തെങ്കാശിപട്ടണത്തിലെ ആ വേഷം ചെയ്യേണ്ടത് ഞാനായിരുന്നു, പക്ഷേ സംഭവിച്ചത് ഇങ്ങനെ, പടം കണ്ടപ്പോൾ അയ്യോ എന്ന് വിളിച്ചുപോയി; വെളിപ്പെടുത്തലുമായി നടി മന്യ

4754

കിഴക്ക് വരും പാട്ട് എന്ന 1992ൽ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിലൂടെ ബാലതാരമായി സിനിമാ രംഗത്തേക്ക് എത്തിയ നടിയാണ് നടി മന്യ. അതിനു ശേഷം താരം മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ച മന്യ പിന്നീട് പല പരസ്യങ്ങൾക്കുവേണ്ടിയും മോഡലായി. ലോഹിതദാസ് ദിലീപിനെ നായകനാക്കി ഒരുക്കി 2000 ത്തിൽ പുറത്തിറങ്ങിയ ജോക്കർ എന്ന സിനിമയിലാണ് മന്യ ആദ്യമായി നായികയാകുന്നത്.

തുടർന്ന് വൺ മാൻ ഷോ, രാക്ഷസരാജാവ്, സ്വപ്നക്കൂട്, കുഞ്ഞിക്കൂനൻ, അപരിചിതൻ എന്നിങ്ങനെ ഇരുപതോളം മലയാള സിനിമകളിൽ മന്യ അഭിനയിച്ചു. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകളിലും മന്യ അഭിനയിച്ചിട്ടുണ്ട്. മികച്ച വേഷങ്ങൾ ചെയ്ത് മലയാളത്തിൽ തിളങ്ങിയ മന്യ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

Advertisements

2008 ൽ സത്യ പട്ടേലിനെ വിവാഹം ചെയ്തെങ്കിലും വിവാഹബന്ധം അധികനാൾ നീണ്ടുനിന്നില്ല. പിന്നീട് 2013ൽ വികാസ് ബാജ്പേയിയെ വിവാഹം ചെയ്ത മന്യ ഇപ്പോൾ ഭർത്താവിനും മകൾക്കും ഒപ്പം അമേരിക്കയിലാണ് താമസം. താരം അവിടെ ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി നടി തന്റെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ചാത്താറുണ്ട്.

Also Read
അന്ന് മുഖ്യമന്ത്രി ആയിരുന്ന സഖാവ്. ഇകെ നായനാരോട് നിങ്ങളുടെ ജോലി എന്താണ്, ബിസിനസ്സ് ആണോ എന്ന് ചോദിച്ച ആളാണ് സീമ ചേച്ചി; വെളിപ്പെടുത്തൽ

ഇപ്പോഴിതാ മലയാളത്തിലെ സർവ്വകാരല ഹിറ്റായ തെങ്കാശിപ്പട്ടണം എന്ന സിനിമയിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം തന്നെ ക്ഷണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മന്യ. എന്നാൽ ഡേറ്റിന്റെ പ്രശ്‌നവും മറ്റും കാരണം കൊണ്ടും ആ സിനിമ കൈയ്യിൽ നിന്ന് പോയിയെന്നും താരം പറയുന്നു.

പിന്നീട് അയ്യോ എന്ന് തോന്നിയ സിനിമകളിൽ ഒന്നാണ് തെങ്കാശിപ്പട്ടണം എന്നും താരം പറയുന്നു. അതുപോലെ തെലുങ്കിൽ ചില നല്ല സിനിമകളും കൈവിട്ടു പോയിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു. എന്നാൽ തെങ്കാശിപട്ടണത്തിലെ ഏത് കഥാപാത്രത്തിലേക്ക് ആയിരുന്നു തന്നെ തിരഞ്ഞെടുത്തത് എന്നത് താരം വ്യക്തമാക്കിയിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

അതേ സമയം മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച സൂപ്പർഹിറ്റ് സിനിമയായിരുന്നു തെങ്കാശിപട്ടണം. റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ചിത്രമാണ്.

Also Read
ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യുമോ എന്ന് ആരാധകൻ; എല്ലാവരേയും ഞെട്ടിച്ച് ചിത്രം പോസ്റ്റ് ചെയ്ത് സൊനാക്ഷി സിൻഹ

ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്. സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ എന്നി മൂന്ന് നായികന്മാരാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. അതേസമയം തനിക്ക് ലഭിച്ച പല സിനിമകളും ചെയ്യാൻ കഴിയാത്തതിൽ ഇപ്പോഴും വിഷമം ഉണ്ടെന്നും നടി പറയുന്നു. എന്നാൽ ചെയ്ത സിനിമകളിൽ പലതും ചെയ്യേണ്ടി ഇരുന്നില്ല എന്നും ചിന്തിച്ചിട്ടുണ്ടെന്നും മന്യ പറഞ്ഞു.

Also Read
അഭിനയം പോരെന്ന് പറഞ്ഞ് ആ സീരിയലിൽ നിന്നും എന്നെ ഒഴിവാക്കി, മനസ്സ് വല്ലാതെ വിഷമിച്ച് നിന്നപ്പോൾ ഭാര്യ പറഞ്ഞത് ഇങ്ങനെ: തുറന്നു പറഞ്ഞ് കുടുംബവിളക്കിലെ ‘അനിരുദ്ധ്’ ആനന്ദ്

Advertisement