സുരേഷ് ഗോപിയുടെ പിറന്നാൾ കളറാക്കി മമ്മൂട്ടിയും മോഹൻലാലും, വർഷങ്ങൾക്ക് ശേഷം മൂവരും ഒരുമിച്ച് ഒരു ആഘോഷം, ഇത് അപൂർവ്വ നിമിഷമെന്ന് ആരാധകർ, സുരേഷ് ഗോപിക്ക് ആശംസാ പ്രവാഹം

175

മലയാളികളുടെ പ്രിയപ്പെട്ട ബിജെപി നേതവും നടനുമാണ് സുരേഷ് ഗോപി. മികച്ച ഒരു മനുഷ്യ സ്‌നേഹി കൂടിയായ അദ്ദേഹം ഏവരും ഒരുപാട് സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ്. അദ്ദേഹത്തിന്റെ 64ാ മത് ജന്മദിനം ആയിരുന്നു ജൂൺ 26ന്.

സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അടക്കം നിരവധി താരങ്ങൾ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ വളരെ അപൂർവ്വമായ ഒരു നിമിഷത്തിന്റെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. മലയാള മികച്ച നടൻമാരും സൂപ്പർ താരങ്ങളുമായ മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ സിനിമകൾ അപൂർവ്വം ആണെങ്കിലും താരങ്ങളുടെ ഒത്തുകൂടൽ എപ്പോഴും ആരാധകർ ആഘോഷമാക്കാറുണ്ട്.

Advertisements

പിറന്നാൾ ആഘോഷിക്കുന്ന സുരേഷ് ഗോപിക്ക് മമ്മൂട്ടിയും മോഹൻലാലും സമൂഹ മാധ്യമങ്ങൾ വഴി ആശംസകൾ അറിയിച്ചിരുന്നു. അതേ സമയം ഏറെ വർഷങ്ങളായി അമ്മയിൽ നിന്നും വിട്ടുനിൽക്കുന്ന സുരേഷ് ഗോപി ഇപ്പോൾ അമ്മയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.

Also Read
നടപടി എടുക്കരുതെന്ന് മമ്മുക്ക പറഞ്ഞു, പുറത്താക്കാൻ മാത്രം ഒരു തെറ്റും ചെയ്തിട്ടില്ല, തനിക്കെതിരെ നീങ്ങുന്നത് അച്ഛനോട് കലിപ്പുള്ളവർ: ഷമ്മി തിലകൻ

അതിന്റെ മുന്നോടിയായി ഇന്ന് നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ സുരേഷ് ഗോപിയും സജീവമായിരുന്നു. അതേ വേദിയിൽ വെച്ച് തന്നെ താര രാജാക്കന്മാർ മൂവരും ചേർന്ന് പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. ആഘോഷ വേളയിൽ സുരേഷ് ഗോപിയുടെ ഭാര്യ രാധികയും ഒപ്പമുണ്ടായിരുന്നു.

ഇപ്പോഴിതാ സുരേഷ് ഗോപി പങ്കുവച്ച ഫോട്ടോയാണ് വൈറലാകുന്നത്. അമ്മ യോഗത്തിൽ പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചത്. സുരേഷ് ഗോപിക്ക് ഒപ്പം മമ്മൂട്ടിയും മോഹൻലാലും ഉണ്ട്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.

മലയാളത്തിന്റെ മഹാനടന്മാർ, മലയാളത്തിന്റെ താരരാജാക്കന്മാർ വർഷങ്ങൾക്കു ശേഷം ഒരേ ഫ്രെയിമിൽ അപൂർവ നിമിഷം ഇതാണ് മലയാള സിനിമ ,എന്നിങ്ങനെ പോകുന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അതേ സമയം ഇതിനുമുമ്പ് അമ്മ സംഘടിപ്പിച്ച ഉണർവ് എന്ന പരിപാടിയിൽ വിശിഷ്ട അഥിതിയായി ക്ഷണിച്ചത് സുരേഷ് ഗോപിയെ ആയിരുന്നു.

അന്ന് സുരേഷ് ഗോപിക്ക് വലിയ സ്വീകരണമായിരുന്നു അമ്മ ഒരുക്കിയത്. ഇതോടെ ഇനി സുരേഷ് ഗോപിയും അമ്മയിൽ സജീവമാകുമെന്നത് ഉറപ്പായിരിക്കുകയാണ്.

Also Read
അച്ഛന്റെ മോശം സ്വഭാവം വേണ്ട; എല്ലാം അമ്മയാണ്, അച്ഛൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല; വൈറലായി ഗോപി സുന്ദറിന്റെ മകന്റെ പ്രതികരണം

Advertisement