വളരെ മോശമായി എലിസബത്ത് എന്നെ ചീത്ത പറഞ്ഞു, അങ്ങനെയൊരു വീഡിയോ ഇട്ടത് ക്ഷമ നശിച്ചപ്പോൾ, എലിസബത്തുമായി പിരിയുന്നുവെന്ന വാർത്ത വന്ന വഴിയെകുറിച്ച് ബാല

809

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ബാല. തമിഴ് നടൻ ആയ ബാല കൂടുതലും സിനിമകൾ ചെയ്തിരിക്കുന്നത് മലയാളത്തിൽ ആണ്. അതേ സമയം മലയാളി ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. ഇവർക്ക് ഒരു മകളും ഉണ്ട്. എന്നാൽ അമൃതയിൽ നിന്നും വിവാഹ മോചനം നേടിയ ബാല മറ്റൊരു വിവാഹം കഴിച്ചിരുന്നു.

കുന്ദംകുളം സ്വദേശിനിയായ എലിസബത്തിനെ ആണ് ബാല രണ്ടാമത് വിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധവും പിരിയുകയാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. ഭാര്യ എലിസബത്തന് ഒപ്പമുള്ള വീഡിയോ പങ്കുവച്ചു കൊണ്ട് ഈ പ്രചാരണങ്ങൾക്ക് ബാല മറുപടിയും കൊടുത്തിരുന്നു.

Advertisements

അടുത്തിടെ താൻ രണ്ടാമതും തോറ്റു പോയി എന്ന് പറഞ്ഞു കൊണ്ട് ബാല ഒരു വീഡിയോ പങ്കുവച്ചിരുന്നു. അതിന് ശേഷമാണ് ബാല രണ്ടാമതും വിവാഹ മോചിതനായി എന്ന വാർത്തകൾ പ്രചരിച്ചത്. ഇപ്പോഴിതാ ഇതിന്റെ സത്യം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് താരം. ബാലയും എലിസബത്തും ഒന്നിച്ച് പങ്കെടുത്ത ഒരു അഭിമുഖത്തിൽ ആണ് ഇരുവരും പ്രതികരിച്ചത്.

Also Read
‘വിഘ്‌നേഷിനെ വളര്‍ത്തിയതങ്ങനെ, അതിന്റെ ഫലമായാണ് നയന്‍താരയെ കിട്ടിയത്’; പൈസ മാത്രം ഉണ്ടായതുകൊണ്ടാകില്ല, അത് കൊടുക്കാനുള്ള മനസ്സും ഉണ്ടാകണം; നയന്‍താരയെ കുറിച്ച് വിക്കിയുടെ അമ്മ

ഞാൻ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല, ആര് പറഞ്ഞു എലിസബത്ത് തന്നോട് പിണങ്ങിയിട്ടില്ലെന്ന്. ഞാൻ എലിസബ ത്തിനോടും പിണങ്ങിയിട്ടുണ്ട്. അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. ഭാവിയിൽ ഇനിയെന്ത് സംഭവിച്ചാലും അത് എന്റെ മാത്രം തെറ്റായിരിക്കും. ഒരിക്കലും എലിസബത്തിന്റെ ഭാഗത്ത് നിന്നൊരു തെറ്റുമില്ല.

പ്രണയമേ വിജയിക്കുകയുള്ളു, ചിലരിൽ ചീത്ത സ്വഭാവമുണ്ട്, അവരെ വിശ്വസിക്കരുത്. ചില വാർത്തകൾ കാണുമ്പോൾ എലിസബത്ത് പ്രതികരിക്കാറുണ്ട്. തന്നെ വളരെ മോശമായി ചീത്ത വരെ പറഞ്ഞിട്ടുണ്ട്. പല കാര്യങ്ങളും വാർത്ത കേൾക്കുമ്പോഴാണ് താൻ അറിയുന്നത്.

പലരും പലതും പറഞ്ഞ് തുടങ്ങി ക്ഷമ നശിച്ചപ്പോഴാണ് ഞാനങ്ങനെ ഒരു വീഡിയോ ഇട്ടത് എന്നാണ് ബാല പറയുന്നത്.
അതേ സമയം ബാലയെ ചീത്ത പറയാനുള്ള കാരണം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച വീഡിയോ ആണെന്ന് എലിസബത്തും പറയുന്നു. ആ വീഡിയോ ആവശ്യമില്ലായിരുന്നു, അതിലൂടെയാണ് വാർത്ത വന്നത്. അതുകൊണ്ടാണ് വഴക്ക് പറഞ്ഞത് എന്നാണ് എലിസബത്ത് പറയുന്നത്.

Also Read
മലയാളത്തിൽ മാത്രമാണ് ലിപ് ലോക്ക് ഒരു സംസാര വിഷയം, ഹോളിവുഡിലും ബോളിവുഡിലും ഇത് പതിവാണ്, ഫോർ ഇയേഴ്സിലെ തന്റെ ചുംബന രംഗത്തെ കുറിച്ച് പ്രിയാ വാര്യർ

അതേ സമയം കഴിഞ്ഞ ദിവസം എലിസബത്ത് എന്നേക്കും എന്റേതാണ് എന്ന ക്യാപ്ഷനോടെ വീഡിയോ ബാല പങ്കുവച്ചിരുന്നു. ബാലയുടെ കൂളിംഗ് ഗ്ലാസ് ധരിച്ച് എലിസബത്ത് നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാമായിരുന്നു. എന്റെ കൂളിംഗ് ഗ്ലാസ് ഒരാൾ വന്ന് അടിച്ച് മാറ്റി. അയാൾ ആരാണെന്ന് നിങ്ങൾക്ക് ഞാൻ കാണിച്ച് തരാം എന്ന് പറഞ്ഞാണ് ബാല എലിസബത്തിനെ വീഡിയ്ക്ക് മുമ്പിലേക്ക് കൊണ്ടുവന്നത്.

ശേഷം വിജയ് ചിത്രം വാരിസിലെ രഞ്ജിതമേ എന്ന ഗാനത്തിനൊപ്പം ഇരുവരും ചുവടുവയ്ക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. 2021 സെപ്റ്റംബറിൽ ആയിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം. സെപ്റ്റംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്ന ബാലയുടെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരുന്നു. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടർ എലിസബത്ത്.

Advertisement