വിനീത് ശ്രീനിവാസൻ മലയാളത്തിന്റെ യുവതാരം പ്രണവ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവ നടൻ നിവിൻ പോളിയും എത്തുമെന്ന് റിപ്പോർട്ടുകൾ. 2020ൽ ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിൽ നിവിനും ഒരു പ്രധാന കഥാപാത്രമായി എത്തും.
Advertisements
ചിത്രത്തിൽ അതിഥിവേഷത്തിലാകും നിവിൻ എത്തുക. കല്യാണി പ്രിയദർശനോ കീർത്തി സുരേഷോ ആകും നായികയായി എത്തുന്നത്. ‘ജേക്കബിന്റെ സ്വർഗരാജ്യ’ത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ 2 ചിത്രങ്ങളാണ് പ്രണവിന്റേതായി ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങൾ. മോഹൻലാൽപ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം’ ആണ് പ്രണവ് അഭിനയിച്ച പുതിയ ചിത്രം.
ലവ് ആക്ഷൻ ഡ്രാമ’, ‘മൂത്തോൻ’ എന്നിവയാണ് നിവിന്റെ റിലീസായ പുതിയ ചിത്രങ്ങൾ.
Advertisement