പ്രണയിച്ചത് ഒമ്പത് വർഷം, രണ്ടു പേരുടെയും മെയിൻ യോഗയും ആത്മീയതയും: ദേവിക നമ്പ്യാരുടെയും വിജയ് മാധവന്റെയും പ്രണയകഥ ഇങ്ങനെ

489

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി ദേവിക നമ്പ്യാർ. കഴിഞ്ഞ ദിവസം ആയിരുന്നു നടിയുടെ
വിവാഹ നിശ്ചയം കഴിഞ്ഞത്. പ്രശസ്ത സംഗീത സംവിധായകൻ വിജയ് മാധവാണ് നടിയുടെ വരൻ. നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറൽ ആയിട്ടുണ്ട്.

രാക്കുയിൽ എന്ന സൂപ്പർഹിറ്റ് സീരിയലിൽ തുളസി എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയാണ് ദേവിക.മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ദേവിക ബിഗ്സ്‌ക്രീനിൽ നിന്നുമാണ് മിനിസ്‌ക്രിനീലേക്ക് എത്തിയത്. ബാലാമണി ആണ് ആദ്യ സീരിയൽ. പിന്നീട് പരിണയത്തിലെ കൃഷ്ണവേണിയായി ശ്രദ്ധിക്കപ്പെട്ടു.

Advertisements

പിന്നീട് ചെറുതും വലുതുമായ പല വേഷങ്ങൾ അവതരിപ്പിച്ചു. നടി എന്നതിലുപരി അവതാരകയും നർത്തകിയും കൂടിയാണ് ദേവിക. സംഗീത റിയാലിറ്റി ഷോ യിലൂടെയാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷമാണ് സംഗീത സംവിധാനത്തിലേക്ക് കൂടി സജീവമാകുന്നത്. രാക്കുയിൽ സീരിയലിന് വേണ്ടി ഗാനം ആലപിക്കാനായി വിജയ് എത്തിയിരുന്നു.

Also Read
പ്രണയിച്ചത് ഒമ്പത് വർഷം, രണ്ടു പേരുടെയും മെയിൻ യോഗയും ആത്മീയതയും: ദേവിക നമ്പ്യാരുടെയും വിജയ് മാധവന്റെയും പ്രണയകഥ ഇങ്ങനെ

ഒപ്പം ദേവികയും സീരിയലിന് വേണ്ടി പാട്ട് പാടിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും പാടുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇപ്പോളിവരുടെ പ്രണയകഥയാണ് വൈറലാവുന്നത്. വിജയുടെ ഒരു സുഹൃത്തിന്റെ ആൽബത്തിൽ അഭിനയിക്കാനെത്തിയ കാലം മുതൽ അതായത് ഏകദേശം ഒൻപത് വർഷത്തിലേറെയായി ദേവികയ്ക്കും വിജയ് മാധവിനും പരിചയമുണ്ട് നല്ല സുഹൃത്തുക്കളുമാണ്.

എന്നാൽ ആ സൗഹൃദത്തിന് നിർണായക വഴിത്തിരിവുണ്ടായത് കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ്. ലോക്ക്ഡൗൺ കാലത്താണ് വിജയ് സഹസ്രാരം എന്ന ഒരു യോഗ സ്റ്റുഡിയോ ആരംഭിക്കുന്നത്. സഹസ്രാരയിൽ സെലിബ്രിറ്റി യോഗ ട്രെയിനർ ആയി ദേവിക നമ്പ്യാർ ഓൺലൈൻ ക്ലാസുകൾ എടുക്കുന്നുണ്ടായിരുന്നു.

Also Read
കാത്തിരിപ്പിന് ഒടുവിൽ നടി ചന്ദ്ര ലക്ഷ്മൺ വിവാഹിതയാവുന്നു, നടി ജീവിത പങ്കാളിയാക്കുന്നത് സീരിയലിലെ കാമുകൻ ടോഷ് ക്രിസ്റ്റിയെ

വിജയ് ഒരു അക്യൂഹീലർ കൂടിയാണ്. രണ്ടാൾക്കും യോഗയും ആത്മീയതയും സമാന വഴികളായിരുന്നു. ഒരേ വിധത്തിൽ ചിന്തിക്കുകയും യാത്രചെയ്യുകയും ചെയ്യുന്നവർക്ക് ഒരുമിച്ചൊരു ജീവിതയാത്ര ആയാലോ എന്ന ചിന്ത അങ്ങനെയാണ് രണ്ടാൾക്കും ഉണ്ടായത്. ഇഷ്ടങ്ങളുടെ സമാനതകളാൽ ഇഷ്ടത്തിൽ ആയവർ അക്കാര്യം വീട്ടുകാരുമായി ആലോചിച്ച് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

Advertisement