മലയാളിയായ തെന്നിന്ത്യൻ കീർത്തി സുരേഷ് മലയള പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരപുത്രിയും നടിയുമാണ്. മലയാളത്തിലെ പഴയകാല നായി മേനകയുടേയും നിർമ്മാതാവ് സുരേഷിന്റെയും മകളാണ് കീർത്തി.
തെന്നിന്ത്യിൽ ദളപതി വിജയ് അടക്കമുള്ള യുവ സൂപ്പർതാരങ്ങൾക്ക് ഒപ്പം കീർത്തി സുരേഷ് വേഷമിട്ടുകഴിഞ്ഞു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച കീർത്തി ഒരു സ്വകാര്യ ജ്വല്ലറി ഉദഘാടനത്തിന് എത്തിയപ്പോൾ സംഭവിച്ച ഒരു വിവാഹഭ്യർത്ഥനയെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ.
തന്റെ പഠന കാലത്ത് ഒരുപാട് പ്രണയാഭ്യർത്ഥനകളൊന്നും വന്നിരുന്നില്ലെന്നു പറഞ്ഞിരുന്ന താരം ഒരു സ്വകാര്യ ജ്വല്ലറി ഉദ്ഘാടനത്തിനിടയിൽ ഒരാൾ തനിക്കു മുന്നിൽ അപ്രതീക്ഷിതമായി എത്തി ഒരു കവർ തന്നു എന്ന് ഇപ്പോൾ വെളിപ്പെടുത്തുകയാണ്. ആ കവറിനുള്ളിൽ തന്റെ ഒരുപാട് പഴയതും പുതിയതുമായ ഫോട്ടോകൾ ആയിരുന്നു.
അയാൾ എന്നെ ഒരുപാട് ആരാധിക്കുന്നു ഒരുപാട് ഇഷ്ടമാണ് കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. അയാൾ തന്ന സമ്മാനം ഞാൻ എടുത്ത് ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറി. പക്ഷെ അതൊരു മറക്കാനാകാത്ത അനുഭവമായിരുന്നു. അദ്ദേഹം ആരെന്നോ എന്തെന്നോ എവിടെ എന്നുപോലും അറിയില്ല. എന്നാലും സുരക്ഷിതതാനായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നുഎന്നും കീർത്തി പറയുന്നു.
പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളാണ്. 2000ൽ ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ച കീർത്തി 2013ൽ പ്രിയദർശൻമോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീർത്തിയുടെ ആദ്യ ചലച്ചിത്രം.