അണിഞ്ഞൊരുങ്ങി ഒരു ദേവിയെ പോലെ സൗപർണിക സുഭാഷ്; ചേച്ചിക്ക് ഒരു മാറ്റവുമില്ലല്ലോ എന്ന് ആരാധകർ

167

വളരെ പെട്ടെന്ന് തന്നെ അഭിനയമികവ് കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ താരസുന്ദരിമാരിൽ ഒരാളാണ് നടി സൗപർണിക സുഭാഷ്. കലാപരിപാടികളിൽ സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ സജീവമായിരുന്ന സൗപർണിക പിന്നീട് സിനിമയിലും സീരിയലിലും തിളങ്ങുകയായിരുന്നു.

സിനിമയിൽ നിന്നാണ് സൗപർണിക സീരിയലിലേക്ക് എത്തുന്നത്. ഇതിനോടകം തന്നെ നിരവധി സീരിയലുകളുടെ ഭാഗമാകാൻ സൗപർണികയ്ക്ക് കഴിഞ്ഞു. അവൻ ചാണ്ടിയുടെ മകൻ ആയിരുന്നു സൗപർണിക അഭിനയിച്ച ആദ്യത്തെ സിനിമ. അതിന് ശേഷം മോഹൻലാലിന്റെ തന്മാത്രയിലും അഭിനയിച്ചിരുന്നു.

Advertisements

മാനസപുത്രി എന്ന സീരിയലിലെ ദീപ എന്ന കഥാപാത്രമായാണ് സൗപർണിക ഇപ്പോഴും അറിയപ്പെടുന്നത്.
സിനിമയിൽ നിന്ന് സീരിയലിലേക്ക് എത്തിയ താരങ്ങളിലൊരാളാണ് സൗപർണിക. പൊന്നൂഞ്ഞാലായിരുന്നു ആദ്യ സീരിയൽ. ഇതിനോടകം തന്നെ നെഗറ്റീവും പോസിറ്റീവും ആയ നിരവധി വേഷങ്ങൾ സൗപർണിക ചെയ്തു.

Also Read
എന്റെ ചിരി കല്യാണം കഴിഞ്ഞതോടെ തീർന്നു അവളുടെ ചിരി കൂടി, രമ്യയും ആയുള്ള വിവാഹത്തെ കുറിച്ച് നിഖിൽ പറഞ്ഞത് കേട്ടോ

17 വർഷത്തിലധികമായി സീരിയൽ രംഗത്ത് സജീവമാണ് സൗപർണിക. ലോക്ഡൗൺ സമയത്ത് ചില ഷോർട്ട് ഫിലിമുകളും സൗപർണിക ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും ഏരെ സജീവമായ സൗപർണിക നിരവധി ഫോട്ടോഷൂട്ടുകളും നടത്താറുണ്ട്. ഇപ്പോഴിത താരം പങ്കുവച്ചിരിക്കുന്ന ചില ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ഒരു ദേവിയെപോലെ തോന്നിപ്പിക്കും വിധമുള്ള ചിത്രങ്ങളാണ് സൗപർണിക പങ്കു വെച്ചിരിക്കുന്നത്. സാരിയ്‌ക്കൊപ്പം അതിന് ചേരുന്ന വിധത്തിലുള്ള ആഭരണങ്ങളും നെറ്റിച്ചുട്ടിയും താരം ധരിച്ചിരുന്നു. ടെമ്പിൾ വർക്കുള്ള ആഭരണങ്ങളാണ് താരം ധരിച്ചിരുന്നത്. അതി മനോഹരിയാണ് സൗപർണിക ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചേച്ചിക്കുട്ടിയെ കാണാൻ സുന്ദരി ആയിട്ടുണ്ടെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. പണ്ടത്തെ പോലെ തന്നെ, ഒരു മാറ്റവുമില്ല എന്ന് പറയുന്നവരും കുറവല്ല.

തന്റെ ഏറ്റവും നല്ല വിമർശകൻ ഭർത്താവാണെന്ന് സൗപർണിക ഒരിക്കൽ പറഞ്ഞിരുന്നു. നന്നായി ചെയ്താൽ നന്നായി എന്നും മോശമായാൽ അതും തുറന്നു പറയും. അതൊരു പ്രോത്സാഹനമാണെന്നും സൗപർണിക പറഞ്ഞിരുന്നു.

Also Read
അന്ന് എന്റെ ക്രഷായിരുന്നു അമല, രാധികയ്ക്ക് എന്റെ ഇഷ്ടങ്ങളൊക്കെ അറിയാമായിരുന്നു: സുരേഷ് ഗോപി പറയുന്നു

കല്യാണം കഴിഞ്ഞ് ഇത്രയും വർഷമായിട്ടും ഞാൻ ഈ ഫീൽഡിൽ നിൽക്കുന്നുണ്ടെങ്കിൽ അത് ആളുടെ സപ്പോർട്ട് കൊണ്ടാണ്. ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളൊക്കെയുണ്ടാവാറുണ്ടെന്നും സൗപർണിക ഒരിക്കൽ പറഞ്ഞിരുന്നു.

Advertisement