അഭിനയിക്കാൻ കംഫർട്ടബിളായിട്ടുള്ള താരം ഷാനവാസ് ഷാനുവാണ്: ഇന്ദ്രനും സീതയുമായുള്ള കെമിസ്ട്രിയുടെ രഹസ്യം വെളിപ്പെടുത്തി സ്വാസിക

232

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് സ്വാസിക വിജയ്. മികച്ച ഒരു നർത്തകി കൂടിയായ സ്വാസികയുടെ തുടക്കം സിനിമയിലൂടെ ആണെങ്കിലും സീരിയലുകളിലൂടെയാണ് താരം കൂടുതൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്.

മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് മിനിമസ്‌ക്രീനിൽ എത്തിയത് എങ്കിലും ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്ത ‘സീത’ എന്ന പരമ്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്.

Advertisements

Also Read
പ്രണയിച്ചത് ഒമ്പത് വർഷം, രണ്ടു പേരുടെയും മെയിൻ യോഗയും ആത്മീയതയും: ദേവിക നമ്പ്യാരുടെയും വിജയ് മാധവന്റെയും പ്രണയകഥ ഇങ്ങനെ

അതേ സമയം സീത അവസാനിച്ചിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഈ പരമ്പരയും നടിയുടെ സീത എന്ന കഥാപാത്രവും ചർച്ചാ വിഷയമാണ്. പ്രമുഖ സീരിയൽ നടൻ ഷാനവാസ് ഷാനും ആയിരുന്നു പരമ്പരയിൽ നായകനായി എത്തിയത്. സീതയുടെ നായകനായ ഇന്ദ്രനെ ആയിരുന്നു ഷാനവാസ് ഈ പിരമ്പരയിൽ അവതരിപ്പിച്ചത്.

ഇപ്പോഴിതാ തന്റെ കംഫർട്ടബിളായിട്ടുള്ള സഹതാരത്ത കുറിച്ച് വെളിപ്പെടുത്തുകയാണ് സ്വാസിക. തന്റ യുട്യൂബ് ചാനലിലെ ക്യുഎ സെക്ഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിനയിക്കാൻ ഏറ്റവും കംഫർട്ടബിളായിട്ടുള്ള നടൻ ആരാണെന്ന ആരാധകരുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.

Also Read
കാത്തിരിപ്പിന് ഒടുവിൽ നടി ചന്ദ്ര ലക്ഷ്മൺ വിവാഹിതയാവുന്നു, നടി ജീവിത പങ്കാളിയാക്കുന്നത് സീരിയലിലെ കാമുകൻ ടോഷ് ക്രിസ്റ്റിയെ

സീരിയലിൽ തന്റെ അടുത്ത സുഹൃത്ത് കൂടിയ ഷാനവാസിന്റെ പേരായിരുന്നു ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്. കൂടാതെ എല്ലാവരോടൊപ്പവും അഭിനയിക്കാൻ ബുദ്ധിമുട്ടില്ലെന്നും സ്വാസിക പറയുന്നുണ്ട്. താൻ പ്രത്യേകിച്ച് കുറെ താരങ്ങളോട് അഭിനയിച്ചിട്ടില്ലെന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് ചോദ്യത്തിന് ഉത്തരം നൽകിയത്.

സ്വാസികുടെ വാക്കുകൾ ഇങ്ങനെ:

ആകെ രണ്ട് മൂന്ന് സീരിയലും വളരെ കുറച്ച് സിനിമകളുമാണ് ചെയ്തിട്ടുള്ളത്. ചെയ്ത സിനിമകളിൽ പെയറായിട്ടുള്ള താരങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തനിക്ക് അഭിനയിക്കാൻ കംഫർട്ടബിളായിട്ടുള്ള സഹതാരം എന്ന് പറയുന്നത് സീതയിലെ ഷാനവാസാണ്.

ആൾക്കൊപ്പമാണ് ഏറ്റവും കൂടുതൽ സ്‌ക്രീൻ ഷെയർ ചെയ്തിരിക്കുന്നതും. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി വർക്ക് ആയത് കൊണ്ടാണ് ഇന്നും ആളുകൾ ആ സീരിയലിനെ കുറിച്ച് സംസാരിക്കുന്നത്. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമുള്ളത് കൊണ്ട് വളരെ ഈസിയായി കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിഞ്ഞു. കൂടെ അഭിനയിക്കുമ്പോൾ വേറൊരു അഭിനേതാവ് നിന്ന് അഭിനയിക്കുന്നു എന്നുള്ള ഫീൽ ഇല്ലന്നെും സ്വാസിക പറയുന്നു.

കൂടാതെ ബിബിനോടൊപ്പവും അഭിനയിക്കാനും വളരെ എളുപ്പമാണെന്നും നടി പറയുന്നുണ്ട്. അധികം ടെൻഷൻ താരത്ത വളരെ കൂളായിട്ടുള്ള ആളാണ് ബിബിൻ. അതുപോലെ തന്നെ ഇപ്പോഴത്തെ സീരിയലിലെ പെയറായ പ്രേമിനോടൊപ്പവും അഭിനയിക്കാനും ടെൻഷനൊന്നുമില്ലെന്നും സ്വാസിക പറയുന്നു. താരരാജാവ് മോഹൻലാലിന് ഒപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവവും നടി പങ്കുവെയ്ക്കുന്നുണ്ട്.

Also Read
അമ്മ എടുത്ത രഞ്ജിനി ഹരിദാസിന്റെ മനോഹര ചിത്രങ്ങൾ ; അമ്മയ്ക്കും നന്നായി ഫോട്ടോ എടുക്കാമെന്ന് രഞ്ജിനി

ലാലോട്ടനോടൊപ്പം അഭിനയിക്കാൻ വളരെ ടെൻഷൻ ആയിരുന്നു. അത് അദ്ദേഹത്തിനോടുള്ള ബഹുമാനത്തിന്റെ ലെവൽ വളരെ മുകളിലായത് കൊണ്ടാണ്. ഏറ്റവും കൂടുതൽ കംഫർട്ടബിളായിട്ട് കോ ആർട്ടിസ്റ്റിനെ വെയ്ക്കുന്ന നടനാണ് ലാലേട്ടൻ. അത് വലിയ ആളെന്നോ ചെറിയ ആളെന്നോ ഇല്ല.

നമ്മൾ ടെൻഷനായി കഴിഞ്ഞാൽ ഭയങ്കര കൂളായിട്ട് എടുത്ത് റിലാക്‌സ് ചെയ്യിപ്പിക്കുന്ന ആർട്ടിസ്റ്റാണ് അദ്ദേഹമെന്നും സ്വാസിക ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അതേ സമയം സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മനംപോലെ മംഗല്യം എന്ന സീരിയലിലാണ് നിലവിൽ സ്വാസിക അഭിനയിക്കുന്നത്.

Advertisement