ഇതിൽ പ്രത്യേകിച്ച് തുണി ഒന്നുമില്ലെങ്കിലും ഇരിക്കട്ടെ, എങ്ങനുണ്ട് വെറൈറ്റി അല്ലെ: കിടുക്കാച്ചി ഫോട്ടോ ഷൂട്ടുമായി ജീവയും ഭാര്യയും, അന്തംവിട്ട് ആരാധകർ

99

മലയാള ടെലിവിഷൻ അവതാരക സങ്കൽപ്പങ്ങളെ മാറ്റിമറിച്ച വ്യക്തിയാണ് ജീവ. സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സരിഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിമാറി. സൂര്യ മ്യൂസിക്കിൽ കോ ആങ്കറായി വന്ന അപർണ യാണ് ജീവയുടെ ഭാര്യ. ഇരുവരുടെതും പ്രണയ വിവാഹമാണ്.

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവ. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും, പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട സംഗീത റിയാലിറ്റി ഷോകളിൽ ഒന്നായ സരിഗമപയിലെ അവതാരകരാണ് ഇരുവരും.

Advertisements

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷത്തോളമായി. മലയാളത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള കപ്പിൾസാണ് ജീവയും അപർണയും. അഞ്ചാം വിവാഹവാർഷികം അത്ര ലളിതമായി വിടാൻ ഇരുവർക്കും പ്ലാനില്ലായിരുന്നു. തങ്ങളുടെ ആരാധകരെ ശരിക്കും ഞെട്ടിപ്പിക്കുന്ന തരത്തിൽ ഒരു ഫോട്ടോഷൂട്ടുമായാണ് ഇരുവരും പോസ്റ്റുകൾ ഇട്ടത്.

ജീവയും ഭാര്യ അപർണ്ണയും വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഇരുവരും 5ാം വിവാഹ വാർഷിക ദിനത്തിൽ പങ്കുവച്ച വെഡ്ഡിങ് ആനിവേഴ്സറി ഫോട്ടോ ഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇതിൽ പ്രത്യേകിച്ച് തുണി ഒന്നുമില്ലെങ്കിലും ഇരിക്കട്ടെ, എങ്ങനുണ്ട് വെറൈറ്റി അല്ലെയെന്ന് ചോദിച്ചായിരുന്നു ജീവ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്

ബെഡിൽ പുതപ്പിനുള്ളിൽ കിടക്കുന്ന ജീവയും അപർണയുമാണ് ഫോട്ടോയിൽ. എന്തായാലും പോസ്റ്റിൽ കമന്റുകൾ നിറയുകയാണ്. ആരാണ് ബെഡ് റൂമിൽ കയറി ഫോട്ടോ എടുത്തത് തുടങ്ങി രസകരമായ കമന്റുകളും വരുന്നുണ്ട്.

അപർണക്കൊപ്പം അഞ്ച് വർഷമായി ഷിറ്റ്, അലമ്പ്, ബഹളം ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ് യു സീ ദി ഐറണി ഡോണ്ട് യു? അസൂയക്കാരോട് പോയി പണിനോക്കാൻ പറയും. വി ഓൾവെയ്സ് ലൗ ഈച്ച് അദർ..’ (സെവൻത്ത് ഡേ ബിജിഎം), ജീവ തന്റെ ഫോട്ടോഷൂട്ടിനൊപ്പം കുറിച്ചു. ഇരുവരും കട്ടിലിൽ ഒരു പുതപ്പിനുള്ള കിടക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റായ സൂരജ് എസ്‌കെ ആണ് സ്‌റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ഇതിൽ പ്രത്യേകിച്ച് തുണി ഒന്നുമില്ലെങ്കിലും ഇരിക്കട്ടെ എന്ന് ജീവ തന്നെ സൂരജിനെ മെൻഷൻ ചെയ്തിട്ടുണ്ട്. ജിക്‌സൺ ഫ്രാൻസിസാണ് ഇരുവരുടെയും ഈ അതിമനോഹരമായ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. അപർണയും ഫോട്ടോസ് തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസ്.ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം. അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.

മേക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനായി താനുപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചുമെല്ലാം അപർണ്ണ പറഞ്ഞിരുന്നു. ഇടയ്ക്ക് ജീവയും അപർണ്ണയ്ക്കൊപ്പം ചാനലിൽ എത്തിയിരുന്നു.വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപർണ്ണ എത്താറുണ്ട്.

Advertisement