കട്ടകലിപ്പ് ലുക്കിൽ സ്വാസിക, ബാഹുബലിയിലെ ദേവസേനയോ എന്ന് ആരാധകർ

39

2009ൽ ഒരു തമിഴ് ചിത്രത്തിലൂടെ അരങ്ങേറി പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച താരസുന്ദരിയാണ് നടി സ്വാസിക വിജയ്. അഭിനയത്രി, നർത്തകി, അവതാരക, മോഡൽ തുടങ്ങിയവയിലൂെ മലയാളികലുടെ പ്രയനടയായി മാറാൻ സ്വാസികയ്ക്ക് സാധിച്ചു.

സ്വകാര്യ ചാനലായ ഏഷ്യാനെറ്റിലെ ചിന്താവിഷ്ടയായ സീത എന്ന സീരിയലിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നീട് അത് ഫ്‌ളവേഴ്‌സിലേക്ക് സീത പേരിൽ എത്തിയപ്പോഴും സ്വാസിക മിന്നും പ്രകടനം തന്നെ കാഴ്ചവെച്ചു.

Advertisements

സോഷ്യൽ മീഡിയയിൽ പ്രതേകിച്ച് ഇൻസ്റ്റാഗ്രാമിൽ സജീവമാണ് സ്വാസിക. നിരവധി ഫോട്ടോഷൂട്ടുകളും വീഡിയോസും താരം അതിലൂടെ ഷെയർ ചെയ്യാറുണ്ട്. താരത്തിന്റെ സാരിയിലുള്ള ഫോട്ടോഷൂട്ടുകൾക്ക് ഗംഭീരസ്വീകരണമാണ് ആരാധകരിൽ നിന്ന് ലഭിക്കാറുള്ളത്.

അതുപോലെ തന്നെ തന്റെ ഇഷ്ടവേഷങ്ങളിൽ ഒന്നാണ് സാരിയെന്ന് സ്വാസികയും പല അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഇപ്പോഴിതാ താരം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

സാരി ഉടുത്ത് കട്ട കലിപ്പ് ലുക്കിൽ ഇരിക്കുന്ന ചിത്രങ്ങൾക്ക് മികച്ച കമന്റുകളാണ് ആരാധകർ ഇട്ടിരിക്കുന്നത്. ഇതാര് ബാഹുബലിയിലെ ദേവസേനയോ എന്നാണ് ഒരു ആരാധകന്റെ കമന്റ്. ക്രിസ്റ്റി ഷെർലിയാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

അതേസമയം സീരിയലിനൊപ്പം സിനിമയിലും മറ്റു ടെലിവിഷൻ പ്രോഗ്രാമുകളിലും ഒരുപോലെ സമയം കണ്ടെത്തുന്ന ഒരാളാണ് സ്വാസിക. അതുകൊണ്ട് തന്നെ എല്ലാത്തരം പ്രേക്ഷകർക്കും സ്വാസിക സുപരിചിതയാണ്. കോമഡി ഗെയിം ഷോയായ സ്റ്റാർ മാജിക്കിൽ സ്ഥിരമായി സ്വാസിക പങ്കെടുക്കാറുണ്ട്.

കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയായി അഭിനയിച്ചപ്പോൾ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഇതിന് പുറമേ സ്വർണകടുവ, കുട്ടനാടൻ മാർപ്പാപ്പ, പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മൈഡ് ഇൻ ചൈന തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

Advertisement