കല്യാണം എങ്ങനെ ആയാലും സമാധാനം ഉണ്ടായാൽ മതി, തുറന്നു പറഞ്ഞ് മേഘ്‌ന വിൻസെന്റ്

101

മിനിസ്‌ക്രീൻ സീരിയൽ ആരാധകരായ മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയ സീരിയൽ താരമാണ് നടി മേഘ്ന വിൻസെന്റ്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പര ചന്ദനമഴയിലെ കണ്ണീർപുത്രി ആയ അമൃത ആയി എത്തിയാണ് താരം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനം കവർന്നത്.

മേഘ്‌ന വിൻസെന്റിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം കൂടിയാണിത്. ഇടയ്ക്ക് വിവാഹവും വിവാഹ മോചനവും ഒക്കെയായി താരം അഭിനയരംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ ഏറെ കാലത്തിന് ശേഷം മലയാള ടെലിവിഷൻ രംഗത്ത് സജീവമാവുകയാണ് നടി.

Advertisements

സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന സീരിയലിൽ നായികയായി അഭിനയിക്കുക ആണ് നടി ഇപ്പോൾ. അതേ സമയം മലയാളം സീരിയിൽ രംഗത്ത് നിന്നും വിട്ടു നിന്നിരുന്നു എങ്കിലും തമിഴ് മിനിസ്‌ക്രീനിൽ മേഘ്ന സജീവമായിരുന്നു.

അതേ സമയം മുൻപ് ഒരു അഭിമുഖത്തിൽ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മേഘ്ന തുറന്നു പറഞ്ഞതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. എല്ലാവർക്കും ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാവും, അതിനെ എങ്ങിനെ സമീപിക്കുന്നു എന്നതിലാണ് കാര്യം.

Also Read
ആരെയും വെല്ലുന്ന ലുക്കിൽ നടി നിമിഷ സജയൻ, ഹോട്ട് എന്ന് വെച്ചാൽ ഇതാണെന്ന് ആരാധകർ…

ഏതൊരു കഷ്ടത്തെയും നമ്മൾ മുറുകെ പിടിയ്ക്കുമ്പോഴാണ് ആ വിഷമം കൂടുന്നത്. അതിനെ അങ്ങ് വിട്ടേക്കുക. നടക്കുന്നത് പോലെ നടക്കട്ടെ എന്ന് കരുതി കഴിഞ്ഞാൽ, ആ ഭാരം നമുക്ക് അനുഭവപ്പെടില്ല. ജീവിതത്തിൽ കഴിഞ്ഞത് ഒന്നും താൻ മറക്കില്ല.

നല്ലതായാലും ചീത്തയായാലും എല്ലാ അനുഭവങ്ങളിൽ നിന്നും എന്തെങ്കിലും ഒക്കെ പഠിക്കാനുണ്ടാവും. കഴിഞ്ഞ് പോയത് എല്ലാം മുന്നോട്ടേക്ക് നടക്കാനുള്ള ശക്തി തരും എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നായിരുന്നു നടി പറഞ്ഞത്.
അതേ സമയം പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ചോദിച്ചപ്പോൾ ഇപ്പോൾ സിംഗിളാണ് പെട്ടന്ന് മിംഗിൾ ആവാൻ താത്പര്യമില്ല എന്നായിരുന്നു മേഘ്‌ന പറഞ്ഞത്.

പ്രണയ വിവാഹമാണോ അറേഞ്ച്ഡ് മാര്യേജ് ആണോ താത്പര്യം എന്ന് ചോദിച്ചപ്പോൾ, എങ്ങിനെ വിവാഹം ചെയ്താലും സമാധാനം ഉണ്ടായാൽ മതി എന്നായിരുന്നു മേഘ്നയുടെ അഭിപ്രായം. പ്രതിസന്ധികളും ബുദ്ധിമുട്ടുകളും എല്ലാവരുടെയും ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഉണ്ടാവും.

അതിനെ സന്തോഷത്തോടെയും ദുഃഖത്തോടെയും സ്വീകരിക്കുന്നത് നമ്മാളായിരിക്കും. അവിടെ നിന്ന് എഴുന്നേറ്റ് വന്ന് ലൈഫുമായി മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും നടി വ്യക്തമാക്കുന്നു. അതേ സമയം മിസിസ് ഹിറ്റലറിലെ തന്റെ കഥാപാത്രത്തെ കുറിച്ചും താരം പറഞ്ഞിരുന്നു.

Also Read
സിനിമയില്‍ എത്തിയത് എളുപ്പത്തിലാണ്; അച്ഛന് പേരുദോഷം കേള്‍പ്പിക്കരുത്; എന്തിനാ തിരിച്ചുവന്നത് എന്ന് ആരും ചോദിക്കരുതെന്നാണ് ആഗ്രഹമെന്ന് ആന്‍ അസ്റ്റിന്‍

ആദ്യം വന്ന നെഗറ്റീവ് കമന്റുകളൊക്കെ ഞാനും കണ്ടിരുന്നു. ജ്യോതി എന്ന കഥാപാത്രം ഭയങ്കര വെല്ലുവിളി ആയിട്ടാണ് തോന്നിയത്. നാല് നാലര കൊല്ലം ഒരു കണ്ണീർപുത്രിയായിട്ടാണ് എല്ലാവരും എന്നെ കണ്ടിട്ടുള്ളത്. അവിടെ നിന്നും വലിയൊരു മാറ്റമാണ് ഇങ്ങോട്ട് വന്നത്. ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന ടെൻഷൻ എനിക്കുണ്ടായിരുന്നു. കഥാപാത്രത്തോട് നീതി പുലർത്താൻ ഞാൻ ശ്രമിക്കാറുണ്ട്.

എന്റെ ഭാഗത്ത് നിന്നും നൂറ് ശതമാനം എഫർട്ട് കൊടുക്കണമെന്ന ആഗ്രഹമുണ്ട്. പുറത്തേക്ക് വരുന്നതും ആളുകൾ എങ്ങനെ സ്വീകരിക്കുമെന്നുള്ള കാര്യം നമ്മുടെ കൈയിൽ അല്ല. എനിക്ക് സാധിക്കുന്നതെല്ലാം ഞാൻ കൊടുക്കാൻ ശ്രമിക്കാറുണ്ടെന്നും മേഘ്‌ന വ്യക്തമാക്കുന്നു.

Advertisement