എട്ടു വയസ് തൊട്ട് പതിനാറു വയസ് വരെ ഞാൻ പീ ഡി നത്തിന് ഇരയായി, അച്ഛന്റെ അടുത്ത സുഹൃത്ത് ആയിരുന്നു അയാൾ: മീരാ വാസുദേവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

16397

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകൻ ആക്കി ക്ലാസ്സിക് സംവിധായകൻ ബ്ലസി ഒരുക്കിയ ചിത്രം തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ ലേഖ എന്ന പക്വതയുള്ള കഥാപാത്രത്തെ ഗംഭീരമാക്കിയത് നടി മീര വാസുദേവ് ആയിരുന്നു.

അതേ സമയം താരം ഒരു മലയാളിയല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ പ്രയാസം.മുംബയിലെ പരസ്യ ലോകത്ത് നിന്നാണ് മീര മലയാളത്തിലേക്ക് എത്തിയത്. മോഹൻലാൽ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് തന്മാത്രയിൽ മീര വാസുദേവ് അവതരിപ്പിച്ചത്.

Advertisements

Also Read
മലയാളത്തിൽ മാത്രമാണ് ലിപ് ലോക്ക് ഒരു സംസാര വിഷയം, ഹോളിവുഡിലും ബോളിവുഡിലും ഇത് പതിവാണ്, ഫോർ ഇയേഴ്സിലെ തന്റെ ചുംബന രംഗത്തെ കുറിച്ച് പ്രിയാ വാര്യർ

ലേഖ എന്ന വീട്ടമ്മയുടെ വേഷത്തിൽ തിളങ്ങാൻ താരത്തിന് സാധിച്ചെങ്കിലും വ്യക്തി ജീവിതത്തിൽ കഥ നേരെ തിരിച്ചാണ്. രണ്ട് വിവാഹബന്ധങ്ങളും താരത്തിന്റേത് പരാജയമാണ്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരയാണ്. ഈ സീരിയലിൽ നാല് മക്കളുടെ അമ്മയയുടെ വേഷം സുമിത്ര വളരെ പക്വതയോടെയാണ് കൈകാര്യം ചെയ്യുന്നത്.

അതേ സമയം മുമ്പ് ഒരിക്കൽ മീരാ വാസുദേവ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
കൈരളി ടിവിയിലെ ജെബി ജംങ്ക്ഷനിൽ നേരത്തെ ഒരിക്കൽ എത്തിയപ്പോൾ ആയിരുന്നു നടി തുറന്നു പറച്ചിൽ നടത്തിയത്.

മീരാ വാസുദേവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ:

എട്ടു വയസ് തൊട്ട് പതിനാറു വയസ് വരെ അ ബ്യു സ് ചെയ്യപ്പെട്ടിട്ടുണ്ട്. പതിനാറാം വയസിലാണ് അയാൾ ചെയ്യുന്ന പ്രവൃത്തിയെ പറ്റി അമ്മയോട് പറയുന്നത്. എന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ ജീവിക്കുന്നു അവരെ ഞാൻ വേദനിപ്പിക്കുന്നു എന്നോർത്താണ് ഞാൻ എല്ലാം സഹിച്ചത്.

Also Read
ഇപ്പോഴും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് അത്: സംയുക്ത വാർമ്മ പറഞ്ഞത് കേട്ടോ

എനിക്ക് അയാളുടെ സ്വഭാവമോർത്ത് തന്നെ നാണക്കേടായിരുന്നു. അയാൾ എന്റെ അച്ഛനു വളരെ അടുത്തറിയാവുന്ന ഒരാളായിരുന്നു ഒരു ദിവസം അയാളെന്നെ ഒരു ഒഴിഞ്ഞ അപ്പാർട്‌മെന്റിലേക്ക് കൊണ്ട് പോയി. അവിടെ വെച്ചു എന്റെ തോളിൽ കൈയിട്ടു പറഞ്ഞു ഞാൻ വിളിച്ചാൽ ഏത് നായികയും എന്റെ കൂടെ വരുമെന്ന്.

എട്ടു വർഷത്തെ വെറുപ്പ് എന്റെ മനസിലേക്ക് കയറി വന്നു. ദേഹത്തു നിന്നു കൈയെടുത്തില്ലെങ്കിൽ ആളുകളെ വിളിച്ചു കൂട്ടും. അവരെ തന്നെ തല്ലികൊല്ലും എന്ന് അയാളോട് പറഞ്ഞു. അങ്ങനെയാണ് ഞാൻ അവിടെ നിന്നു രക്ഷപ്പെടുന്നത്. ഒടുവിൽ ഞാനത് അമ്മയോട് പറഞ്ഞുവെന്നും മീരാ വാസുദേവ് വെളിപ്പെടുത്തുന്നു.

Advertisement