തിരിച്ചു കൊണ്ടുവരാൻ ഒരു പാട് ശ്രമിച്ചു, ഒടുവിൽ ഞാൻ തോറ്റുപോയി, വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ മനസ്സ് ഏറെ വേദനിപ്പിച്ചു: രോഹിണി

836

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നടി രോഹിണി. എൺപതുകളുടെ പകുതിയിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ആയിരുന്നു രോഹിണി സിനിമാ രംഗത്ത് തിളങ്ങിയത്. നടൻ റഹ്‌മാനുമായുള്ള ഗോസിപ്പുകൾ നിരവധി വന്നിരുന്നെങ്കിലും വിവാഹം കഴിച്ചത് നടൻ രഘുവരനെ ആയിരുന്നു.

സിനിമയിൽ നിന്നുള്ള അടുപ്പം വിവാഹത്തിലെത്തിയെങ്കിലും ആ വിവാഹബന്ധം അധിക കാലം നീണ്ടുനിന്നില്ല. 2004 ൽ ഇരുവരും വേർപിരിഞ്ഞു. അമിതമായ മ ദ്യ പാ നത്തെ തുടർന്ന് അന്തരികാവയവങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ച് ആയിരുന്നു 2008 ൽ രഘുവരന്റെ വിയോഗം.

Advertisements

Also Read
ഒരുമിച്ച് അഭിനയച്ചതിന് പിന്നാലെ ജോൺ എബ്രഹാമും വിദ്യ ബാലനും പ്രണയത്തിലായി? വിദ്യയ്ക്കൊപ്പം അഭിനയിക്കുന്നത് പോലും വിലക്കി ബിപാഷ; കണ്ടാൽ മിണ്ടാറില്ലെന്ന് ഗോസിപ്പ് കോളങ്ങൾ

1996 ലായിരുന്നു രോഹിണിയും രഘുവും തമ്മിലുള്ള വിവാഹം നടക്കുന്നത്. രഘുവരൻ ല ഹ രി ക്ക് അടിമയാണെന്ന കാര്യം രോഹിണി തിരിച്ചറിഞ്ഞത് വിവാഹശേഷം ആയിരുന്നു. അമിതമായ ല ഹ രി ഉപയോഗം രഘുവരന്റെ കുടുംബ ജീവിതത്തെ ബാധിച്ചു. തുടർച്ചയായി രഘുവരനെ റിഹാബിലിറ്റേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി.

എന്നാൽ, ല ഹ രി ഉപയോഗത്തിനു കുറവുണ്ടായില്ല. ഒടുവിൽ എട്ട് വർഷങ്ങൾക്ക് ശേഷം 2004 ൽ രോഹിണി രഘുവരനുമായുള്ള ബന്ധം വേർപ്പെടുത്തി. ഏറെ മനസ് വേദനിച്ചാണ് ഈ ബന്ധം ഉപേക്ഷിച്ചതെന്ന് പിന്നീട് രോഹിണി തുറന്നുപറഞ്ഞിട്ടുണ്ട്. രഘുവരനും രോഹിണിക്കും ഒരു മകനുണ്ട്. വിവാഹമോചന ശേഷം രഘുവരന്റെ ല ഹ രി ഉപയോഗം കൂടി.

2008 ൽ രഘുവരൻ മ ര ണ ത്തിനു കീഴടങ്ങി. 2004 നവംബർ 29 നാണ് ചെന്നൈയിലെ കുടുംബകോടതിയിൽ രഘുവരനും രോഹിണിയും വിവാഹമോചന കരാർ ഒപ്പിട്ടത്. വിവാഹമോചനത്തിനു ശേഷവും ഭാര്യയും മകനുമായി നല്ല സൗഹൃദം രഘുവരൻ തുടർന്നിരുന്നു.

തന്റെ ജീവിതത്തിൽ പിന്നീട് ഒരു ദാമ്പത്യം വേണ്ടെന്ന് വയ്ക്കാനുണ്ടായ കാരണത്തെക്കുറിച്ച് രോഹിണി പറഞ്ഞത് ഇങ്ങനെ. നല്ല സ്നേഹമുണ്ടായിരുന്നു. ആരു വന്നു ചോദിച്ചാലും എന്തും കൊടുക്കും. അഡിക്ഷൻ എന്ന രോഗമാണ് പ്രശ്നം. ഞാൻ ആ മനോഭാവം മൂലം തോറ്റുപോയി. രഘുവിനെ ആ മനോഭാവത്തിൽ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെ വിവാഹമോചനം തേടി.

Also Read
പണത്തിനോടുള്ള ആർത്തിയല്ല, നിസ്സഹായവസ്ഥയാണ് പറഞ്ഞത്; എന്റെ കൂടെ സിനിമയിലെത്തിയ പുരുഷ താരങ്ങൾക്ക് കൂടുതൽ പ്രതിഫലമുണ്ട്; അത് ശരിയല്ലെന്ന് അപർണ ബാലമുരളി

അഞ്ചു വയസ്സുള്ള മകനെ ഓർത്തപ്പോഴാണ് പിരിഞ്ഞത്. തന്റെ ആദ്യ പ്രണയമായിരുന്നുവെന്നും രോഹിണി പറയുന്നു.കാരണവും രോഹിണി വെളിപ്പെടുത്തുന്നു. എനിക്കൊരു രണ്ടാനമ്മ ഉണ്ടായിരുന്നു. കൊച്ചിലേ അമ്മ മ രി ച്ച താണ്. അതുെകാണ്ട് ഒരു രണ്ടാനച്ഛൻ ഉണ്ടായാൽ അതു മകൻ റിഷിയെ എങ്ങനെ ബാധിക്കുമെന്ന് തനിക്കു ഭയയമുണ്ടായികുന്നു.

ഇപ്പോൾ നല്ല സ്വാതന്ത്രം അനുഭവിക്കുന്നുണ്ട്. റിഷിക്കു പൂർണ ശ്രദ്ധ കൊടുക്കാൻ പറ്റുന്നുണ്ട്.ഞങ്ങൾക്കിടയിൽ ആരുമില്ല, രണ്ടുപേരെയും നോക്കിക്കോളാം എന്നു പറഞ്ഞു വരുന്ന ഒരാളെയും ഇതുവരെ കണ്ടിട്ടുമില്ല.രോഹിണി പറഞ്ഞു
അതേ സമയം ഇപ്പോൾ സിനിമകളിൽ വീണ്ടും സജീവമായി തുടങ്ങിയിരിക്കുകയാണ് രോഹിണി.

Advertisement