കണ്ടാൽ പറയില്ല ഇത്രയും വലിയ മക്കളുടെ അമ്മയാണെന്ന്: മക്കൾക്കൊപ്പമുള്ള മധുബാലയുടെ ചിത്രങ്ങൾ കണ്ട് അന്തംവിട്ട് ആരാധകർ

203

ആദ്യം അഭിനയിച്ചത് അജയ് ദേവഗൺ നായകനായ ഫൂൽ ഓർ കാണ്ഡെ എന്ന ബോളിവുഡ് സിനിമയാണെങ്കിലും ആദ്യം റീലീസ് ആയത് രണ്ടാമത് അഭിനയിച്ച മലയാളത്തിന്റെ മെഗാസാറ്റാർ മമ്മൂട്ടി നായകനായ അഴകൻ എന്ന തമിഴ് ചിത്രമായതിനാൽ താരസുന്ദരി നടി മധുബാലയുടെ അരങ്ങേറ്റ ചിത്രമായി അറിയപ്പെടുന്നത് അഴകൻ തന്നെയാണ്.

അങ്ങനെ അഴകനിലൂടെ നായികയായി അരങ്ങേറി പിന്നീട് മലയാളം, ഹിന്ദി, തെലുഗ്, കന്നഡ ചിത്രങ്ങളിൽ നായികയായി തിളങ്ങിയ താരസുന്ദരിയാണ് നടി മധുബാല. മുകേഷ് നായകനായ ഒറ്റയാൾ പട്ടാളം എന്ന സിനിമയിലൂടെയാണ് മാധൂ മലയാളത്തിലേക്ക് വരുന്നത്.

Advertisements

പക്ഷേ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന കഥാപാത്രം യോദ്ധായിലെ അശ്വതിയാണ്. മലയാളികളുടെ ഏറെ സുപരിചിതയായ കഥാപാത്രങ്ങളിൽ ഒന്നാണ് തൈപ്പറമ്പിൽ അശോകനും അരശുമൂട്ടിൽ അപ്പുകുട്ടനും അശ്വതി മേനോനുമൊക്കെ.

യോദ്ധ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ മോഹൻലാലിന്റെ നായിക കഥാപാത്രം അവതരിപ്പിച്ച മധുബാലയെ മലയാളികൾ മറന്നിട്ടുണ്ടാവില്ല. അങ്ങ് നേപ്പാളിൽ അശ്വതിയുടെ പിറകെ നടക്കുന്ന അശോകനെയും അപ്പുക്കുട്ടനെയുമൊക്കെ ഓർത്തെടുക്കാൻ മലയാളികൾക്ക് എളുപ്പത്തിൽ പറ്റും. യോദ്ധയ്ക്ക് ശേഷം മലയാളത്തിൽ മധുബാല അഭിനയിച്ചത് 2014 ൽ ആയിരുന്നു.

മണിരത്‌നത്തിന്റെ സൂപ്പർ ഹിറ്റായ റോജ, ഷങ്കറിന്റെ ജെന്റിൽമാൽ തിടങ്ങിയ സിനിമകളിലലെല്ലാം മധുബാ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. യോദ്ധയ്ക്ക് ശേഷം മലയാളത്തിൽ ഒരു സിനിമയിൽ അഭിനയിച്ചത് 2014ൽ പുറത്തിറങ്ങിയ ദുൽഖർ നായകനായ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലാണ്. 1999 ഫെബ്രുവരി 19ന് ബിസിനെസ്സുകാരനായ ആനന്ദ് ഷായെ വിവാഹം കഴിച്ച താരത്തിന് രണ്ട് പെൺമക്കളാണ് ഉള്ളത്.

കിയ എന്നും അമേയ എന്നുമാണ് ഇരുവരുടെയും പേര്. ബോളിവുഡ് നടിമാരായ ഹേമ മാലിനിയും ജൂഹി ചൗളയും ബന്ധുക്കളാണ്. ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.
ഈ കഴിഞ്ഞ ദിവസം മാധൂ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ മക്കളോടൊപ്പം നിൽക്കുന്ന ഫോട്ടോസ് പോസ്റ്റ് ചെയ്തത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

ഇത്രയും വലിയ മക്കളുണ്ടോ എന്നായിരുന്നോ പലരുടെയും ചോദ്യം. മക്കളെ കണ്ടാൽ സഹോദരിമാരോ സുഹൃത്തുക്കളോ ആയിട്ടേ തോന്നുകയുള്ളുവെന്ന് ആരാധകർ കമന്റ് ചെയ്തു. 50 വയസ്സ് കഴിഞ്ഞ മാധൂവിനെ പക്ഷേ ഇപ്പോൾ കണ്ടാലും ആ പഴയ യോദ്ധായിലെ അശ്വതിയെ പോലെ തന്നെയാണ്. മകൾ കിയായും സുഹൃത്തും ചേർന്ന് ഉണ്ടാക്കിയ കപ്പ് കേക്കുകൾ കഴിക്കുന്ന ചിത്രങ്ങളാണ് മധുബാല പോസ്റ്റ് ചെയ്തത്.

ജയലളിതയുടെ ജീവിതം ആസ്പദമാക്കിയ ‘തലൈവി’ എന്ന ചിത്രത്തിലാണ് മധുബാല ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നേരത്തെ ഒറ്റയാൾ പട്ടാളം, നീലഗിരി, എന്നോടിഷ്ടം കൂടമോ, യോദ്ധ തിങ്ങി മധുബാല അഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.

Advertisement