കാത്തിരിപ്പിന് ഒടുവിൽ നടി ചന്ദ്ര ലക്ഷ്മൺ വിവാഹിതയാവുന്നു, നടി ജീവിത പങ്കാളിയാക്കുന്നത് സീരിയലിലെ കാമുകൻ ടോഷ് ക്രിസ്റ്റിയെ

185

മലയാളികളുടെ പ്രിയപ്പെട്ട സിനിമാ സീരിയൽ നടിയാണ് ചന്ദ്രാ ലക്ഷ്മൺ. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് ചന്ദ്ര ലക്ഷ്മൺ പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയത്. ടെലിവിഷനിലും സിനിമയിലും മിന്നിത്തിളങ്ങിയ ചന്ദ്ര പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു അഭിനയ രംഗത്തേക്കെത്തിയത്.

ഒരുകാലത്ത് മലയാളത്തിന്റെ ബിഗ്സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരേ പോലെ തിളങ്ങി നിന്ന ചന്ദ്രാ ലക്ഷമൺ ഇടയ്ക്ക് താരം ഒരു ഇടവേള എടുത്തിരുന്നെങ്കിലും വീണ്ടും മിനിസ്‌ക്രീനിലേക്ക് ശക്തമായി തിരിച്ചു വന്നിരിക്കുകയാണ്. സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന സീരിയലിലൂടെ ആയിരുന്നു താരത്തിന്റെ തിരിച്ചു വരവ്. സൂപ്പർഹിറ്റ് സീരിയലായ സ്വന്തം എന്ന പരമ്പരയിലെ സാന്ദ്ര നെല്ലിക്കോടൻ നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട റോളാണ്.

Advertisements

സിനിമയിലും സീരിയലിലും ഏകദേശം ഒരേ സമയമാണ് നടി സജീവമായത്. വർഷങ്ങൾ നീണ്ട കരിയറിൽ നായികയായും സഹനടിയായുമെല്ലാം ചന്ദ്രാ ലക്ഷ്മൺ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും സീരിയലുകളിലും നടി വേഷമിട്ടിരുന്നു.

Also Read
തല നിറയെ കളിപ്പാട്ടങ്ങളോ ചിന്തകളോ ? ചാക്കോച്ചന്റെ പോസ്റ്റ് ഏറ്റെടുത്ത് താരങ്ങൾ

സ്വന്തം, മേഘം, കോലങ്കൾ, കാതലിക്ക നേരമില്ലൈ തുടങ്ങിയ സീരിയലുകളെല്ലാം ചന്ദ്ര ലക്ഷ്മണിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴിൽ മനസെല്ലാം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും എത്തി നടി. ചക്രം, കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, ബൽറാം വി/എസ് താരാദാസ്, കാക്കി ഉൾപ്പെടെയുളള മലയാള സിനിമകളിലും അഭിനയിച്ചു നടി.

വർഷങ്ങളായി മിനിസ്‌ക്രീനിലുളള ചന്ദ്ര സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകർക്ക് മുൻപിൽ എത്തി. 2016ന് ശേഷമാണ് അഭിനയ രംഗത്ത് നടിക്ക് ചെറിയ ഒരിടവേള വന്നത്. തുടർന്ന് കഴിഞ്ഞ വർഷം സ്വന്തം സുജാതയിലൂടെ വീണ്ടും തിരിച്ചെത്തുകയായിരുന്നു താരം. കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച പരമ്പരയാണ് സ്വന്തം സുജാത.

താൻ കരിയറിൽ ചെയ്തിട്ടുളള റോളുകളിൽ എറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് സുജാതയെന്ന് ചന്ദ്ര ലക്ഷ്മൺ മുൻപ് പറഞ്ഞിരുന്നു. സീരിയൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് മുന്നേറി കൊണ്ടിരിക്കുന്നത്. അതേ സമയം പ്രായം ഇത്രയായിട്ടും ചന്ദ്രാ ലക്ഷ്മൺ വിവാഹം കഴിക്കാത്തത് എന്തെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇപ്പോഴിതാ ചന്ദ്ര ലക്ഷ്മൺ വിവാഹിതയാവുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്.

സ്വന്തം സുജാതയിലെ ചന്ദ്രയുടെ സഹതാരം ടോഷ് ക്രിസ്റ്റിയാണ് വരൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ചന്ദ്ര ലക്ഷ്മൺ തന്നെയാണ് വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. എന്നാണ് വിവാഹം എന്നുള്ള ആരാധകരുടെ നിരന്തരമായി ഉള്ള ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ചന്ദ്ര ഇപ്പോൾ നൽകിയിരിക്കുന്നത്.

Also Read
അമ്മ എടുത്ത രഞ്ജിനി ഹരിദാസിന്റെ മനോഹര ചിത്രങ്ങൾ ; അമ്മയ്ക്കും നന്നായി ഫോട്ടോ എടുക്കാമെന്ന് രഞ്ജിനി

സ്വന്തം സുജാത പരമ്പരയിൽ നായകനും നായികയും ആയി വേഷമിടുന്നത് ചന്ദ്രയും ടോഷുമാണ്. പ്രേക്ഷകർ ഏറെ അംഗീകരിച്ച തങ്ങളുടെ ജോഡികൾ ജീവിതത്തിലും ഒന്നാകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പ്രേക്ഷകർ. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ഒരു പുതിയ യാത്ര ഞങ്ങൾ ആരംഭിക്കുമ്പോൾ നിങ്ങളും ഒപ്പം ഉണ്ടാകണം എന്നാണ് ചന്ദ്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ചന്ദ്ര ലക്ഷമണിന്റെ കുറിപ്പ് ഇങ്ങനെ:

തൻറെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങൾക്ക് ഇവിടെ അന്ത്യമാവുകയാണെന്ന് ചന്ദ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘അതെ, ഇതാണ് ഞങ്ങൾ പറഞ്ഞത്. ഞങ്ങളുടെ കുടുംബങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഒരു പുതിയ യാത്ര ആരംഭിക്കുമ്പോൾ, ഞങ്ങളുടെ സന്തോഷത്തിൽ ഞങ്ങളുടെ അഭ്യുദയകാംക്ഷികളായ നിങ്ങളെയും പങ്കാളികളാക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു.

Also Read
അമ്മ എടുത്ത രഞ്ജിനി ഹരിദാസിന്റെ മനോഹര ചിത്രങ്ങൾ ; അമ്മയ്ക്കും നന്നായി ഫോട്ടോ എടുക്കാമെന്ന് രഞ്ജിനി

എന്റെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങൾക്ക് ഇവിടെ അവസാനമാവുന്നു. ഞങ്ങളെ അനുഗ്രഹിക്കുക. പ്രാർഥനകളിൽ ഓർക്കുക. വഴിയേ എല്ലാം അറിയിക്കാം, ടോഷ് ക്രിസ്റ്റിയെ ടാഗ് ചെയ്തുകൊണ്ടാണ് ചന്ദ്രയുടെ പോസ്റ്റ്. ഇരുവരും കൈകൾ കോർത്തിരിക്കുന്നതിൻറെ ചിത്രവുമുണ്ട്.

Advertisement