മലയാളത്തിലെ മുൻനിര നായികായി തിളങ്ങി നിന്നപ്പോൾ നടി ഉർവ്വശി ജഗദീഷിനോട് ചെയ്തത് ഇങ്ങനെ

2232

നിരവധി മികച്ച സിനിമകളിൽ വേഷമിട്ട ഉർവശി മലയാള സിനിമ കണ്ട മികച്ച നടിമാരിൽ ഒരാളാണ്. അഭിനയിച്ച മിക്ക കഥാപാത്രങ്ങളിലും തന്റേതായ കൈയൊപ്പ് ചാർത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ, തമിഴിലും നടി തിളങ്ങി നിൽക്കുകയാണ്.

വിവാഹശേഷം സിനിമ വിട്ട താരം പിന്നീട് ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിനിമാ ലോകത്തേയ്ക്ക് തിരിച്ചെത്തിയത്. തിരിച്ചെത്തിയപ്പോഴും മുൻനിര നായികമാരിൽ നിൽക്കാൻ നടി ഉർവശിക്ക് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് എല്ലാം നായികയായിട്ടുള്ള ഉർവ്വശി ഉലകനായകൻ കമൽഹാസനും നായികയായിട്ടുണ്ട്.

Advertisements

അതേ സമയം ഏത് തരം വേഷങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് പല തവണ തെളിയിച്ച നടിയാണ് ഉർവശി. നായിക ആണെങ്കിലും, അമ്മ വേഷം ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായ രീതിയിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിവുള്ള നടികളിൽ ഒരാൾ കൂടിയാണ് ഉർവ്വശി.

Also Read
അതീവ ഹോട്ട് ലുക്കിൽ അപർണ ബാലമുരളി, ഇനി ഗ്ലാമറസ് ആവുകയാണോ എന്ന് ആരാധകർ…

ഒരു നായികയായ നടിക്ക് ഇത്ര അനായസമായി ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് പ്രേക്ഷകർ പലപ്പോഴും അത്ഭുതപെട്ടിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് വന്ന താരം അഭിനയരംഗത്ത് 4 പതിറ്റാണ്ടുകൾ പിന്നിടുകയാണ് ഇപ്പോൾ. അതേ സമയം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ജഗദീഷ്.

ഒരു കാലത്ത് സിനിമയിൽ നായകനായാണ് നടൻ ജഗദീഷ് മലയാളികളുടെ മനസ്സിൽ ഇടം നേടുന്നത്. ഏകദേശം നാൽപ്പതിൽ ഏറെ സിനിമകളിൽ ജഗദീഷ് നായകനായി അഭിനയിച്ചു. അതിൽ ജഗദീഷിന്റെ നായികയായി പകുതിയിലേറെ ചിത്രങ്ങളിലും അഭിനയിച്ചത് ഉർവശി ആയിരുന്നു.

മലയാളത്തിലെ ഭാഗ്യ ജോഡികൾ ആയിരുന്നു ജഗദീഷ് ഉർവശി കോമ്പിനേഷൻ, ഇവർ ഒന്നിച്ച നിരവധി ചിത്രങ്ങൾ ബോക്സോഫീസിൽ വെന്നിക്കൊടി പാറിച്ചു. ഉർവശി മലയാളത്തിലെ മുൻനിര നായികായി മാറിയപ്പോഴും ജഗദീഷിന്റെ നായികയായി അഭിനയിക്കുന്നതിൽ അവർ മടി കാണിച്ചിരുന്നില്ല.

സിനിമയോടുള്ള അടങ്ങാത്ത പാഷൻ ആണ് ഉർവശി എന്ന നടിയെ മുന്നോട്ട് നയിച്ചത്. തന്റെ സിനിമ ജീവിതത്തിന് ഇടയിലെ ഓർമകളിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നടിയാണ് ഉർവശി എന്നായിരുന്നു ഒരിക്കൽ ജഗദീഷ് പറഞ്ഞത്. ജഗദീഷും ഒത്ത് നിരവധി സിനിമകളിൽ അഭിനയിച്ച ഉർവശിക്ക് അന്നത്തെ കാലത്ത് കുറെ പരിഹാസങ്ങൾ കേൾക്കേണ്ടി വന്നു.

Also Read
സിനിമയില്‍ എത്തിയത് എളുപ്പത്തിലാണ്; അച്ഛന് പേരുദോഷം കേള്‍പ്പിക്കരുത്; എന്തിനാ തിരിച്ചുവന്നത് എന്ന് ആരും ചോദിക്കരുതെന്നാണ് ആഗ്രഹമെന്ന് ആന്‍ അസ്റ്റിന്‍

സിനിമാ ലോകത്ത് ഉർവശിയുടെ മൂല്യം ഇടിഞ്ഞതായി എന്ന് വരെ അന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതൊന്നും കേട്ട് പിന്മാറാൻ ഉർവശി തയ്യാറായിരുന്നില്ല. ജഗദീഷിന് ആതമവിശ്വാസം നൽകിയതും ഉർവശിയാണ്. തന്റെ ജീവിതത്തിൽ ഉർവശിയോടുള്ള കടപ്പാട് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ജഗദീഷ് വ്യക്തമാക്കിയിരുന്നു.

Advertisement