അങ്ങനെ ഒരു ഗതികേട് കാളിദാസിന് വന്നിട്ടില്ല: തുറന്ന് പറഞ്ഞ് ജയറാം

283

മിമിക്രി രംഗത്തുനിനന്നും സിനമയിലെത്തി എത്തി ഇപ്പോൾ ഏതാണ്ട് 30ൽ അധികം വർഷങ്ങളായി മലയാള സിനിമയിലൽ തിളങ്ങി നിൽക്കുന്ന സൂപ്പർതാരമാണ് നടൻ ജയറാം. താൻ അഭിനയം ജീവിതം തുടങ്ങുന്ന കാലത്ത് മലയാളത്തിൽ സുപ്പർ നായികയായി വിലസിയിരുന്ന നടി പാർവ്വതിയെ ജയറാം പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

ജയറാമുമായുള്ള പ്രണയ വിവാഹത്തിന് ശേഷം പാർവ്വതി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. വിവാഹം കഴിഞ്ഞ കാലം മുതൽ ഇക്കാലം വരേയും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവ്വതിയും.

Advertisements

രണ്ടാ മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. മകൻ കാളിദാസ് ജയറാം സിനിമയിൽ നായകനായി തിളങ്ങി നിൽക്കുകയാണ്. മകൾ മാളവിക ജയറാമും മലയാളികൾക്ക് ഇഷ്ട താരപുത്രിയാണ്. ഇപ്പോൾ കാളിദാസിന്റെ സിനിമ ജീവിതത്തെ കുറിച്ച് ജയറാം തുറന്ന് പറഞ്ഞിരിക്കുകയാണ് ജയറാം.

ജയറാം കാളിദാസിനെ കുറിച്ച് പറയുന്നതിങ്ങനെ: അച്ഛൻ എന്ന നിലയിൽ എനിക്ക് വലിയ അഭിമാനം തന്നെയാണ് കാളിദാസ് എന്ന നടൻ സിനിമയിൽ എത്തിയത്. ഒരിക്കലും ജയറാമിന്റെയും പാർവതിയുടെയും പേരിൽ ഒരു റോൾ ചോദിച്ചു വാങ്ങേണ്ട ഗതി കാളിദാസിന് വന്നിട്ടില്ല.

അവന്റെ ചെറുപ്പകാലത്ത് സത്യൻ അന്തിക്കാടിന്റെ സിനിമയിൽ താൻ ഇടപെട്ടല്ല അവനെ അഭിനയിപ്പിച്ചത്. അത് വേറെ ഒരു കുട്ടിക്ക് പറഞ്ഞുവെച്ച റോൾ ആയിരുന്നു, അത് ശരിയാകാതെ വന്നപ്പോൾ കാളിദാസ് മതിയെന്ന് സത്യൻ അന്തിക്കാട് തന്നോട് ഇങ്ങോട്ട് പറഞ്ഞതാണ്.

അവനെക്കുറിച്ച് ഓർക്കുമ്പോാൾ ഏറ്റവും വലിയ അഭിമാനം എന്റെ വീട് അപ്പൂന്റെം എന്ന സിനിമയിലൂടെ ദേശീയ അവാർഡ് ലഭിച്ചതാണ്. ജയറാമിന്റെയും പാർവതിയുടെയും പേരിൽ ഒരു റോൾ അവന് ഒരിക്കലും ചോദിച്ചു വാങ്ങേണ്ടി വന്നിട്ടില്ല. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ മറ്റൊരു കുട്ടി ശരിയാകാതെ വന്നപ്പോൾ സത്യൻ അന്തിക്കാട് ഇങ്ങോട്ട് ആവശ്യപ്പെട്ട് അഭിനയിപ്പിച്ചതാണ്.

എന്റെ വീട് അപ്പുന്റെം അവൻ കഥ കേട്ട് സെലക്റ്റ് ചെയ്ത സിനിമയാണ്, അത് പോലെ തന്നെയാണ് അവൻ ആദ്യമായി നായകനായി അഭിനയിച്ച പൂമരവും. എബ്രിഡ് ഷൈൻ എന്ന ഒരു മികച്ച സംവിധായകനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് അവന്റെ ഭാഗ്യമാണെന്നും ജയറാം പറയുന്നു.

Advertisement