ബിജെപി നേതവും മലയാളത്തിന്റെ പ്രിയതാരവുമായ നടൻ കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്തമകളാണ് മലയാളത്തിന്റെ യുവ നായികയായ താരസുന്ദരി അഹാന കൃഷ്ണ. 2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആണ് അഹാന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
നായികയായി ചുവട് ഉറപ്പിച്ച താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടികൂടിയാണ് അഹാന. മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും നാല് പെൺമക്കളും മലയാളികൾക്ക് സുപരിചിതരാണ്.
അഹാനയെ പോലെ തന്നെ അനിയത്തിമാരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് അഹാന. ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടേയും യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെയും എല്ലാം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട് താരം. ഇപ്പോഴിതാ സിനിമ തെരഞ്ഞെടുത്തപ്പോൾ തന്റെ അച്ഛൻ നൽകിയ ഉപദേശങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് നടി.
കൂടാതെ അച്ഛൻ പറഞ്ഞു തന്ന ഒരു ഉപദേശം താൻ ഇതുവരെയും ചെവി കൊണ്ടിട്ടില്ലെന്നും അഹാന പറയുന്നു. ഒരു എഫ്എം ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്. അഹാന കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ:
ഞാൻ സിനിമയിൽ വരുമ്പോൾ അച്ഛൻ കുറേയധികം നല്ല ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. ലൊക്കേഷനിൽ ആരെയും വില കുറച്ചു കാണരുത്. ലൈറ്റ് ബോയ് മുതൽ ചായ കൊണ്ടുവരുന്നവരോട് വരെ നന്നായി പെരുമാറണം.
എല്ലാവരും ഈക്വലാണ് എന്ന ചിന്ത എപ്പോഴും ഉണ്ടായിരിക്കണം. നമ്മൾ ഏതു മേഖലയിലായാലും മുകളിലേക്ക് പോകുന്ന അതെ മുഖങ്ങൾ തന്നെയാണ് താഴേക്ക് വരുമ്പോഴും കാണുന്നത്. അത് കൊണ്ട് ആരെയും ചെറുതായി കാണരുത്.
സിനിമ ജീവിതമല്ല ജീവിതത്തിന്റെ ഒരു ഭാഗമാണ് എന്നും പറഞ്ഞു തരാറുണ്ട്. ഇതൊക്കെ ഞാൻ സ്വീകരിച്ച ഉപദേശങ്ങളാണ്. ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോൺ ഓഫ് ചെയ്തു വയ്ക്കണം എന്ന് അച്ഛൻ പറഞ്ഞു തന്ന ഉപദേശം മാത്രം ഞാൻ സ്വീകരിച്ചിട്ടില്ല എന്നും അഹാന വെളിപ്പെടുത്തുന്നു.