അടുത്ത സൂപ്പർതാരമെന്ന പ്രവചനം, ജോജുവിന്റെ പ്രതിഫലം കുത്തനെ കൂട്ടിയോ? റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ നിന്ന് ജോജു പിൻമാറിയതിന് പിന്നിൽ എന്ത്

14

തുടർച്ചയായി വലിയ ഹിറ്റുകൾ സംഭവിക്കുമ്പോൾ താരങ്ങൾ പ്രതിഫലം വർദ്ധിപ്പിക്കുന്നത് സാധാരണയാണ്. മലയാളത്തിലെ പ്രിയനടൻ ജോജു അത്തരത്തിൽ പ്രതിഫലം വർദ്ധിപ്പിച്ചെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വാർത്ത.

ജോജുവിന്റെ പ്രതിഫലം താങ്ങാനാകാത്തതാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവൻകോഴി എന്ന ചിത്രത്തിൽ സംവിധായകൻ തന്നെ അഭിനയിക്കേണ്ടി വന്നതിൻറെ കാരണമെന്നും സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ട്.

Advertisements

വെറും എട്ടുദിവസം അഭിനയിക്കുന്നതിനായി നമ്മുടെ താരങ്ങൾ വമ്പൻ പ്രതിഫലമാണ് ചോദിച്ചതെന്ന് റോഷൻ ആൻഡ്രൂസ് പറയുന്നു. അത്രയും പ്രതിഫലം നൽകി അഭിനയിപ്പിക്കാൻ കഴിയാത്തതിനാൽ താൻ തന്നെ അഭിനയിക്കാൻ തീരുമാനിച്ചതായും റോഷൻ വ്യക്തമാക്കുന്നു.

ജോസഫിന് പിന്നാലെ പൊറിഞ്ചു മറിയം ജോസും സൂപ്പർഹിറ്റായതോടെ ജോജുവിന്റെ താരമൂല്യം കുതിച്ചുയർന്നിരിക്കുകയാണ്. അടുത്ത സൂപ്പർതാരമായി ജോജു മാറും എന്നാണ് സിനിമാവിദഗ്ധരുടെ പ്രവചനം. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജോജു ആണ് നായകൻ.

Advertisement