1984ൽ പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയരംഗത്തെത്തത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് നടൻ ജഗദീഷ്. ഏതാണ്ട് 36 വർഷങ്ങളോളമായി നായക നടനായും സഹനടനായും അവതാരകനായും ഒക്കെ തിളങ്ങുകയാണ് ജഗദീഷ്.
സിദ്ദിഖ് ലാൽ ഒരുക്കിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ അപ്പുക്കുട്ടൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിത്തതിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. വൻ ജനപ്രീതിയാണ് ആ കഥാപാത്രത്തിന് ഇന്നുമുള്ളത്.
നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചതും. ഇതിനോടകം തന്നെ തനിക്ക് സീരിയസ് കഥാപാത്രവും ഹാസ്യ കഥാപാത്രവും ഒരുപോലെ വഴങ്ങുമെന്ന് തെളിയിക്കുകയും ചെയ്തു.
വിഡ്ഢി കഥാപാത്രങ്ങളിലൂടെയാണ് ജഗദീഷ് എന്ന നടൻ പ്രേക്ഷകർക്കിടയിൽ ജനകീയനായ കോമഡി താരമായത്. കൊമേഴ്സ് അധ്യാപകനിൽ നിന്നും കോമഡി നടനിലേക്കുളള പ്രയാണം തന്നെ സംബന്ധിച്ച് സന്തോഷകരമായ കാര്യമായിരുന്നുവെന്ന് തുറന്നുപറയുകയാണ് ജഗദീഷ്.
അതേ സമയം വെളളാനകളുടെ നാട് എന്ന ചിത്രത്തിൽ ജഗദീഷ് കുളിമുറിയിൽ എത്തിനോക്കുന്ന രംഗമുണ്ടായിരുന്നു. ഇത് കണ്ട് താൻ ഇനി ജഗദീഷിന്റെ സിനിമകൾ കാണില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരി തീരുമാനമെടുത്തതിനെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് ജഗദീഷ് ഇപ്പോൾ. പൊട്ടൻ ടൈപ്പ് റോളുകൾ ചെയ്തത് ഒരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. ഞാനൊരു കോമേഴ്സ് അധ്യാപകനാണ്. കൊമേഴ്സിൽ നിന്ന് കോമഡിയിലേക്കുളള പ്രയാണം എന്നെ സംബന്ധിച്ച് സന്തോഷ പ്രദമായിട്ടുളള ഒന്നാണ്.
വെളളാനകളുടെ നാട് എന്ന സിനിമയിൽ കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്ന ഒരു രംഗമുണ്ട്. അത്തരം രംഗങ്ങൾ ചെയ്യുമ്പോൾ ഞാൻ ഒരു അധ്യാപകൻ ആണെന്ന ചിന്ത മാറ്റിവെച്ചിട്ടാണ് ചെയ്യുന്നത്. ഞാൻ ഒരിക്കലും ഒരു മോശം അല്ലെങ്കിൽ ഡബിൾ മീനിംഗ് വരുന്ന ഒരു ഡയലോഗ് ഒരു സിനിമയിലും പറഞ്ഞിട്ടില്ല.
അത് ഒരു അധ്യാപകൻ ആണെന്നുളള ഇമേജ് എന്റെയുളളിൽ ഉളളത് കൊണ്ടാണ്. ജഗദീഷ് പറഞ്ഞു. മോഹൻലാലിനൊപ്പം മുൻപ് നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ച താരമാണ് ജഗദീഷ്. മമ്മൂട്ടിക്കൊപ്പവും ജഗദീഷ് സിനിമകളിൽ തിളങ്ങിയിരുന്നു.
മലയാളത്തിൽ അഭിനേതാവിന് പുറമെ തിരക്കഥാകൃത്തായും പിന്നണി ഗായകനായുമൊക്കെ തിളങ്ങിയ താരമാണ് ജഗദീഷ്. 300ലധികം സിനിമകളിൽ അദ്ദേഹം തന്റെ കരിയറിൽ അഭിനയിച്ചിരുന്നു. സിനിമകൾക്ക് പുറമെ ടെലിവിഷൻ പരിപാടികളിലും ജഗദീഷ് ഭാഗമായിരുന്നു.