ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർ നായിക ആയിരുന്നു നടി സുചിത്ര മുരളിയെന്ന നടി സുചിത്ര. ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിലെ നമ്പർ വൺ നായികാ പദവിയിലേക്കുയരുകയായിരുന്നു
താരം. നായകന്മാരുട സ്ഥിരം സഹോദരി വേഷങ്ങളിൽ തിളങ്ങിയിരുന്നു നടിയായിരുന്നു സുചിത്ര. ബാലതാരമായി തുടങ്ങിയ നടി നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.
മലയാള സിനിമയിലെ വൻ വിജയമായ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെയാണ് സുചിത്ര നായികയായി വന്നത്. 1978 ൽ പുറത്തിറങ്ങിയ ആരവം എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് നടി സുചിത്ര മുരളി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്.
നായികയായും സഹ നടിയായും തിളങ്ങിയ സുചിത്ര 90 കളിൽ മലയാളത്തിലെ രണ്ടാംനിരക്കരുടെ സിനിമകളിലെ സ്ഥിരം നായികയായിരുന്നു. നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച് കുടുംബ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിസുചിത്ര. മലയാളത്തിനു പുറമെ അന്യഭാഷകളിലും സുചിത്ര അഭിനയിച്ചു.
Also Read
കുബേരനിൽ ദിലീപിന്റെ നായികയയി എത്തിയ താരത്തെ ഓർമ്മയില്ലേ, നടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ
നായികയായിട്ടുള്ള ആദ്യ ചിത്രം തന്നെ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ചെയ്യാൻ കഴിഞ്ഞത് സുചിത്രയിലെ നായികയുടെ ഭാവി പ്രതീക്ഷകൾ വർധിപ്പിച്ചു. എന്നാൽ മലയാളത്തിലെ സൂപ്പർ നായകന്മാരായ മോഹൻലാലിന്റെയും ജയറാമിന്റെയുമൊക്കെ സഹോദരി വേഷങ്ങൾ അവതരിപ്പിച്ച സുചിത്രയ്ക്ക് പിന്നീട് അവർക്ക് ഒപ്പം അധികം നല്ല വേഷങ്ങളൊന്നും ലഭിച്ചില്ല.
അക്കാലത്തെ ട്രെൻഡ് ആയിരുന്ന രണ്ടാംനിരക്കാരുടെ തട്ടുപൊളിപ്പൻ തമാശപടങ്ങളിലെ നായിരയായി മാറിയ സുചിത്രയ്ക്ക് പിന്നീട് ആ ട്രെൻഡ് മാറിയപ്പോൾ പിടിച്ചു നിൽക്കാനായില്ല. പീന്നീട് മലയാളത്തിലെ നായികമാർ സ്ഥിരം വിവാഹ ശേഷം ചെയ്യുന്നത് പോലെ സൂചിത്രയും വിവാഹശേഷം സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു.
അമേരിക്കയിൽ ഒരു സോഫ്ട് വെയർ മേഖലയിൽ ജോലി ചെയ്യുന്ന സുചിത്ര ഭർത്താവ് മുരളിക്കും മകൾ നേഹയ്ക്കുമൊപ്പം 18 വർഷമായി അവിടെയാണ് താമസം. കേരളത്തിലല്ലെങ്കിലും മലയാളവും മലയാള സിനിമയും താൻ മറന്നിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് സുചിത്ര.
ചില കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും, ഇത് ഞാൻ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്. എന്റെ സഹോദരൻ ദീപു കരുണാകരൻ സംവിധാന ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനിരുന്നതാണ്. പക്ഷേ നടന്നില്ല. സിനിമയിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ട്. മലയാള സിനിമയിൽ ഇപ്പോൾ വലിയ മത്സരമാണ്. ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്.
അത് കൊണ്ട് ആലോചിച്ചേ റീ എൻട്രി തെരഞ്ഞെടുക്കൂ. അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ സുചിത്ര താമസിക്കുന്നത്. അമേരിക്കയിലാണെങ്കിലും തിയേറ്ററിൽ പോയി മലയാളസിനിമകൾ കണ്ടും സിനിമയിലെ പഴയ സൗഹൃദങ്ങൾ പുതുക്കിയുമൊക്കെ സിനിമയുമായുള്ള ബന്ധം സുചിത്ര നിലനിർത്തുന്നുവെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.