മകളുടെ കല്യാണം കഴിഞ്ഞിട്ടാണ് ഞാൻ രണ്ടാമതും കെട്ടിയത്, അതൊരു അത്യാവശ്യം തന്നെ ആയിരുന്നു: ഇത്ര പ്രായമായിട്ടും കല്യാണം കഴിക്കാൻ നാണമില്ലേയെന്ന് ചോദിക്കുന്നവരോട് നടി മങ്ക മഹേഷ്

47252

വർഷങ്ങളായി മലയാള സിനിമാ രംഗത്തും സീരിയൽ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് നടി മങ്കാ മഹേഷ്. സിനിമകളിൽ അമ്മവേഷത്തിലും സഹനടി വേഷത്തിലും ഒക്കെ തിളങ്ങിയിരുന്ന നടി ഹിറ്റായ സീരിയലുകളിൽ അമ്മ കഥാപാത്രം ചെയ്താണ് പ്രേക്ഷക പ്രശംസ നേടിയത്.

അതേ സമയം മുമ്പ് നടി രണ്ടാമതും വിവാഹിതയായത് ചില വിവാദങ്ങൾക്ക് കാരണമായി മാറിയിരുന്നു. പലരും വിമർശനങ്ങളുമായി വരികയും ചെയ്തു. എന്നാൽ അത് തന്റെ ആവശ്യമായിരുന്നു എന്ന് മനസിലാക്കിയത് പിന്നീടുള്ള ജീവിതത്തിൽ ആണെന്ന് തുറന്നു പറയുകയാണ് മങ്കാ മഹേഷ്.

Advertisements

സീരിയൽ ടുഡേ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രണ്ടാം വിവാഹത്തെ കുറിച്ച് നടി തുറന്നു പറഞ്ഞത്. എന്റേത് രണ്ടാം വിവാഹമാണ്. മോളുടെ അച്ഛൻ 2003 ൽ മരിച്ച് പോയി. മോളുടെ കല്യാണം നടത്തിയതിന് ശേഷം ഒറ്റപ്പെട്ട് പോയെന്ന് തോന്നിയപ്പോഴാണ് രണ്ടാമതും വിവാഹിതയായത്. 2010 ലാണ് ആ വിവാഹം ഭർത്താവ് ആലപ്പുഴക്കാരനാണ്. ബിസിനസ് ചെയ്യുന്നു.

ഞാൻ അഭിനയിക്കാൻ പോവുന്നതിലൊന്നും കുഴപ്പമില്ല ഒരു മകനുണ്ട്. ഞങ്ങൾ മൂന്ന് പേരുമാണ് ഇപ്പോൾ വീട്ടിലുള്ളതെന്ന് മങ്ക പറയുന്നു. ഇത്രയും പ്രായമായിട്ടും കല്യാണം കഴിക്കാൻ നാണമില്ലേ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയും മങ്ക മഹേഷ് പറഞ്ഞു. ചിലപ്പോൾ മക്കളുണ്ടെങ്കിലും അവർ മാതാപിതാക്കളെ നോക്കണമെന്നില്ല. പൈസ ഉള്ള ആൾക്കാർ മാതാപിതാക്കളെ അനാഥാലയത്തിൽ കൊണ്ടാക്കുകയാണ് ചെയ്യുക.

Also Read
ഇപ്പോഴും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് അത്: സംയുക്ത വാർമ്മ പറഞ്ഞത് കേട്ടോ

എന്റെ മകളുടെ വിവാഹം കഴിഞ്ഞ് നിൽക്കുമ്പോൾ ഒരു പ്രൊപ്പോസൽ വന്നു ഞാൻ കല്യാണം കഴിച്ചു. അതിന്റെ പേരിൽ ഒരുപാട് വിവാദങ്ങൾ വന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല. അതൊക്കെ എന്റെ ഇഷ്ടമാണ്. പിന്നെ മകളുടെ ഇഷ്ടം കൂടി നോക്കിയാൽ മതിയല്ലോ. അവൾക്കും മരുമകനും കുഴപ്പമില്ലായിരുന്നു. അങ്ങനെയാണ് രണ്ടാമതും വിവാഹിതയായത്. കൊവിഡ് കാലത്ത് അസുഖം വന്ന് മൂന്ന് തവണ ആശുപത്രിയിലായി.

അന്നും എന്റെ കൂടെ ഭർത്താവ് ഉള്ളത് കൊണ്ടാണ് മകൾക്ക് ടെൻഷനടിക്കാതെ നിൽക്കാൻ സാധിച്ചത്. അതൊക്കെ ഞാൻ വിവാഹം കഴിച്ചത് കൊണ്ട് ഉണ്ടായ കാര്യമല്ലോ എന്നും നടി ചോദിക്കുന്നു. ഒരു പങ്കാളി ഉണ്ടായിരിക്കുന്നത് ആവശ്യമാണ്. കഴിവതും ഒറ്റപ്പെട്ട് ജീവിക്കുന്നവർ വിവാഹം കഴിച്ച് ജീവിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് കൂടി നടി വ്യക്തമാക്കി.

ചേച്ചി സുന്ദരിയാണല്ലോന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഇത്രയും പ്രായമായിട്ടും ഇന്നും സിനിമയിലും സീരിയലിലുമൊക്കെ നിൽക്കുന്നത്. പക്ഷേ ഇപ്പോൾ സിനിമയ്ക്ക് നല്ല ഫേസ് വേണമെന്നോ, ഗ്ലാമറോ, വെളുപ്പോ ഒന്നും വേണമെന്നില്ല. നല്ല നല്ല വേഷം ചെയ്യുന്ന ഇഷ്ടം പോലെ താരങ്ങളുണ്ട്.

മാത്രമല്ല അതുപോലൊരു വേഷം എനിക്കും കിട്ടണമെന്ന് ആഗ്രഹമുണ്ട്. ഒരു അവാർഡൊക്കെ കിട്ടുന്ന വേഷം ചെയ്യനാണ് ഇനിയുള്ള ആഗ്രഹം. ചേച്ചിയ്ക്ക് കുറച്ച് കളർ കൂടി പോയി. അങ്ങനെയുള്ള വേഷമല്ല ഇതിലെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഗ്ലാമർ കൂടി പോയന്ന് അവർ പറയുമ്പോൾ അതിന് പറ്റിയ സിനിമ വരുമ്പോൾ ചെയ്യാമല്ലോന്ന് ഞാനും കരുതി.

എത്ര പ്രായമുള്ള വേഷമോ വെല്ലുവിളി നിറഞ്ഞതോ ചെയ്യാൻ മടിയില്ലെന്നും മങ്കാ മഹേഷ് പറയുന്നു. മുപ്പത് വയസുള്ളപ്പോൾ എഴുപത്തിയഞ്ചുകാരിയുടെ വേഷത്തിൽ അഭിനയിച്ചതിനെ പറ്റിയും നടി പറയുകയുണ്ടായി.

Also Read
വളരെ മോശമായി എലിസബത്ത് എന്നെ ചീത്ത പറഞ്ഞു, അങ്ങനെയൊരു വീഡിയോ ഇട്ടത് ക്ഷമ നശിച്ചപ്പോൾ, എലിസബത്തുമായി പിരിയുന്നുവെന്ന വാർത്ത വന്ന വഴിയെകുറിച്ച് ബാല

Advertisement