ആദ്യം ഞങ്ങൾക്ക് ഒന്നു മടുക്കട്ടെ എന്നിട്ടാലോചിക്കാം കല്യാണത്തെ കുറിച്ച്: നയൻതാരയുമായുള്ള വിവാഹം എന്നെന്നുള്ള ചോദ്യത്തിന് വിഘ്‌നേശ് ശിവ നൽകിയ മറുപടി കേട്ടോ

33

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് നടി നയൻതാര. സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായി അരങ്ങേറി പിന്നീട് തമിഴകവും തെലുങ്കും കീഴടക്കി ഇപ്പോൾ തെന്നിന്ത്യയുടെ ലേഡി സൂപ്പർതാരമായി മാറിയിരിക്കുകയാണ് നയൻതാര.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയാ നയൻതാരയുടെ യഥാർത്ഥ പേര് ഡയാന എന്നാണ്. മറ്റു ഭാഷകളിലെ തിരക്കിനിടയിലും ഇടക്കിടെ മലയാളത്തിലും എത്തി മുഖം കാണിച്ചു പോകുന്ന നയൻസ് ആരാധകരെ കൊണ്ടും പ്രതിഫലം കൊണ്ടും നായകന്മാരുടെ ഒപ്പം തന്നെ നിൽകുന്ന നടിയാണ്

Advertisements

ഇക്കാലത്തിനിടയിൽ ചില വിവാദങ്ങളിലും താരം ചെന്നു പെട്ടിരുന്നുയ തമിഴകത്തെ ലിറ്റിൽ സൂപ്പർസ്റ്റാർ ചിമ്പുവുമായുള്ള പ്രണയവും പ്രണയ പരാചയവുമായി ബന്ധപ്പെട്ട് നയൻതാര ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു.

പിന്നീട് സുപ്പർ നർത്തകനും നടനും സംവിധായകനുമായി പ്രഭുദേവയുമായി നടി പ്രണയത്തിലാവുകയും വിവാഹം വരെ എത്തിയ ബന്ധം പിരിയുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. ഇരുവരും തമ്മിൽ ലിവിങ്ങ് ടുഗെദർ ആയിരുന്നു വെന്നതും നയൻതാര പ്രഭുദേവയുടെ പേര് പച്ചകുത്തിയതും വലിയ വാർത്തയായിരുന്നു.

പിന്നീട് നയൻതാരയും തമിഴകത്തെ യുവ സംവിധായകൻ വിഘ്‌നേശ് ശിവയും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തു വന്നതു മുതൽ തന്നെ വിവാഹ വാർത്തകളും പ്രചരിക്കാൻ തുടങ്ങിയിരുന്നു. രുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ വിഘ്‌നേശ് ശിവ തന്റെ പ്രതികരണം നടത്തിയിരിക്കുകയാണ്.

കല്യാണത്തിന് മുമ്പു തന്നെ തങ്ങൾക്ക് നേടേണ്ട ലക്ഷ്യങ്ങളുണ്ടെന്നാണ് വിഘ്‌നേശ് പറയുന്നത്. പ്രൊഫഷണലി നയൻതാരയ്ക്കും ചില ലക്ഷ്യങ്ങളുണ്ട്. അത് നേടിയ ശേഷമായിരിക്കും വിവാഹത്തെ കുറിച്ച് ചിന്തിക്കുയുള്ളൂവെന്നാണ് വിഘ്‌നേശ് പറയുന്നത്.

ഒരു ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് വിഘ്‌നേശ് മനസ് തുറന്നത്. മാധ്യമങ്ങളിലെ വാർത്തകൾ അനുസരിച്ച് താനും നയൻതാരയും 22 തവണയെങ്കിലും വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് വിഘ്‌നേശ് പറയുന്നത്. പ്രണയത്തിന് ഇപ്പോഴും കുറവ് സംഭവിച്ചിട്ടില്ല.

നിലവിലെ അവസ്ഥയിൽ തങ്ങൾക്ക് ബോറടിക്കുമ്പോൾ വിവാഹത്തെ കുറിച്ച് ചിന്തിക്കാമെന്നാണ് വിഘ്‌നേശ് പറയുന്നത്. നിരവധി ചിത്രങ്ങളാണ് നയൻതാരയുടേതായി പുറത്തിറങ്ങാനുള്ളത്. നെട്രിക്കൻ, മൂക്കുത്തി അമ്മൻ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. വിജയ് സേതുപതിയും നയൻതാരയും സമാന്തയും അഭിനയിക്കുന്ന കാത്തു വാക്കിലെ രണ്ടു കദൈ എന്ന ചിത്രം നിർമ്മിക്കുന്നത് വിഘ്‌നേശാണ്.

Advertisement