വ്യത്യസ്തതായർന്ന സീരിയലുകളിമായി മലയാളി കുടുംബ പ്രേക്ഷകരെ മിനി സ്ക്രീനിന് മുന്നിൽ പിടിച്ചിരുത്തുന്നതിൽ എന്നും മുൻപന്തിയലുള്ള ചാനലാണ് ഏഷ്യാനെറ്റ്. പുതുമയാർന്ന സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ഏഷ്യാനെറ്റ് റേറ്റിങ്ങിലും മുൻപന്തിയിൽ തന്നെയാണുള്ളത്.
ഇപ്പോഴിതാ പുതിയതായി ഏഷ്യാനെറ്റിൽ ആരംഭിച്ച പാടാത്ത പൈങ്കിളി എന്ന സീരിയലും വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. കൺമണി എന്ന അനാഥപെൺകുട്ടിയുടെ കഥയാണ് സീരിയൽ പറയുന്നത്. പുതുമുഖങ്ങളാണ് സീരിയലിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നായിക കൺമണിയായി എത്തുന്നത് നടി മനീഷയാണ്. നായകൻ ദേവയായി എത്തുന്നതാകട്ടെ സൂരജ് സണും. സീരിയലിലേക്ക് ആദ്യമായിട്ടാണ് എങ്കിലും ടിക്ടോക്കിലൂടെയും തന്റെ യൂട്യൂബ് ചാനലിലൂടെയും മലയാളികൾക്ക് സുപരിചിതനാണ് താരം.
നടൻ ഉണ്ണി മുകുന്ദന്റെ ഛായ ഉണ്ടല്ലോ എന്നാകും സൂരജിന്റെ ചിരിയും ചില നോട്ടവുമൊക്കെ കാണുമ്പോൾ പ്രേക്ഷകന് തോന്നുക. ടിക്ടോക് തരംഗത്തിൽ മോട്ടിവേഷണൽ വീഡിയോകളിലൂടെയാണ് സൂരജ് ശ്രദ്ധനേടിയത്.
ഇപ്പോൾ യൂട്യൂബിലും ഇത്തരം വീഡിയോയും വ്ളോഗുമെല്ലാം സൂരജ് ചെയ്യുന്നുണ്ട്. സീരിയലിൽ ദേവ എന്ന കഥാപാത്രത്തിന്റെ അമ്മയായി എത്തുന്ന നടി അംബിക മോഹൻ വഴിയാണ് സൂരജ് സീരിയലിലേക്ക് എത്തിയത്. ഇവർ ഒരുമിച്ച് ഒരു പരസ്യത്തിൽ വർക്ക് ചെയ്തിട്ടുണ്ട്.
അപ്പോഴെ അംബിക പറഞ്ഞിരുന്നു നീ അറിയപ്പെടുന്ന നടനായി മാറുമെന്ന്്. ഇതിന് പിന്നാലെയാണ് സീരിയലിൽ അവസരം വന്നപ്പോൾ സൂരജിനെ അംബിക വിളിക്കുന്നതും ദേവ എന്ന കഥാപാത്രമായി സൂരജ് എത്തുന്നതും.
ഒരു വർഷത്തിനുള്ളിൽ അറിയപ്പെടുന്ന നടനായി സൂരജ് മാറുമെന്നായിരുന്നു അംബികയുടെ പ്രവചനം. അതാണ് ഇപ്പോൾ ശരിയായതും. തന്റെ സ്വന്തം അമ്മയെ പോലെ തന്നെയാണ് അംബികയെന്നാണ് സൂരജ് പറയുന്നത്.
കണ്ണൂർ പാനൂർ കല്ലിക്കണ്ടി സ്വദേശിയാണ് സൂരജ്. സൂരജ് വിവാഹിതനാണെന്നതും അധികമാർക്കും അറിയാത്ത കാര്യമാണ്. സീരിയലിൽ എത്തും മുമ്പേ തന്നെ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ് താരം. അച്ഛൻ അമ്മ ഭാര്യ കുട്ടി എന്നിവരുൾപെട്ടതാണ് താരത്തിന്റെ കുടുംബം.
മികച്ച ഒരു ഫോട്ടോഗ്രാഫർ കൂടിയാണ് സൂരജ് എന്നതും അധികമാർക്കും അറിയാത്ത കാര്യമാണ്. സംസ്ഥാന ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ അംഗവുമാണ് താരം. നടി കുളപ്പുള്ളി ലീല, രഞ്ജു രഞ്ജിമാർ തുടങ്ങിയവരുമായിട്ടൊക്കെ സൂരജിന് നല്ല ബന്ധമാണ്.
ഇവരെല്ലാം സൂരജിന് എപ്പോഴും പിന്തുണയ്ക്കുന്നവരാണ്. അഭിനയമോഹമായിരുന്നു കുട്ടിക്കാലം മുതൽക്കേ സൂരജിന്റെ മനസിലുണ്ടായിരുന്നത്. ഇപ്പോൾ പാടാത്ത പൈങ്കിളിയിലൂടെ മികച്ച തുടക്കമാണ് സൂരജിന് ലഭിച്ചിരിക്കുന്നത്.
ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കർ ആണ് പാടാത്ത പൈങ്കിളി ഒരുക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിനാണ് പരമ്പര സംപ്രേഷണം ആരംഭിച്ചത്. ദിനേഷ് പള്ളത്തിന്റേതാണ് കഥ.