വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നടി കാവ്യാ മാധവൻ. ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് സൂപ്പർ നായികയായി കാവ്യാ മാധവൻ മാറുകയയായിരുന്നു. ഹിറ്റ് മേക്കർ കമലിന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയിൽ കൂടിയാണ് ബാലതാരമായാണ് കാവ്യാ മാധവൻ സിനിമയിലേക്ക് എത്തിയത്.
സൂപ്പർതാരം ജയറാം നായകനായി അഭിനയിച്ച പൂക്കാലം വരവായി ഹിറ്റ് സിനിമയായിരുന്നു. ചിത്രത്തിൽ കാവ്യാ മാധവ തിരഞ്ഞെടുത്തതിനെ കുറിച്ച് മുമ്പ് ഒരിക്കൽ സംവിധായകൻ കമൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
കുട്ടിക്കാലത്ത് തന്റെ മുഖത്ത് നോക്കാൻ പറഞ്ഞാൽ താഴേക്ക് മാത്രമാണ് കാവ്യാ മാധവൻ നോക്കിയിരുന്നത്. കാരണം അന്ന് കാവ്യയ്ക്ക് ഭയങ്കര നാണം ആയിരുന്നു. ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് എന്തിനാ ഇത്രയും നാണം എന്ന് ചോദിച്ചപ്പോഴും കാവ്യ മാധവൻ തന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല എന്നാണ് കമൽ പറയുന്നത്.
എന്നാൽ ആ നാണം കാരണമാണ് സിനിമയിലേക്ക് കാവ്യാ മാധവനെ തന്നെ തിരഞ്ഞെടുത്തത് എന്നാണ് സംവിധായകൻ പറയുന്നത്. നൂറിലധികം കുട്ടികൾ അന്ന് ഓഡിഷനിൽ പങ്കെടുത്തിരുന്നു. അന്ന് സെലക്ട് ചെയ്യപ്പെടാതെ പോയ ഒരാളാണ് ഇന്ന് സൂപ്പർ താരമായി മാറിയ ജയസൂര്യ എന്നും കമൽ പറഞ്ഞു.
കഥ ഇതുവരെ എന്ന പരിപാടിയിൽ ആയിരുന്നു കമൽ ഇക്കാര്യം പറഞ്ഞത്. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ്. 2016ൽ പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ മാധവൻ ഒടുവിൽ വേഷമിട്ടത്. ദിലീപ് കാവ്യ ദമ്പതികൾക്ക് മഹാലക്ഷ്മി എന്ന മകളാണ് ഉള്ളത്.
അതേ സമയം ത്രീ മെൻ ആർമി എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി വേഷമിട്ട ജയസൂര്യ കാവ്യാ മാധവന് ഒപ്പം ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ എന്ന ചിത്രത്തിലൂടെയാണ് നായകനായി എത്തിയത്. ഇപ്പോൾ മലയാള സിനിമയിലെ യുവ സൂപ്പർതാരമാണ് ജയസൂര്യ.