കഴിഞ്ഞ ദിവസമായിരുന്നു മലയളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പൊതു യോഗം കൊച്ചിയിൽ നടന്നത്. മലയളത്തിന്റെ നടീനടൻമാരുടെ സംഘടനയായ അമ്മയുടെ യോഗത്തിൽ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു.
അമ്മ പൊതുയോഗത്തിന്റെ പശ്ചാത്തലത്തിൽ നടൻ വി കെ ശ്രീരാമൻ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് എഴുതിയ കുറിപ്പും ആ കുറിപ്പിന് മോഹൻലാൽ നൽകിയ രസകരമായ മറുപടിയും ആണ് ഇപ്പേൾ ശ്രദ്ധേയമാകുന്നത്.
സിനിമാ താരങ്ങൾ താടി വെക്കുനതിന് പിന്നിൽ എന്ത് എന്നതായിരുന്നു ശ്രീരാമന്റെ കുറിപ്പിന്റെ ഉള്ളടക്കം.ശ്രീരാമൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ രോമത്തിന് താരത്തിലുള്ള സ്വാധീനം എന്ന വിഷയത്തിലുള്ള ചർച്ച അരോമ മോഹന്റെ നേതൃത്വത്തിൽ നടത്താം എന്നാണ് തീരുമാനം എന്നാണ് മോഹൻലാലിന്റെ രസകരമായ മറുപടി.
മോഹൻലാൽ അയച്ച മറുപടിയുടെ ചിത്രവും ശ്രീരാമൻ ഫേസ് ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഗൂഢാർഥ ശൃംഗാര വിന്യാസ ത്തിൽ നിന്നാണ് ഇത്തരം സംശയം ഉത്ഭവിക്കുന്നത്. ക്ഷീരപഥത്തെ രോമം കൊണ്ട് മൂടുന്ന പോലെ രോമം കൊണ്ടും പല ക്ഷീരപദത്തെ മൂടുന്നു എന്ന സത്യം മനസ്സിലാക്കണം.
എന്തായാലും രോമത്തിന് താരത്തിലുള്ള സ്വാധീനം എന്ന വിഷയത്തിലുള്ള ചർച്ച അരോമ മോഹന്റെ നേതൃത്വത്തിൽ നടത്താം എന്നാണ് തീരുമാനം, രോമപൂർവം എന്നുമാണ് മോഹൻലാൽ മറുപടി നൽകിയിരിക്കുന്നത്.
വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
ഇന്ന് മിഥുനം പതിനൊന്നാണ്. തിങ്കളാഴ്ചയുമാണ്. ഇന്നലെ, അല്ല മിനിഞ്ഞാന്നുവന്നതാണ് കൊച്ചിക്ക്. നടീ നടന്മാരുടെ പൊതുയോഗമായിരുന്നിന്നലെ. ആൺതാരങ്ങളും പെൺ താരങ്ങളും ധാരാളം. കുറച്ചു കാലമായി ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നുണ്ട്.
ചെറുവാല്യേക്കാരായ ആൺതാരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു. ഇവരൊക്കെ ഇങ്ങനെ സോക്രട്ടീസു മാരോ ടോൾസ്റ്റോയിമാരോ ആയി പരിണമിക്കാൻ എന്തായിരിക്കും കാരണം?
ബൗദ്ധിക സൈദ്ധാന്തിക ദാർശനീക മണ്ഡലങ്ങൾ വികസിച്ചു വരുന്നതിന്റെ ദൃഷ്ടാന്തമാണോ? ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടാത്തതിനാൽ ഒരു കത്ത് അസ്സോസിയേഷൻ തലൈവർക്കു കൊടുത്തു വിട്ടു, ഇപ്പോൾ ‘രോമത്തിന് താരത്തിലുള്ള സ്വാധീന’മെന്ന വിഷയത്തിൽ ഒരുപ്രബന്ധമവതരിപ്പിച്ച് ചർച്ച ചെയ്ത് സന്ദേഹനിവാരിണീതൈലം കാച്ചിയെടുത്ത് വിതരണം ചെയ്യാമോ എന്നായിരുന്നു കത്തിന്റെ കുത്ത്.
കുത്തിയതും മറുകുത്തുടനേ വന്നു. അതവസാനിക്കുന്നതിങ്ങനെ, ‘രോമത്തിന് താരത്തിലുള്ള സ്വാധീനം’ എന്ന വിഷയത്തിലുള്ള ചർച്ച അരോമ മോഹന്റെ നേതൃത്വത്തിൽ നടത്താം എന്നാണ് തീരുമാനം. ആകയാലും പ്രിയരേ. എന്നായിരുന്നു വികെ ശ്രീരാമൻ കുറിച്ചത്.