മിനിസ്‌ക്രീൻ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും ആണ് അനുമോൾ ആർഎസ് കാർത്തു എന്ന അനുക്കുട്ടി. മഴവിൽ മനോരമയിലെ അനിയത്തി എന്ന സീരിയലിലൂടെയായിരുന്നു അനുമോളുടെ മിനിസ്‌ക്രീൻ അരങ്ങേറ്റം.
തിരുവനന്തപുരം നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോൾ. ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലായിരുന്നു താരം കൂടുതലായും അറിയപ്പെട്ടത്.
സ്റ്റാർ മാജിക്ക് പരിപാടിയിലും താരം സജീവമാണ്. തങ്കച്ചനുമായി ഇടക്ക് ചില വാർത്തകൾ വന്നെങ്കിലും അതെല്ലാം ഗോസ്സിപ്പാണെന്ന് ഇരുവരും പറഞ്ഞിരുന്നു. പാടാത്ത പൈങ്കിളിയിൽ അവന്തിക എന്ന കഥാപാത്രത്തെയായിരുന്നു അനു അവതരിപ്പിച്ചത്. അടുത്തിടെയായിരുന്നു താരം ഈ പരമ്പരയിൽ നിന്നും പിൻവാങ്ങിയത്.
അനുവിന്റെ പിൻമാറ്റത്തിൽ നിരാശ പ്രകടിപ്പിച്ച് ആരാധകരെത്തിയിരുന്നു. മണപ്പുറം മിന്നലൈ ഫിലിം ടിവി അവാർഡിൽ സ്റ്റാർ മാജിക്കിലെ മികച്ച കൊമേഡിയനുള്ള പുരസ്‌കാരം സ്വന്തമാക്കിയതിന്റെ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ച് അനുമോൾ, ഒരുപാട് സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു നവംബർ 23.
മനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ദിനം. കഴിഞ്ഞ 4 വർഷമായി നിങ്ങളുടെ മുൻപിൽ ഓരോ വേഷത്തിലും ഓരോ ഭാവത്തിലും എത്തുന്നുണ്ട്. അതിൽ എല്ലാം നിങ്ങൾ തന്ന സപ്പോർട്ട് ആണ് എന്നെ ഇന്ന് ഈ മണപ്പുറം മിന്നലെ ആൻഡ് ടിവി അവാർഡ്, ദി ബെസ്റ്റ് കൊമേഡിയൻ ഫ്രം സ്റ്റാർ മാജിക് അവാർഡിന് അർഹയാക്കിയത് എന്ന് അഭിമാനത്തോടെ ഞാൻ വിശ്വസിക്കുന്നു.
എന്നും എന്റെ ഇഷ്ട്ടങ്ങളോടൊപ്പം നിന്ന എന്റെ അച്ഛനും അമ്മയ്ക്കും കുടുംബത്തിനും എന്റെ ഷോ ഡയറക്ടർ അനൂപ് ചേട്ടനും ലക്ഷ്മി ചേച്ചിക്കും എന്റെ എല്ലാം ആയ സഹപ്രവർത്തകർക്കും എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഈ അവാർഡ് നിങ്ങൾ ഓരോരുത്തർക്കുമായി സമർപ്പിക്കുന്നു.
ഇത്തരത്തിൽ ഉള്ള ഓരോ പുരസ്‌കാരങ്ങളും എന്നെ പോലുള്ള ആർട്ടിസ്റ്റുകൾക്കും പ്രവർത്തിക്കുവാൻ കൂടുതൽ ഊർജവും പ്രചോദനവും നൽകുന്ന ഒന്നാണ്. നിങ്ങൾ എല്ലാവരും ഇതുവരെ തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരിക്കൽ കൂടി ഒരുപാട് നന്ദിയെന്ന് അനുമോൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.