എൺപതുകളിൽ സിനിമയിൽ എത്തിയ താരങ്ങളുടെ ഒത്തുചേരൽ കഴിഞ്ഞ കുറെ വർഷങ്ങളായി ആരാധകരും താരങ്ങളും ഒരുപോലെ കാത്തിരിക്കുന്ന ഒന്നാണ് . ഈ വർഷവും ഒത്തുചേരൽ ഗംഭീരമായി നടന്നിരുന്നു.
എന്നാൽ ആരാധകർക്ക് എല്ലാം മറ്റൊരു ചോദ്യം ഉന്നയിച്ചിരുന്നു. മലയാളത്തിൽ നിന്ന് മമ്മൂട്ടി എന്താണ് പരിപാടിക്ക് വരാതിരുന്നതെന്ന്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംഘാടക കൂടിയായ സുഹാസിനി.
ഒരു ആരാധകന്റെ കമന്റിനായിരുന്നു സുഹാസിനി മറുപടി പറഞ്ഞത്. ഒരു പ്രധാനപ്പെട്ട ബോർഡ് മീറ്റിംഗുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വർഷം അദ്ദേഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു സുഹാസിനിയുടെ മറുപടി.
ഈ വർഷം തെലുങ്ക് മെഗാസ്റ്റാർ ചിരംജീവിയുടെ വീട്ടിലാണ് താരങ്ങൾ ഒത്തുചേർന്നത്. കറുപ്പും ഗോൾഡൻ കളറുമായിരുന്നു ഈ പ്രാവശ്യത്തെ റീ യൂണിയന്റെ കളർ ഡ്രസ് കോഡ്. ക്ലാസ് ഓഫ് 80’സ് എന്നാണ് ഇത്തവണത്തെ കൂട്ടായ്മയുടെ പേര്.
മോഹൻലാൽ, ജയറാം, ശോഭന, രേവതി, സുഹാസിനി, രാധിക ശരത്കുമാർ, ചിരംജീവി, നാഗാർജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമൻ, ഖുഷ്ബൂ, മേനക,സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാൻ തുടങ്ങി നാൽപ്പതോളം താരങ്ങൾ ഈ വർഷത്തെ കൂട്ടായ്മക്ക് എത്തിച്ചേർന്നു.
തിരക്കുകൾ കാരണം രജനികാന്ത്, കമൽഹാസൻ തുടങ്ങിയവർക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല. 2009 ലാണ് സുഹാസിനി മണിരത്നവും ലിസിയും ചേർന്ന് ഇത്തരമൊരു റീ യൂണിയൻ ആരംഭിക്കുന്നത്.