മരണ മാസ്സായി തലൈവർ: ദർബാർ തരംഗത്തിൽ സോഷ്യൽ മീഡിയ

14

ദളപതി വിജയ് നായകനായ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സർക്കാരിന് ശേഷം എആർ മുരുഗദോസ് ഒരുക്കുന്ന തലൈവർ രജനിചിത്രം ദർബാർ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കാർത്തിക് സുബ്ബരാജ് ചിത്രം പേട്ടയ്ക്ക് ശേഷം രജനികാന്ത് മാസ് ലുക്കിലെത്തുന്ന ദർബാറിന്റെ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

സ്റ്റൈൽ മന്നൻ പൊലീസ് വേഷത്തിലുള്ളതും അല്ലാത്തതുമായ മാസ് ചിത്രങ്ങളാണ് തരംഗമാവുന്നത്. എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദർബാറിൽ നയൻതാരയാണ് നായിക. എആർ മുരുഗദോസും രജനീകാന്തും ആദ്യമായി ഒന്നിക്കുകയാണ്. രജനീകാന്തും നയൻതാരയും ഒരുമിച്ചു വരുന്ന നാലാം ചിത്രം കൂടിയാണ് ദർബാർ.

Advertisements

ചന്ദ്രമുഖി, കുശേലൻ, ശിവജി എന്നീ ചിത്രങ്ങൾക്കു ശേഷം നയൻതാര തലൈവർക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദർബാറിനുണ്ട്. സർക്കാരിനു ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന് ചിത്രം കൂടിയാണ് ദർബാർ. ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0ന്റെ നിർമ്മാതാക്കളും ലൈക പ്രൊഡക്ഷൻസ് ആയിരുന്നു.

മുരുഗദോസിന്റെ കത്തി എന്ന ചിത്രം നിർമ്മിച്ചു കൊണ്ട് നിർമ്മാണരംഗത്തേക്ക് കടന്നുവന്ന ലൈക പ്രൊഡക്ഷൻസ് വീണ്ടും മുരുഗദോസുമായി കൈകോർക്കുകയാണ് ദർബാറിലൂടെ. നടനും സംവിധായകനുമായ എസ്‌ജെ സൂര്യയും ചിത്രത്തിലുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിലെ താരങ്ങളെ കുറിച്ച് പുറത്തുവരുന്ന തെറ്റായ റിപ്പോർട്ടുകൾ പ്രചരിപ്പിക്കരുതെന്ന് രജനീകാന്തുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ട്വീറ്റ് ചെയ്തിരുന്നു.

Advertisement