഥിയായ രജിത് കുമാറിനൊപ്പം നിന്നുകൊണ്ടാണ് അഭിരാമിയും അമൃതയും മത്സരിച്ചത്.

അത് തന്നെയാണ് പ്രേക്ഷകർക്ക് ഇടയിൽ ഇവർക്ക് സ്വീകാര്യത ഏറാൻ കാരണവും. ഹൗസിൽ നിന്നും പുറത്തെത്തിയ താരം പിന്നീട് സോഷ്യൽ മീഡിയയിൽ സജീവമാകുകയും. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്യുമായിരുന്നു. അതെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

അടുത്തിടെ തന്റെ ഇൻസ്റ്റഗ്രാമിലെ ക്യൂ ആൻഡ് സെക്ഷനിൽ ആരാധകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി കൊടുത്ത താരം അതിനിടയിൽ പറഞ്ഞ ചില കാര്യങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ക്രഷ് തോന്നിയതിനെപ്പറ്റിയും, ബ്രെക്ക് ആപ്പിനെ പറ്റിയും, പ്രണയത്തെകുറിച്ചുമെല്ലാം അഭിരാമി സംസാരിച്ചത്.

ഇതിനിടയിൽ ബ്രേക്ക് അപ് ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നാണ് അഭിരാമി പറഞ്ഞത്. ബ്രേക്കപ്പിനുശേഷം തോന്നിയത് എന്താണ് എന്ന ചോദ്യത്തിന് ഒന്നും തോന്നാൻ പോലും പറ്റിയില്ല എന്നും. ഒരുതരം മരവിപ്പായിരുന്നെന്നും പക്ഷെ അതൊരു ഘട്ടം മാത്രമാണെന്നും അതും വിജയിക്കും എന്നാണ് താരം നൽകിയ മറുപടി.

എന്നാൽ ആദ്യമായി ക്രഷ് തോന്നിയത് സ്‌കൂൾ ടൈമിൽ ആയിരുന്നതായും താരം പറയുന്നുണ്ട്. അതേസമയം നിങ്ങൾ സിംഗിൾ ആണോയെന്ന ചോദ്യത്തിന് ഞാൻ മിംഗിൾ ആണെന്നാണ് താരം മറുപടി നൽകിയത്.

എന്നാൽ ചേച്ചീടെ ലവർ ഫിലിം ഫീൽഡിൽ ഉള്ള ആളാണോ എന്ന ചോദ്യത്തിന് ആകാം അല്ലാതിരിക്കാം, എന്ന കമന്റുകൾ ആണ് അഭിരാമി മറുപടി നൽകിയത്.താരത്തിന്റെ ഈ തുറന്ന് പറച്ചിലുകളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

Advertisement