ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോയായിരുന്നു സുരേഷ് ഗോപി തന്റെ ബിജെപി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തോടെ സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരുന്നു. രാജ്യ സഭാ എം പി ആയിരുന്നു അദ്ദേഹം വളരെ പെട്ടെന്ന് തന്നെ അഭിനരംഗത്തേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു.
അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ മടങ്ങി വരവ്. ഇപ്പോഴിതാ മലയാള സിനിമയിൽ വീണ്ടും ശക്തമായ സാന്നിധ്യമായി മാറാൻ തയ്യാറെടുക്കകയാണ് സുരേഷ് ഗോപി. താരത്തിന്റെ പുതിയ സിനിമയായ പാപ്പൻ റിലീസിന് ഒരുങ്ങി കഴിഞ്ഞു.
ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ ജൂലൈ 29 ന് ആണ് തിയ്യറ്ററുകളിലേക്ക് എത്തുന്നത്. ഈ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുായുള്ള തിരക്കിലാണ് ഇപ്പോൾ താരം. ഇപ്പോഴിതാ സിനിമ ലോകത്തെ തന്റെ സൗഹൃദങ്ങളെക്കുറിച്ച് സുരേഷ് ഗോപി തുറന്നു പറയുന്നതാണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്.
കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുമായും വിജയ രാഘവനുമായുള്ള സൗഹൃദത്തെക്കുറിച്ചും താരം വ്യക്തമാക്കുന്നു. സൗഹൃദങ്ങൾ ഉള്ളതൊക്കെ ആഴത്തിലുള്ളതാണ്. ചിലതൊക്കെ ഉലയും.
വളരെ ആഴത്തിൽ പതിഞ്ഞതുണ്ട്. ഇപ്പോൾ മമ്മൂക്കയുടെ ഒരു കോൾ വരികയാണെങ്കിൽ, മമ്മൂക്കയാണെന്ന് പറഞ്ഞ് ആരെങ്കിലും ഫോൺ തന്നാൽ ഞാൻ എഴുന്നേറ്റ് നിന്നേ സംസാരിക്കൂ. ആ ആഴമുണ്ട്. പക്ഷെ ഉലച്ചിലുകളും ഉണ്ടായിട്ടുണ്ട്. ഇല്ലെന്ന് ഞാൻ പറയില്ല. അതിന് ഞാൻ കാരണക്കാരനായിട്ടില്ല. കാരണക്കാരൻ ആവുകയുമില്ലെന്നും താരം പറയുന്നു.
കുട്ടൻ, വിജയരാഘവൻ, ഒരമ്മ പെറ്റമക്കളെ പോലെയാണ്. എന്റെ വല്യേട്ടനാണ്. പക്ഷെ ഞാൻ കുട്ടാ എന്നേ വിളിക്കൂ. അങ്ങനെയുള്ള ഒരുപാട് ബന്ധങ്ങളുണ്ട്. ഓരോരുത്തരുടേയും പേരുകൾ എടുത്ത് പറയാനാകില്ല. പിന്നെ പലരുടേയും പേര് വിട്ടു പോയെന്നാകും.
ഇന്നലെ തന്നെ വളരെ വിചിത്രമായി തോന്നിയത് ഒന്നുണ്ടായി. വെറുപ്പ് പ്രകടിപ്പിക്കാൻ ആളുകൾ എന്ത് സെലക്ടീവാണെന്ന് സുരേഷ് ഗോപി പറയുന്നു. പിന്നാലെ സുരേഷ് ഗോപി വികാരഭരിതൻ
ആവുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു. സുരേഷ് നായർ എന്നൊരാൾ കമന്റ് ചെയ്തിരിക്കുന്നു,
എനിക്ക് ഇതാണ് നിങ്ങളോട് ബഹുമാനമില്ലാത്തത്. നിങ്ങൾ തമ്പി കണ്ണന്താനത്തെ മറന്നു. ജോഷിയെ ഹൈലൈറ്റ് ചെയ്തിരിക്കുന്നു എന്ന്. എടോ ഞാൻ എന്റെ ഹൃദയം ഒന്ന് തുറന്നോട്ടെ. കൂടുതൽ നെഗളിച്ചാൽ ഞാൻ പറയും. തമ്പി കണ്ണന്താനം മ രി ച്ച് അവസാനത്തെ ആദരവിനായി കാത്ത് കിടക്കുമ്പോൾ ആര് പോയി?
അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് ആരൊക്കെ പോയി? ഞാനും എന്റെ ഭാര്യയും അവിടെ ഉണ്ടായിരുന്നു. നിങ്ങളെ ആരേയും കാണിക്കാനല്ല. എന്റെ ഉത്തരവാദിത്തങ്ങൾ ആദരവോടെ തന്നെ ഞാൻ ചെയ്യാറുണ്ട്. വെരി സോറി. അതൊരു ഫേക്ക് നെയിം ആണെന്ന് എനിക്കറിയാം.
ഇത് ദേഷ്യമല്ല. എനിക്കിതൊന്നും അടിച്ചമർത്തി വെക്കാനാകില്ല. എന്റെ മകനോടും ഞാൻ അങ്ങനെ തന്നെയാകും പറയുകയെന്നും സുരേഷ് ഗോപി പറയുന്നു. അവതാരകനും പാപ്പനിലെ സഹതാരമായ നൈല ഉഷയും ചേർന്നായിരുന്നു സുരേഷ് ഗോപിയെ ശാന്തനക്കിയത്.