അന്ന് റൂമിലെത്തിയതിന് ശേഷം ആരും കാണാതെ കരയുകയായിരുന്നു: സങ്കടത്തോടെ വാമ്പാടിയിലെ തംബുരു സോണിയ ജെലീന

5397

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സീരിയൽ. അരാധകരെ ഉദ്യോഗത്തിന്റെ മുൾമുനയിൽ നിർത്തിയിരുന്ന വാനമ്പാടി അടുത്തിടെ അവസാനിച്ചിരുന്നു.

ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും അത് അവതരിപ്പിച്ച താരങ്ങളേയും മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു. സീരിയലിലെ തമ്പുരു എന്ന കഥാപാത്രത്തെയും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
ഇപ്പോൾ വാനമ്പാടി വിശേഷങ്ങളെ കുറിച്ച് വാചാലയായിരിക്കുകയാണ് തംബുരുവായി സീരിയലിൽ എത്തിയ സോണിയ ജെലീന.

Advertisements

ഒരു ദേശീയ മാധ്യമത്തിൻ നൽകിയ അഭിമുഖത്തിലാണ് സോണിയ തന്റെ മനസ് തുറന്നത്. സോണിയയുടെ വാക്കുകൾ ഇങ്ങനെ:

ജീവിതം തന്നെ മാറ്റി മറിച്ച സീരിയലുകളിലൊന്നായി മാറുകയായിരുന്നു വാനമ്പാടി. തംബുരുക്കുട്ടി എന്നാണ് തന്നെ ഇപ്പോൾ എല്ലാവരും വിളിക്കുന്നത്. അനുമോളെ ഉപദ്രവിക്കുന്നതിനാൽ തുടക്കത്തിൽ എല്ലാവരും ചീത്ത പറയുമായിരുന്നു. തംബുരുവിന്റെ ക്യാരക്ടർ മാറിയതോടെ ആളുകൾക്കെല്ലാം ഇഷ്ടമാവുകയായിരുന്നു തന്നെ.

സീരിയലിനായി താൻ ഗ്ലിസറിൻ ഉപയോഗിച്ചിരുന്നില്ല. ഒറിജിനാലിറ്റി നിലനിർത്തുന്നതിന് വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. മമ്മിയുമായി സംസാരിക്കുന്ന തംബുരുവിന്റെ രംഗങ്ങളായിരുന്നു ഒടുവിലായി ചിത്രീകരിച്ചത്. ആ സമയത്ത് ഇമോഷണലായിരുന്നു.എല്ലാവരും സങ്കടത്തിലായിരുന്നു. ആ രംഗം കഴിഞ്ഞതും എല്ലാവരും കൈയ്യടിച്ചിരുന്നു. ഞാൻ കരയുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.

എന്നാൽ റൂമിലെത്തിയതിന് ശേഷം ആരും കാണാതെ കരയുകയായിരുന്നു. മൂന്നര വർഷമായി താൻ ഈ കുടുംബത്തിനൊപ്പം ആയിരുന്നുവെന്നും സോണിയ പറയുന്നു. പരമ്പരയുടെ ക്ലൈമാക്സ് കണ്ടത് ശ്രീമംഗലം വീട്ടിൽ വെച്ചായിരുന്നു. നിർമ്മലേട്ടത്തിയായെത്തിയ ഉമ നായരും കൂടെയുണ്ടായിരുന്നു.

ആ വീട്ടിൽ നിന്നും അവസാന രംഗം കാണുമ്പോൾ ശരിക്കും സങ്കടം തോന്നിയിരുന്നു. തികച്ചും അപ്രതീക്ഷിത മായാണ് അവിടേക്ക് എത്തിയത്. അവസാന രംഗം ചിത്രീകരിച്ചതും ആ വീട്ടിൽ വെച്ചായിരുന്നു വെന്നുള്ളതായിരുന്നു മറ്റൊരു പ്രത്യേകതയെന്നും സോണിയ വ്യക്തമാക്കുന്നു.

Advertisement