കമൽ ഹാസൻ പാതി വഴിയിൽ ഇട്ടിട്ട് പോയി, ഭരതൻ ചെയ്തത് ഇങ്ങനെ, പ്രണയിച്ചവരെല്ലാം നഷ്ടപ്പെട്ട ദുരന്ത നായികയായിരുന്നു ശ്രീവിദ്യ: ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തൽ

924

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ ആകെമാനം നിറഞ്ഞു നിന്നിരുന്ന താരസുന്ദരിയാണ് നടി ശ്രീവിദ്യ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്ക ശ്രീവിദ്യ മികച്ച വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ നടിയുടെ സ്വകാര്യ ജീവിതം അത്ര തിളക്കമുള്ളത് ആയിരുന്നില്ല.

കരിയറിൽ തിളങ്ങിയിട്ടും കുടുംബ ജീവിതം മനോഹരമാക്കാൻ ശ്രിവിദ്യയ്ക്ക് ആകാതെ പോയി. ഇപ്പോൾ ശ്രീവിദ്യയുടെ പ്രണയ കഥകൾ പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ ആണ് ദിനേശ് ഇക്കാര്യം പറഞ്ഞത്.

Advertisements

ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ:

ശ്രീവിദ്യയുടെ അമ്മ സംഗീതഞ്ജയും അച്ഛൻ ഹാസ്യ നടനുമായിരുന്നു. ഇരുവരും തിരക്കിലായിരുന്നത് കൊണ്ട് ബാല്യ കാലത്തും പിന്നീട് മരിക്കുന്നത് വരെയും ശ്രീവിദ്യ അനാഥത്വം അനുഭവിക്കേണ്ടി വന്ന ഹതഭാഗ്യയായി പോയി. അച്ഛനും അമ്മയും അസുഖബാധിതർ ആയതോടെയാണ് ശ്രീവിദ്യയ്ക്ക് ഉത്തരവാദിത്തങ്ങൾ കൂടിയത്. സിനിമയിൽ സജീവമായി തുടങ്ങിയ കാലത്ത് ഒരു മാഗസിനിൽ നടിയുടെ ഫോട്ടോ അച്ചടിച്ച് വന്നു.

അത് കണ്ടിട്ട് അമേരിക്കയിൽ ശസ്ത്രഞ്ജനായ ഒരു ചെറുപ്പക്കാരൻ വിവാഹാലോചനയുമായി വന്നു. ശ്രീവിദ്യയ്ക്കും അയാളെ ഇഷ്ടമായി. പക്ഷേ നടിയുടെ അമ്മ അത് വേണ്ടെന്ന് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷപ്പെടാൻ ഒരു ത്യാഗം ചെയ്യണം. ഈ വിവാഹം മൂന്നോ നാലോ വർഷം മാറ്റി വെക്കാൻ പറഞ്ഞു. അമ്മ പറഞ്ഞത് പോലെ ശ്രീവിദ്യ അയാളോട് പറഞ്ഞെങ്കിലും അതിന് പറ്റിയൊരു സാഹചര്യം അല്ലായിരുന്നു അദ്ദേഹത്തിന്റേത്.

Also Read
കുട്ടിക്കാലം മുതൽ കടുത്ത മോഹൻലാൽ ആരാധിക, തന്റെ ക്രഷ് താരം നിവിൻ പോളി: തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

അങ്ങനെ അവർ പിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം അയാളെ അമേരിക്കയിൽ വെച്ച് നടി കണ്ടിരുന്നു. ആ സമയത്ത് നടൻ കമൽ ഹാസനുമായി പിരിയാൻ പറ്റാത്ത അത്രയും തീവ്ര പ്രണയത്തിലായിരുന്നു ശ്രീവിദ്യ.വിവാഹം കഴിക്കുമെന്ന് വരെ കരുതി ഇരുന്നതാണ്. ആ കാലത്ത് തന്നെ നടി ശ്രീദേവിയോടും അദ്ദേഹത്തിന് ഇഷ്ടമുണ്ടായിരുന്നു.

