സിനിമാ സീരിയൽ ആരാധകരായ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദേവി ചന്ദന. വർഷങ്ങളാി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിൽലും നിറസാന്നിധ്യമായി നിൽക്കുകയാണ് ദേവി ചന്ദന. മിമിക്രി രംഗത്ത് നിന്നും എത്തിയ ദേവി ചന്ദന വർഷങ്ങൾക്ക് മുൻപേ സ്റ്റേജ് പരിപാടികളുമായി സജീവം ആയിരുന്നു ദേവി.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ വിശേഷങ്ങൾ ഒക്കെ തന്റെ ചാനലിലൂടെ ആണ് പങ്കുവെയ്ക്കുന്നത്. നർത്തകിയും അഭിനേത്രിയുമായ ദേവി ചന്ദന മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ്.
അതേ സമയം താരം നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
തൊണ്ണൂറ് കിലോയിൽ നിന്ന് അറുപത്തിയഞ്ചിലേക്ക് വണ്ണം കുറച്ചത് എങ്ങനെ ആണെന്നാണ് നടി വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുയാണ് നടി ഇപ്പോൾ.
രണ്ടര വർഷം കൊണ്ടാണ് ഇരുപത്തിയഞ്ച് കിലോ കുറഞ്ഞത്. വർക്കൗട്ട് ആണ് തടി കുറയാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. ആദ്യ വർഷം ഒന്നോ രണ്ടോ കിലോയാണ് കുറഞ്ഞതെന്ന് നടി പറയുന്നു. ആർക്കായാലും നിർത്തിപ്പോകാൻ തോന്നും. പക്ഷേ തന്റെ ക്ഷമ കെട്ടില്ല. ഡയറ്റിംഗും തുടങ്ങി.
കൃത്യസമയത്ത് ഭക്ഷണം കഴിച്ചുതുടങ്ങിയെന്നും താരം പറയുന്നു. പൊതുവേ വെജ് ആണ് കഴിക്കാറ്. അതിനാൽത്തന്നെ ഡയറ്റിൽ വലിയ മാറ്റങ്ങൾ വേണ്ടിവന്നില്ല. പനീറും എണ്ണമയമുള്ള ഭക്ഷണവും കുറച്ചു. അരിഭക്ഷണം, ചോക്ലേറ്റ് ഇതൊക്കെ ഒഴിവാക്കി. ഉച്ചയ്ക്ക് രണ്ട് ചപ്പാത്തിയും കറിയും.
ഇടയ്ക്ക് വിശപ്പു തോന്നിയാൽ സാലഡോ ഡ്രൈ ഫ്രൂട്സോ കഴിക്കും. കാപ്പിയോ ചായയോ പാലോ ഒന്നും പണ്ടുതൊട്ടേ കുടിക്കാറില്ല. പിന്നെ ഡാൻസ് പരീശീലനവും ഉണ്ടായിരുന്നുവെന്ന് നടി പറഞ്ഞു. ഹെൽത്തിയായി വണ്ണം കുറയ്ക്കണം എങ്കിൽ കുറുക്കുവഴികൾ ഇല്ലെന്നും ക്ഷമ വേണമെന്നും ആണ് ദേവി ചന്ദന പറയുന്നത്.