മലയാളത്തിൽ മാത്രമാണ് ലിപ് ലോക്ക് ഒരു സംസാര വിഷയം, ഹോളിവുഡിലും ബോളിവുഡിലും ഇത് പതിവാണ്, ഫോർ ഇയേഴ്സിലെ തന്റെ ചുംബന രംഗത്തെ കുറിച്ച് പ്രിയാ വാര്യർ

458

ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറി ലോകം മുഴുവൻ ആരാധകരെ ഉണ്ടാക്കിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. അഡാർ ലവിലെ ഒരു ഗാന രംഗം ആയിരുന്നു നടിയെ ലോകം മുഴുവൻ വൈറലാക്കി മാറ്റിയത്.

പിന്നീട് മലയാളത്തിൽ വലിയ അവസരങ്ങൾ ഒന്നും കിട്ടാതായതോടെ ബോളിവുഡുലേക്കും തെലുങ്കിലേക്കും ചേക്കേറുക ആയിരുന്നു നടി. അതേ സമയം നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോൾ നടി വീണ്ടും മലയാളത്തിൽ എത്തിയിരിക്കുകയാണ്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ഫോർ ഇയേർസ് എന്ന സിനിമയിലൂടെ ആണ് നടിയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്.

Advertisements

Also Read
എന്നും രാത്രി അമ്മയും ഞാനും വിവാഹം പ്ലാന്‍ ചെയ്യും; മുഴുവന്‍ ബഡ്ജറ്റ് നോക്കിയപ്പോള്‍ ചെലവ് ഒരു കോടിക്ക് മുകളില്‍; അനുശ്രീ പറയുന്നു

ഒരു കാമ്പസ് പ്രണയ കഥ പറയുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഈ സിനിമയിലെ നടിയുടെ ചുംബന രംഗവും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയരിക്കുകയാണ് നടി. മലയാള സിനിമാ രംഗത്ത് മാത്രമേ ചുംബന രംഗം ഒരു സംസാര വിഷയം ആവുന്നുള്ളൂ.

ഹോളിവുഡിലും ബോളിവുഡിലും അത് വർഷങ്ങളായി നടക്കുന്നുണ്ട്. ഇവിടെ അത് നടക്കുമ്പോൾ മാത്രം അത് ഭയങ്കര സംസാര വിഷയം ആണ്. നമ്മൾ ഹാപ്പി സീനുകൾ ചെയ്യുന്നുണ്ട്, ഇമോഷണൽ സീനുകൾ ചെയ്യുന്നുണ്ട്, ഫൈറ്റ് സീനുകൾ ചെയ്യുന്നുണ്ട്. ലിപ് ലോക്ക്, ഇന്റിമേറ്റ് സീനുകളെ പറ്റി എടുത്ത് സംസാരിക്കേണ്ട ആവശ്യമില്ല.

അത് സിനിമയുടെ ഭാഗമാണ്, നമ്മൾ എല്ലാ രീതിയിലുമുള്ള ഇമോഷൻസിലൂടെ കടന്ന് പോവുമ്പോൾ ഏതൊരു മനുഷ്യനും കടന്ന് പോവുന്ന ഇമോഷനാണ് ഇതും. നമ്മളത് നോർമലൈസ് ചെയ്യേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നമ്മൾ അതിനെ പറ്റി എടുത്ത് സംസാരിക്കാതിരുന്നാൽ എല്ലാം നോർമലൈസ് ആവുമെന്നും പ്രിയ വാര്യർ പറഞ്ഞു.

Also Read
വിവാഹശേഷം പ്രണയിക്കുന്നത് തെറ്റല്ല; പക്ഷെ അതിന്റെ അതിര്‍വരമ്പ് അറിഞ്ഞിരിക്കണം; അല്ലെങ്കില്‍? ആശ ശരത് പറയുന്നു

അതേ സമയം സൈബർ അറ്റാക്കുകൾ തന്നെ ശക്ത ആക്കിയിട്ടുണ്ടെന്നാണ് പ്രിയ വാര്യർ പറയുന്നത്. സൈബർ അറ്റാക്കുകൾ അഭിമുഖീകരിച്ച്, പ്രോസസ് ചെയ്ത് അടുത്തത് എന്തെന്ന് മനസ്സിലാക്കി അടുത്തതെന്തെന്ന് ആലോചിക്കണം.
അതിനെ ഒരു പോസിറ്റീവ് രീതിയിലേക്ക് ചാനൽ ചെയ്യാൻ ഞാൻ പഠിച്ചു.

അത് വളരെ പ്രധാനപ്പെട്ട ഫാക്ടർ ആണ്. സോഷ്യൽ മീഡിയ മോശം പ്ലാറ്റ്ഫോം അല്ലെ അത് ഉപയോഗിക്കുന്നവരുടെ നെഗറ്റിവിറ്റി ആണ്. അതിലെ നല്ല വശത്തെ കാണേണ്ടതുണ്ടെന്നും പ്രിയ വാര്യർ വ്യക്തമാക്കുന്നു.

Advertisement