എന്റെ വളർച്ചയിൽ മീരയ്ക്കും പങ്കുണ്ട്: മീരാ വാസുദേവിന്റെ മുൻ ഭർത്താവ് ജോൺ കൊക്കൻ

425

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ബ്ലസ്സി സംവിധാനം ചെയ്ത തൻമാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് മടി മീരാ വാസുദേവ്. ക്ലാസ്സികി മൂവി ആയിരുന്ന തൻമാത്രയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ ഒരു പിടി സിനിമകളിൽ മീരാ വാസുദേവ് മികച്ച് വേഷങ്ങൾ ചെയ്തു.

സിനിമയ്ക്ക് പിന്നാലെ മലയാളത്തിന്റെ മിനിസ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന മീരാ വാസുദേവ് ഇപ്പോൾ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. അതേ സമയം താരത്തിന്റെ ദാമ്പത്യ ജീവിതത്തിലും ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. രണ്ടു തവണ വിവാതയായ നടി രണ്ടെണ്ണത്തിലും വിവാഹ മോചനം നേടിയരുന്നു.

Advertisements

നടൻ ജോൺ കൊക്കൻ ആയിരുന്നു മീരയെ രണ്ടാമത് വിവാഹം ചെയ്തത്. 2012ൽ വിവാഹിതരായ ഇവർ 2016ൽ വിവാഹ മോചനം നേടുകയും ചെയ്തിരുന്നു. ഇപ്പോൾ മീരയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടൻ ജോൺ കൊക്കൻ.

Also Read
കോടിക്കണക്കിന് നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് നോക്കും പോലെയാണ് മമ്മൂട്ടിയെ ഓരോ തവണ കാണുമ്പോഴും: നൈല ഉഷ

വിവാഹമോചനം തികച്ചും വ്യക്തിപരമായ കാര്യമാണ് എന്നാണ് ജോൺ ഒരു അഭിമുഖത്തിൽ പറയുന്നത്.
ജോൺ കൊക്കന്റെ വാക്കുകൾ ഇങ്ങനെ:

ഞങ്ങൾക്കിടയിലെ വിവാഹ മോചനം തികച്ചും പേഴ്സണലായ കാര്യമാണ്. തന്റെ സിനിമാ ജീവിതത്തിൽ ഉണ്ടായ വളർച്ചയിൽ മീരയ്ക്കും പങ്കുണ്ട്. തന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒപ്പംനിന്ന് പിന്തുണച്ചിട്ടുണ്ട് മീര. തങ്ങൾ ഒരുമിച്ച് ഒരുപാട് നല്ല സിനിമകൾ കണ്ടിട്ടുണ്ട്.

Also Read
പൂർണിമയ്ക്കും കാവ്യാ മാധവനും പേളി മാണിക്കും പിന്നാലെ ദിയ കൃഷ്ണയും, സംഭവമറിഞ്ഞ് പിന്തുണയും ആശംസകളുമായി ആരാധകരും

സിനിമ ചർച്ച ചെയ്തിട്ടുണ്ട്. അതെല്ലാം തന്റെ സിനിമാ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. മീരയുടെ കുടുംബ വിളക്ക് സീരിയൽ ഇപ്പോൾ ഹിറ്റാണ്. അത് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. മീരയുടെ കരിയറിൽ അവർക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.

തന്റെ ഈ വിജയത്തിലും മീര സന്തോഷിക്കുന്നുണ്ടാകും. തങ്ങൾക്ക് അരിഹ ജോൺ എന്ന് പേരുള്ള മകനുണ്ട്. എത്ര തിരക്കുകൾ ഉണ്ടെങ്കിലും ആഴ്ചയിൽ ഒരു തവണയെങ്കിലും വിളിക്കാൻ തങ്ങൾ സമയം കണ്ടെത്താറുണ്ടെന്നും ജോൺ കൊക്കൻ പറയുന്നു.

Also Read
എന്നെ കണ്ടാൽ കാവ്യചേച്ചിയെ പോലുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്, അതു കേൾക്കുമ്പോൾ ഒരു സന്തോഷമാണ്: തുറന്നു പറഞ്ഞ് അനു സിത്താര

Advertisement