അങ്ങനൊരു പ്രശ്‌നത്തിൽ ഇരുവരും തമ്മിൽ തെറ്റി. ശേഷം മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോഴാണ് നർത്തകിയും നടിയുമായ വാണി ഗണപതിയും കമൽ ഹാസൻ വിവാഹം കഴിച്ചെന്ന വാർത്ത വരുന്നത്. ശ്രീവിദ്യയ്ക്ക് ജീവിതത്തിൽ വന്ന ഏറ്റവും വലിയ ഷോക്ക് ആയിരുന്നത്. കമൽ ഹാസൻ തന്നെ പാതി വഴിയിൽ ഇട്ടിട്ട് പോവുമെന്ന് അവരൊരിക്കലും കരുതിയില്ല.

യേശുദാസ്, ചിത്രകാരൻ നമ്പൂതിരി തുടങ്ങി നിരവധി പേരുമായി വിദ്യയ്ക്ക് പ്രണയമുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോളാണ് ഭരതനുമായി ശ്രീവിദ്യ പ്രണയത്തിലാവുന്നത്. ഭരതനുമായി എല്ലാ തരത്തിലും ബന്ധമുണ്ടെന്ന് പറയാം. എവിടെയോ വെച്ച് ഭരതനുമായി തെറ്റി. അങ്ങനെ ഭരതൻ കെപിഎസി ലളിതയെ വിവാഹം കഴിച്ചു. ശ്രീവിദ്യയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ലളിത.

ഭരതൻ വിദ്യ പ്രണയത്തെ കുറിച്ച് എല്ലാം അറിയുന്ന ആളായിരുന്നു ലളിത. അവരുടെ വിവാഹവും ശ്രീവിദ്യയെ ഏറെ വേദനിപ്പിച്ചു. ഭരതന്റെ മകൻ സിദ്ധാർഥിനെ മകനെ പോലെ വളർത്താൻ തരുമോന്ന് ചോദിച്ച ഹതഭാഗ്യയാണ് ശ്രീവിദ്യ.

തീക്കനൽ എന്ന സിനിമ ചെയ്യുമ്പോഴാണ് ശ്രീവിദ്യയുടെ ജീവിതത്തിൽ മറ്റൊരു സംഭവം ഉണ്ടാവുന്നത്. പി ജി നായർ എന്ന് പറയുന്നൊരു ചിട്ടി കമ്പനി ഉടമയാണ് ആ സിനിമ നിർമ്മിച്ചത്. പുള്ളി രംഗത്തേക്ക് വന്നില്ല, പകരം വന്നത് ജോർജ് എന്നയാളാണ്.

സുമുഖനും സുന്ദരനും ഇംഗ്ലീഷ് നന്നായി സംസാരിക്കുകയും ചെയ്യുന്ന ജോർജിനെ ശ്രീവിദ്യയ്ക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. പക്ഷേ അയാൾ ബിനാമി ആണെന്ന് മധു സാർ വരെ പറഞ്ഞിരുന്നു. പക്ഷേ തന്റെ കല്യാണം നടക്കാതെ ഇരിക്കാൻ നുണ പറയുന്നതാണെന്ന് കരുതി ശ്രീവിദ്യ തെറ്റിദ്ധരിച്ചു.

Also Read
അത് കാരണം പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി സലീം കുമാർ

അവർ തമ്മിൽ പിണങ്ങി. ഒടുവിൽ ജോർജിനെ വിവാഹം കഴിച്ചതോടെയാണ് ശ്രീവിദ്യയുടെ ദുരന്തം തുടങ്ങുന്നത്. വിവാഹശേഷം സിനിമ നിർത്തി കുടുംബിനിയാവണമെന്ന് വിദ്യ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹം എല്ലാവർക്കും അഡ്വാൻസ് വാങ്ങി കോൾഷീറ്റ് എഴുതി കൊടുത്തോണ്ട് ഇരുന്നു. ഇല്ലാത്ത ഡേറ്റ് വരെ കൊടുത്തു. ഗർഭിണി ആയായിരിക്കുമ്പോൾ നിർബന്ധിച്ച് അ ബോ ർട്ട് ചെയ്യിപ്പിക്കുകയും ചെയ്തു.

പിന്നെയൊരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം ശ്രീവിദ്യയ്ക്ക് ഇല്ലാതെ പോയി. അന്യമതസ്ഥനെ വിവാഹം കഴിച്ചതോ വീട്ടിൽ നിന്നും പുറത്തായി. അങ്ങനൊരു ദുര ന്തത്തിലായിരുന്നു എന്നും ശാന്തിവിള ദിനേശ് പറയുന്നു.

Advertisement