മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ ആണ് ബാല. മലയാളി അല്ലെങ്കിലും കൂടുതലും മലയാള സിനിമകളിൽ ആണ് ബാല ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മലയാള ഗായിക അമൃത സുരേഷിനെ പ്രണയിച്ച് വിവാഹം കഴിച്ച ബാല ആ ബന്ധം വേർപെടുത്തിയിരുന്നു.
2010ൽ വിവാഹിതരായ ബാലയും അമൃതയും 2019ൽ ആണ് വേർപിരിഞ്ഞത്. ഇവർക്ക് അവന്തിക എന്ന ഒരു മോളും ഉണ്ട്. പാപ്പു എന്നാണ് മകളെ ഇവർ വിളിക്കാറ്. അതിന് ശേഷം ബാല വേറെ വിവാഹം കഴിച്ചിരുന്നു. തൃശ്ശുർ കുന്ദംകുളം സ്വദേശിനി എലിസബത്തിനെ ആണ് ബാല വിവാഹം കഴിച്ചത്.
ഇപ്പോഴിതാ തന്റെ മകളെ കാണാനുള്ള ആഗ്രഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് ബാല. മുൻ ഭാര്യ അമൃതയ്ക്കൊപ്പമാണ് പാപ്പു എന്ന് വിളിക്കുന്ന മകൾ താമസിക്കുന്നത്. തന്റെ പുതിയ സിനിമ കാണാനെങ്കിലും മകൾ കൂടെ ഉണ്ടാകുമെന്ന് ആഗ്രഹിച്ചിരുന്നു എന്നാണ് ബാല പറയുന്നത്.
Also Read
അതിന് അല്ലാതെ തല ഒരിക്കലും കുനിയാൻ ഇടവരരുത്, മഞ്ജു വാര്യരുടെ പുതിയ പോസ്റ്റ് വൈറലാകുന്നു
താൻ അഭിനയിച്ച പുതിയ ചിത്രം ഷെഫീഖിന്റെ സന്തോഷം എന്ന സിനിമ കണ്ടിറങ്ങിയ ബാലയോട് മാധ്യമപ്രവർത്തകർ മകളെ കുറിച്ച് ചോദിക്കുകയായിരുന്നു. തന്നെ പറ്റിച്ചതാണ് മകൾ ഇന്ന് കൂടെയുണ്ടാകും എന്ന് കരുതിയിരുന്നു. എന്നാൽ ചില ഫ്രോഡുകൾ തന്നെ പറ്റിച്ചെന്നാണ് ബാല പറഞ്ഞത്.
ആരാണെന്ന് ചോദിച്ചപ്പോൾ ഗോപി മഞ്ജൂരിയൻ എന്നായിരുന്നു ബാലയുടെ പ്രതികരണം. താൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബാല പറയുന്നുണ്ട്. മകൾ നന്നായി ജീവിക്കണം, അച്ഛനെന്ന നിലയിൽ വേറെ ആഗ്രഹമൊന്നുമില്ല. ഇന്ന് തന്റെ സിനിമ വിജയിച്ചു.
താനും എലിസബത്തും ഇവിടെയുണ്ട്. തങ്ങൾ രണ്ടു പേരും ആഗ്രഹിച്ചതാണ്. തന്റെ മകളെ സ്വീകരിക്കുക എന്നത് അവളുടെ മനസിന്റെ വലിപ്പമാണ്. നൂറ് ശതമാനം ചതിച്ചതാണ്. സംശയമില്ല. തന്റെ മകൾ അവിടെയാണ് ജീവിക്കുന്നത്. അതിനാലാണ് താൻ വായടച്ചിരിക്കുന്നത്. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്.
തന്റെ പടം വിജയിച്ചു. ഇന്റർവ്യു എടുത്തിട്ട് നിങ്ങൾ പോകും. എലിസബത്ത് ഡ്യൂട്ടിയ്ക്ക് പോകും. രാത്രി തനിക്ക് ഉറക്കം വരില്ല. കാരണം തന്റെ മകൾക്കും ഉറക്കം വരില്ല. അച്ഛൻ എവിടെ അച്ഛൻ എവിടെ എന്നാകും ചിന്തിക്കുക. പടം വിജയിച്ചല്ലോ, ബാലയുടെ മകൾ അല്ലേ എന്ന് ടീച്ചർ ചോദിക്കും, കൂടെയിരിക്കുന്ന കൂട്ടുകാർ ചോദിക്കും, നാട്ടുകാർ ചോദിക്കും.
എന്ത് ഉത്തരം പറയും അവൾ? ഇതാണ് റിയാലിറ്റി. തട്ടിപ്പുകാരെ വിശ്വസിക്കരുത്. എറണാകുളത്ത് വലിയ തെറ്റ് സംഭവിച്ചു കൊണ്ടിരിക്കുന്നു. പൊലീസിൽ നേരത്തെ തന്നെ പരാതി നൽകിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഇറങ്ങും. അവരെ പിടിക്കും. നമ്മൾക്ക് നോക്കാം എന്നാണ് ബാല പറയുന്നത്.
അതേ സമയം ബാലയുമായുള്ള ഡിവോഴ്സിന് ശേഷം ഈ വർഷം ഗായകൻ ഗോപി സുന്ദറും അമൃതയും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞിരുന്നു. ഇരുവരും ഇപ്പോൾ ഒന്നിച്ചാണ് കഴിയുന്നത്. ഭാര്യയുമായുള്ള വിവാഹം ബന്ധം വേർപെടുത്താതെ തന്നെ ഗായിക അഭയ ഹിരൺ മയിക്ക് ഒപ്പം ലിവിങ് ടുഗെദറിൽ ആയിരന്നു ഗോപി സുന്ദർ. അവരേയും ഒഴിവാക്കിയാണ് ഗോപി സുന്ദർ അമൃതയുമായി ബന്ധം ഉണ്ടാക്കിയത്.