ഇന്ത്യ മുഴുവൻ ആരാധകരുള്ള താരസുന്ദരിയാണ് ബോളിവുഡിലെ യുവനടിമാരിൽ ശ്രദ്ധേയ ആയ നടി സൊനാക്ഷി സിൻഹ. നടൻ ശത്രുഘ്നൻ സിൻഹയുടെ മകളായ സൊനാക്ഷി സൽമാൻ ഖാൻ ചിത്രമായ ദബംഗിലൂടെയാണ് സിനിമയിലെത്തുന്നത്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് സൊനാക്ഷി.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ നടന്ന ആസ്‌ക് മീ എനിത്തിംഗ് സെഷനിൽ സൊനാക്ഷി നൽകിയ മറുപടികൾ ചർച്ചയായി മാറിയിരിക്കുകയാണ്. പലപ്പോഴും തടി കൂടൂതലാണെന്ന സോഷ്യൽ മീഡിയയുടെ വിമർശനം നേരിട്ട താരമാണ് സൊനാക്ഷി സിൻഹ. എന്നാൽ തന്റെ തടി കുറച്ച് സൊനാക്ഷി സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരുന്നു.
എങ്കിലും താരത്തിനെതിരെയുള്ള ബോഡി ഷെ യ്മിം ഗിന് കുറവൊന്നും വന്നിരുന്നില്ല. കഴിഞ്ഞ ദിവസം ആരാധകരിൽ നിന്നും വീണ്ടും ഇത്തരത്തിലുള്ള ചോദ്യങ്ങൾ സൊനാക്ഷിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇത്തരം ചോദ്യങ്ങൾക്ക് സൊനാക്ഷി നൽകിയ മറുപടികൾ ആണ് ഇപ്പോൾ കൈയ്യടി നേടുന്നത്.
എന്ത് കഴിച്ചാലാണ് വണ്ണം കുറയുക എന്നായിരുന്നു ഒരാളുടെ പരിഹാസ രൂപേണയുള്ള ചോദ്യം. ഇതിന് സൊനാക്ഷി നൽകിയ മറുപടി വായു കഴിക്കൂവെന്നായിരുന്നു. പിന്നാലെ ഒരാൾ താരത്തോട് കാലുകളുടെ ചിത്രം പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇയാളോട് പറ്റില്ലെന്ന് തറപ്പിച്ച് പറയുകയായിരുന്നു സൊനാക്ഷി.
അടുത്തതായി മറ്റൊരു ചോദ്യമായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. താരത്തോട് ഇയാൾ ചോദിച്ചത് ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യാനായിരുന്നു. ഇത്തവണ രസകരമായൊരു മറുപടിയായിരുന്നു സൊനാക്ഷി നൽകിയത്. ബിക്കിനിയുടെ ഒരു ചിത്രമായിരുന്നു സൊനാക്ഷി മറുപടിയായി നൽകിയത്.
ഭുജ് ദ പ്രൈഡ് ഓഫ് ഇന്ത്യ എന്ന ചിത്രമാണ് താരത്തിന്റേതായ അവസാനം പുറത്തിറങ്ങിയത്. അജയ് ദേവ്ഗൺ നായകനായി എത്തിയ ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ചത് പോലൊരു വിജയമായി മാറാൻ സാധിച്ചില്ല. അതേസമയം തന്റെ ഡിജിറ്റൽ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് സൊനാക്ഷി ഇപ്പോൾ.
റീമ കഗ്ട്ടിയും രുചിക ഒബ്റോയിയും സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ ഡിജിറ്റൽ അരങ്ങേറ്റം. സൽമാൻ ഖാന്റെ നായികയായി അരങ്ങേറിയ സൊനാക്ഷി മികച്ചൊരു നർത്തകി കൂടിയാണ്. ലൂട്ടേരയിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലിംഗയിലൂടെ തമിഴിലും അരങ്ങേറിയിട്ടുണ്ട് സൊനാക്ഷി.