വളരെ പെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ സീരിയൽ നടിയാണ് അനുശ്രീ എന്ന പ്രകൃതി.ബാല താരമായി സീരിയൽ രംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് സീരിയലിൽ മികച്ച നടിയായി മാറുക ആയിരുന്നു.
ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിലെ ജിത്തു മോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു അനുശ്രീ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. വളരെ മികച്ച സ്വീകാര്യത ആയിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. നായിക ആയി എത്തിയപ്പോഴും വളരെ മികച്ച പിന്തുണ തന്നെയാണ് അനുശ്രീക്കു ലഭിച്ചത്.
സീരിയൽ ക്യാമറാമാനായ വിഷ്ണുവിനെ ആയിരുന്നു അനുശ്രീ പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയത്തിൽ ആയിരുന്നു ഇരുവരും ഒളിച്ചോടി പോയി വിവാഹം കഴിക്കുക ആയിരുന്നു. അടുത്തിടെ ഇവർക്ക് ഒരു കുഞ്ഞും ജനിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം അനുശ്രീ ഡിവോഴ്‌സിനെ കുറിച്ച് പറഞ്ഞു കൊണ്ടുള്ള ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് ചർച്ചയായി മാറുകയും ചെയ്തിരുന്നു. വിവാഹ മോചനം എന്നാൽ ഒരു ദുരന്തമല്ല. സന്തോഷകരം അല്ലാതെ വിവാഹ ജീവിതം ആണ് ദുരന്തം.
സ്‌നേഹത്തെ കുറിച്ച് കുട്ടികൾക്ക് മോശമായി പറഞ്ഞു കൊടുക്കുന്നത് തെറ്റാണ്. വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ല എന്നുള്ള ഒരു കോട്ട് ആയിരുന്നു അനുശ്രീ പങ്കുവെച്ചിരുന്നത്. അതൊരു മിഥ്യയായിരുന്നു എന്നു വിശ്വസിക്കുന്നതിന്റെ വേദനയെക്കാൾ ചെറുതാണ് സത്യം അംഗീകരിക്കുന്നതിന്റെ വേദന എന്ന് അനുശ്രീ ക്യാപ്ഷനായി കുറിച്ചിടുന്നു.
എന്നാൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായി കമന്റ് ബോക്‌സ് ഒക്കെ ഓഫാക്കി കൊണ്ടാണ് അനുശ്രീ ഡിവോഴ്‌സിനെ കുറിച്ച് പോസ്റ്റ് ചെയ്തത്. അതേ സമയം അടുത്തിടെ ആയിരുന്നു അമ്മയായ സന്തോഷം താരം പങ്കുവെച്ചിരുന്നത്. മകന്റെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ആണ് അനുശ്രീ പങ്കുവെച്ചിരുന്നത്.
വീഡിയോയ്ക്ക് താഴെ വിവാഹ മോചനത്തെക്കുറിച്ച് ചർച്ചകൾ പിന്നീട് അരങ്ങേറിയിരുന്നു. മകന്റെ നൂലുകെട്ട് വീഡിയോയിൽ അച്ഛന്റെ വീട്ടുകാർ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അച്ഛൻ വന്നില്ലേ എന്നായിരുന്നു പലരും ചോദിച്ചത്. അനുശ്രീ ഡിവോഴ്‌സ് കാര്യം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിട്ടുണ്ട് ഡിവോഴ്‌സ് ആയാൽ സിന്ദൂരം തൊടുമോ എന്നൊക്കെയായി ചിലർ.
വിവാഹ മോചനത്തിന് കാരണം അമ്മയാണോ എന്ന് ചോദിച്ചപ്പോൾ അല്ല എന്നായിരുന്നു മറുപടി പറഞ്ഞത്. വിവാഹം സ്വന്തം തീരുമാനപ്രകാരം ആയിരുന്നു എന്നും അതുകൊണ്ട് വീട്ടുകാരെ ഇതിൽ ഉൾപ്പെടുത്തരുത് എന്നും പറഞ്ഞത് ആയിട്ടും മറ്റൊരാൾ വ്യക്തമാക്കിയിരുന്നു. സ്വന്തം വീട്ടുകാരെ കിട്ടിയപ്പോൾ ഭർത്താവിനെ മറന്നോ. കുഞ്ഞിന്റെ അച്ഛനെ പങ്കെടുക്കാതെ നൂലുകെട്ട് ചടങ്ങ് നടത്തിയത് ശരിയായില്ല എന്ന് കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ടായിരുന്നു.
പ്രണയത്തെ കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ എതിർപ്പുകൾ ആയിരുന്നു എന്നും അമ്മയ്ക്കായിരുന്നു കൂടുതൽ പ്രശ്‌നം എന്ന് ഒക്കെ അനുശ്രീ പറഞ്ഞിരുന്നു. അനുശ്രീയുടെ ജീവിതത്തിൽ നടന്നത് എന്താണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.
അതേ സമയം ഇരുവരും തമ്മിൽ വേർപിരിഞ്ഞൊ ഇല്ലയോ എന്നതിൽ യാതൊരു വിധത്തിലുള്ള ഔദ്യോഗിക സ്ഥിതികരണങ്ങളും എത്തിയിട്ടില്ല. ഇൻസ്റ്റഗ്രാമിൽ ആണ് അനുശ്രീ പങ്കുവെച്ച പോസ്റ്റാണ് എല്ലാ പ്രശ്‌നങ്ങൾക്കും തുടക്കം കുറിച്ചത് എന്നത് ശ്രദ്ധേയമാണ്.