ഇതാണ് ശരിക്കുമുള്ള ഞാൻ: സുബി സുരേഷിന്റെ ‘ഒറിജിനൽ’ ഫോട്ടോ കണ്ട് കണ്ണുതള്ളി ആരാധകർ

65

മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും അവതാരകയായും നടിയായും തിളങ്ങുന്ന സുബി സുരേഷ് മലയാളികൾക്ക് സുപരിചിതയാണ്. ദൃശ്യമാധ്യമങ്ങളിൽ പുരുഷഹാസ്യ താരങ്ങളെ തോൽപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരം കൂടിയാണ് സുബി.

എപ്പോഴും കോമഡിമാത്രം പറയുന്ന സുബി കോമഡി സ്‌കിറ്റുകളില് സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് രംഗത്തെത്തുന്നത്. ഒരുപാട് കലാകാരന്മാരെ സമ്മാനിച്ച കൊച്ചിൻ കലാഭവന് വഴി സിനിമാലോകത്തേക്ക് എത്തിയതാണ് സുബി.

Advertisements

ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ സുബി കുട്ടിപ്പട്ടാളം എന്ന കുട്ടികളുടെ പരിപാടിയ്ക്ക് അവതാരകയായി എത്തി പ്രേക്ഷകരുടെ ഹൃദയം കവർന്നു.

ഇപ്പോഴിതാ നന്റെ ജന്മദിനത്തിൽ സുബി സുരേഷ് പങ്കുവച്ച ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. കോട്ടൺ സാരിയുടുത്ത് പ്രായമായ മേക്കപ്പിൽ പകർത്തിയ ചിത്രമാണ് നടി പങ്കുവച്ചത്. ഈ ചിത്രത്തിൽ ബെർത്‌ഡേ ഗേൾ എന്നെഴുതിയാണ് സുബി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

സലിം കുമാർ പറഞ്ഞതുപോലെ, ഇതാണ് ശരിക്കും ഞാൻ. മറ്റത് ഞാൻ അല്ലടാ, എന്ന് ചിത്രത്തിനൊപ്പം സുബി കുറിച്ചു. രസകരമായ കമന്റുകളും ജന്മദിനാശംസയുമായി ആരാധകരും എത്തിയിട്ടുണ്ട്.
എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറയാണ് സുബിയുടെ ജന്മദേശം. അച്ഛൻ സുരേഷ്, അമ്മ അംബിക, സഹോദരൻ എബി സുരേഷ്. അച്ഛന്

തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം സെന്റ്. തെരേസാസിലുമായിരുന്നു സുബിയുടെ സ്‌കൂൾ കോളജ് പഠനം. സ്‌കൂൾ പഠനകാലത്തു മുൻപേ സുബി നൃത്തം പഠിയ്ക്കാൻ തുടങ്ങിയിരുന്നു. ബ്രേക്ക് ഡാൻസായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു.

സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളിൽ കോമഡി സ്‌കിറ്റുകൾ സുബി അവതരിപ്പിച്ചിട്ടുണ്ട്.

സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരികയായിരുന്നു സുബി. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006 ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ സുബി സുരേഷ് അഭിനയിച്ചിട്ടുണ്ട്.

Advertisement